Latest Updates
-
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ശ്രാവണ മാസം ഈ നാല് മരങ്ങള്‍ വീട്ടില്‍ വെച്ച് പിടിപ്പിക്കൂ: ഭഗവാന് കൂടെ തന്നെ
ശ്രാവണ മാസം എന്നത് പൂര്‍ണമായും ഭഗവാന് ശിവന്റ പ്രിയപ്പെട്ട മാസമാണ്. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ശിവന്റെ അനുഗ്രഹത്തിന് വേണ്ടി ഈ മാസം മുഴുവന്‍ നിങ്ങള്‍ പ്രയത്നിക്കേണ്ടി വരുന്നു. ശ്രാവണ മാസത്തില്‍ പ്രകൃതി കൂടുതല്‍ മനോഹരമാവുന്ന സമയം തന്നെയാണ്. ചെടികളുടെ പച്ച നിറത്തിന് തന്നെ ഈ സമയം ഒരു പ്രത്യേകതയുണ്ട്. അത് കൂടാതെ ശ്രാവണ മാസത്തില്‍ ചെടിയും മരങ്ങളും വെച്ച് പിടിപ്പിക്കുന്നതും നല്ലതായാണ് കണക്കാക്കുന്നത്.
ശ്രാവണ മാസത്തില്‍ മരങ്ങള്‍ നടുന്നത് കുടുംബത്തിന് സന്തോഷവും ഐശ്വര്യവും നല്കുന്നു എന്നതാണ് പ്രത്യേകത. ജൂലൈ 18 മുതലാണ് ശ്രാവണ മാസം ആരംങിക്കുന്നത്. ഈ മാസത്തില്‍ ചില മരങ്ങള്‍ നടുന്നത് നിങ്ങളുടെ ജീവിതത്തില്‍ ശിവന്റെ അനുഗ്രഹം സദാ നിലനില്‍ക്കുന്നതിന് സഹായിക്കുന്നു. ശ്രാവണ മാസത്തില്‍ മഹാദേവനെ പ്രീതിപ്പെടുത്തുന്നതിലൂടെ വാസ്തുദോഷത്തെ അകറ്റുന്നതിനും ചില മരങ്ങള്‍ നടുന്നത് നല്ലതാണ്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

വന്നി
നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്നതാണ് വന്നി മരം. ഇത് ശ്രാവണ മാസത്തില്‍ വെച്ച് പിടിപ്പിക്കുന്നത് വളരെ പുണ്യം നല്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. ശിവന് ഏറെ പ്രിയപ്പെട്ട മരങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് വന്നി മരം. ഇത് ശിവന്റെ അനുഗ്രഹം നല്‍കുന്നതോടൊപ്പം തന്നെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് വീട്ടില്‍ നടുമ്പോള്‍ എപ്പോഴും വീടിന്റെ വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഈ മരം നടാം.
കറുവപ്പട്ട
കറുവപ്പട്ട ഭഗവാന് വളരെയധികം പ്രിയപ്പെട്ടതാണ്.. ഈ ഇല സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ വൃക്ഷം നടുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹത്തോടൊപ്പം സന്തോഷവും നിറക്കുന്നു. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യുന്നു. ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ ശിവലിംഗം പ്രതിഷ്ഠിച്ച് നിത്യവും ജലാഭിഷേകം നടത്തുന്നത് നല്ലതാണ്. ഇതോടൊപ്പം ലക്ഷ്മിയുടെ അനുഗ്രഹവും ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിലനില്ക്കുന്നു. ശ്രാവണ മാസത്തില്‍ ഈ വൃക്ഷം നട്ടുപിടിപ്പിച്ചാല്‍, നിങ്ങള്‍ക്ക് ഐശ്വര്യ ഫലങ്ങള്‍ ലഭിക്കും എന്നാണ് വിശ്വാസം.

വാഴ
വാഴ വെച്ച് പിടിപ്പിക്കുന്നതും നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. രണ്ട് വാഴത്തൈകള്‍ ഈ മാസം വെച്ച് പിടിപ്പിച്ചാല്‍ അത് നിങ്ങള്‍ക്ക് മികച്ച ഫലം നല്കുന്നു. ശ്രാവണമാസം നീണ്ട മാസമായതിനാല്‍ വിഷ്ണുഭജനം വളരെ ശ്രേഷ്ഠമാണ്. മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ടതാണ് വാഴ. വിഷ്ണുവിനോടൊപ്പം തന്നെ ശിവനേയും ഇത് പ്രീതിപ്പെടുത്തുന്നു. അതിനാല്‍ ശ്രാവണ മാസത്തില്‍ വാഴ നട്ടുവളര്‍ത്തുന്നത് ശുഭകരമാണ്. ഇതിന്റെ ഫലമായി കുടുംബത്തിന് ഐശ്വര്യവും സമ്പത്സമൃദ്ധിയും കൊണ്ട് വരുന്നു.
എരിക്ക്
എരിക്കിന് പുഷ്പം ശിവന് വളരെയധികം പ്രിയപ്പെട്ടതാണ്. ഈ വെള്ള നിറത്തിലുള്ള പൂവ് ശിവന് സമര്‍പ്പിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശ്രാവണ മാസത്തില്‍ നിങ്ങള്‍ക്ക് ഈ പൂക്കള്‍ ഉള്ള ചെടികള്‍ ഭഗവാന് നല്‍കുന്നത് പല ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ശിവന് തന്നെയാണ് ഈ മരത്തില്‍ വസിക്കുന്നതെന്നാണ് വിശ്വാസം. അതിന്റെ പ്രഭാവം മൂലം, പോസിറ്റീവ് എനര്‍ജി വീട്ടില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഇതിന്റെ ഫലമായി ഉണ്ടാവുന്നു.

തുളസി
ശ്രാവണ മാസത്തില്‍ കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുന്നതിന് വേണ്ടി തുളസി നടുന്നത് നല്ലതാണ്. തുളസി വെച്ച് പിടിപ്പിക്കുന്നത് ലക്ഷ്മിയെ പ്രീതിപ്പെടുത്തുകയും ധനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വീട്ടില്‍ തുളസി ചെടി വെച്ച് പിടിപ്പിക്കുന്നത് സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ലക്ഷ്മിയെ പ്രീതിപ്പെടുത്താന്‍ തുളസിക്ക് ചുവട്ടില്‍ ദിനവും വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
