Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആദിദേവന്റെ കൃപാകടാക്ഷം, ശ്രാവണമാസം ഭാഗ്യം വര്‍ഷിക്കും; 12 രാശിക്കും ജീവിതം മാറുന്ന കാലം
പരമശിവന്റെ പ്രിയപ്പെട്ട മാസമാണ് ശ്രാവണമാസം. ഈ മാസം പരമേശ്വരനെ ആരാധിച്ചാല്‍ ഭക്തര്‍ക്ക് ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ഇത്തവണ ജൂലൈ 4 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ ശ്രാവണ മാസം വളരെ പ്രത്യേകതയുള്ളതാണ്, കാരണം ഇത്തവണ ശ്രാവണ മാസം 2 മാസത്തിലായി ആചരിക്കും.
ജ്യോതിഷം അനുസരിച്ച്, ശ്രാവണ മാസത്തില്‍ പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം മാറാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, 12 രാശിക്കാരുടെ ജീവിതത്തിലും ഇത് ശുഭമോ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാക്കും. ശ്രാവണ മാസത്തില്‍ 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും. ജോലിയില്‍ നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജിയുടെ ഒരു ഒഴുക്കുണ്ടാകും. അത് നിങ്ങളുടെ ജീവിതത്തിന് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ശിവന്റെ പൂര്‍ണ്ണ അനുഗ്രഹം ലഭിക്കും. പണം ലാഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ മാസം അല്പം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. അതിനാല്‍ ഏത് ജോലിയും ആലോചിച്ച ശേഷം മാത്രം ചെയ്യുക. ഇടവം രാശിക്കാര്‍ ഈ മാസം ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസ്സിലും ഉയര്‍ച്ച താഴ്ചകള്‍ കാണാന്‍ കഴിയും. ശിവനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും.
മിഥുനം
ശ്രാവണ മാസം മിഥുന രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. പണം ലഭിക്കാനുള്ള അവസരങ്ങളുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ നല്ലതാണ്.
കര്‍ക്കിടകം
ശ്രാവണ മാസം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയം ജോലിയില്‍ പ്രമോഷന് ലഭിക്കും. ശ്രാവണ മാസത്തില്‍ നിങ്ങള്‍ക്ക് വിജയത്തിന്റെ പുതിയ പാതകള്‍ തുറക്കും. ഈ സമയം വീട്ടില്‍ പോസിറ്റീവിറ്റി ഉണ്ടാകും.

ചിങ്ങം
ഈ സമയം നിങ്ങളുടെ ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ സുഹൃത്തുക്കളെ കാണാനാകും. അക്കാദമിക് ജോലികളില്‍ ശ്രദ്ധ ചെലുത്തുക. ടീം വര്‍ക്കില്‍ നിങ്ങളുടെ മികച്ച പ്രകടനം കാണിക്കാനാകും. അനാവശ്യമായി അധ്വാനിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിച്ചേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ മാസത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കാണാന്‍ കഴിയും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പെട്ടെന്ന് നിങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. അത് നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. എതിരാളികളെ ജയിക്കാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ശ്രാവണ മാസം സാധാരണമായിരിക്കും, കാര്യമായ ഗുണം നല്‍കില്ല. പങ്കാളിത്തത്തോടെ നടത്തുന്ന ഏത് പ്രവൃത്തിയിലും തീരുമാനവും ശ്രദ്ധാപൂര്‍വ്വം എടുക്കുക. നിങ്ങള്‍ക്ക് ദോഷം വരുന്ന കാര്യങ്ങളൊന്നും ചെയ്യരുത്. ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ചില സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പണം ലാഭിക്കാത്തതിനാല് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ ഈ സമയം നിങ്ങള്‍ ബുദ്ധിപരമായ തീരുമാനം എടുക്കേണ്ടതാണ്. പങ്കാളിത്ത ബിസിനസ്സിലും നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് ശ്രാവണ മാസം പുതിയ അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. എതിരാളികളില്‍ നിന്ന് ജാഗ്രത പാലിക്കുക. ബിസിനസ്സില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ വന്നാലും പരമശിവന്റെ കൃപയാല്‍ ഈ മാസത്തില്‍ അവയെല്ലാം നീങ്ങുന്നതായിരിക്കും.

മകരം
സാമ്പത്തിക പരിമിതികള്‍ കാരണം ഈ സമയം നിങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കും. വ്യക്തിജീവിതത്തില്‍ ടെന്‍ഷന്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയം ഏത് ജോലിയും ചെയ്യുന്നതിനുമുമ്പ് ജാഗ്രത പാലിക്കുക. നിങ്ങളുടെ എല്ലാ ജോലികളും ശ്രദ്ധാപൂര്‍വ്വം ചെയ്യുക. നിങ്ങളുടെ ചെലവുകളില്‍ നിയന്ത്രണം പാലിക്കുക. സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശ്രാവണ മാസത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. എന്നാല്‍ ഈ സമയം നിങ്ങളുടെ ബിസിനസ്സ് തകര്‍ക്കാന്‍ എതിരാളികള്‍ കഠിനമായി ശ്രമിച്ചേക്കാം. ഈ സമയം നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. അതിനാല്‍ ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധങ്ങളിലും ഒരു കണ്ണ് വയ്ക്കുക. ബന്ധങ്ങള്‍ വഷളാകാതെ ശ്രദ്ധിക്കുക.
മീനം
മീനം രാശിക്കാര്‍ക്ക് ശ്രാവണ മാസം വളരെ പ്രധാനമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ഈ സമയ ചില ദഹനപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റുള്ളവരെ അപമാനിക്കുന്നത് ഒഴിവാക്കുക. എല്ലാവരോടും മാന്യമായി പെരുമാറുക. ദാമ്പത്യ സംബന്ധമായ കാര്യങ്ങളില്‍ അല്പം സമ്മര്‍ദപൂരിതമായ സാഹചര്യം ഉണ്ടാകും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.



Click it and Unblock the Notifications

