Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ശിവപ്രീതിയാല്‍ ജീവിതം ധന്യം, ഐശ്വര്യം നിറഞ്ഞൊഴുകും; ഈശ്വരകടാക്ഷത്തിന് ഇത് ചെയ്യൂ
ഭഗവാന്‍ ശിവന് പ്രിയപ്പെട്ട മാസമാണ് ശ്രാവണമാസം. ഈ മാസം മുഴുവന്‍ ശിവഭക്തര്‍ ശിവനെ ആരാധിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം, ശ്രാവണ മാസം ശിവഭക്തര്‍ക്ക് വളരെ സവിശേഷമായിരിക്കും. ഈ വര്‍ഷത്തെ അധിക മാസം കാരണം, ശ്രാവണം രണ്ട് മാസമായിരിക്കും. കൂടാതെ 8 ശ്രാവണ തിങ്കളാഴ്ച വ്രതങ്ങലും ആചരിക്കും. 19 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു അപൂര്‍വ യാദൃശ്ചികത സംഭവിക്കുന്നത്.
ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും ശിവനെ വളരെ ഭക്തിയോടെ ആരാധിക്കുന്നു. തിങ്കളാഴ്ചകളിലെ വ്രതം, സന്തോഷവും ഐശ്വര്യവും ആഗ്രഹങ്ങപൂര്‍ത്തീകരണവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രാവണ മാസത്തിലെ ശിവാരാധനയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. അതിനാല്‍ത്തന്നെ, ഈ പുണ്യ മാസത്തില്‍ ശിവഭഗവാനെ എങ്ങനെ പ്രീതിപ്പെടുത്തണമെന്ന് നമുക്ക് നോക്കാം. അതിനുള്ള ചില വഴികള്‍ ഇതാ.

ശിവാരാധന
അതിരാവിലെ എഴുന്നേറ്റ് ഗംഗാജലം അടങ്ങിയ വെള്ളം ഉപയോഗിച്ച് സ്വയം ശുദ്ധിയാകുക. സ്‌നാനത്തിനുശേഷം വെളുത്ത വസ്ത്രം ധരിച്ച് സാത്വിക ഭക്ഷണം കഴിക്കുക. ഗംഗാജലം, കൂവള ഇല, എള്ള് എന്നിവ വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തിന് സമര്‍പ്പിക്കുക. 'ഓം നമഃ ശിവായ്' എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് ശിവന് പൂക്കള്‍ സമര്‍പ്പിക്കുക. ശിവന്റെ മഹത്വത്തെ സ്തുതിച്ചുകൊണ്ട് ശിവ ചാലിസയോ ശിവ താണ്ഡവ സ്‌തോത്രമോ ചൊല്ലുക. ആരതി നടത്തി എല്ലാവര്‍ക്കും പ്രസാദം വിതരണം ചെയ്യുക.
ശ്രാവണ മാസത്തിലെ തിങ്കളാഴ്ച
ശ്രാവണമാസത്തിലെ തിങ്കളാഴ്ച വ്രതം ആചരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തില്‍ ഭഗവാന്‍ ശിവന് കൂവള ഇല സമര്‍പ്പിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഭക്ഷണവും വെള്ളവും വര്‍ജ്ജിച്ച് പകല്‍ വ്രതമെടുക്കുക.
പുരാണങ്ങളും പുരാതന ഗ്രന്ഥങ്ങളും അനുസരിച്ച്, തിങ്കളാഴ്ചകളുമായി ബന്ധപ്പെട്ട മൂന്ന് തരം ഉപവാസങ്ങളുണ്ട്. ശ്രാവണ സോമവാര വ്രതം, പതിനാറ് സോമവാര വ്രതം, മൗന പ്രദോഷ വ്രതം. ശിവപുരാണം അനുസരിച്ച്, ശ്രാവണ മാസത്തില തിങ്കളാഴ്ചകളിലെ വ്രതം നിങ്ങളുടെ ആഗ്രഹങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ശ്രാവണമാസത്തില്‍ ദാനം ചെയ്യേണ്ടത്
നിര്‍ധനരായ ആളുകള്‍ക്ക് ശ്രാവണ മാസത്തില്‍ ഭക്ഷ്യധാന്യങ്ങളും പണവും ചെരുപ്പും ദാനം ചെയ്യണം. മഴക്കാലം ആരംഭിക്കുന്ന സമയം കൂടിയായതിനാല്‍ ആളുകള്‍ക്ക് കുടകള്‍ ദാനം ചെയ്യാം. ശിവനുമായി ബന്ധപ്പെട്ട ചന്ദനം, കൂവള ഇല, പാല്‍, തൈര്, നെയ്യ് മുതലായ വസ്തുക്കള്‍ ക്ഷേത്രത്തില്‍ ദാനം ചെയ്യുക.
19 വര്‍ഷത്തിനു ശേഷം ദൈര്‍ഘ്യമേറിയ ശ്രാവണ മാസം
19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും നീണ്ട ശ്രാവണ മാസം വരുന്നത്. 2004ലാണ് അവസാനമായി ഇത് സംഭവിച്ചത്. ഇക്കാരണത്താല്‍, ഇത്തവണ ശ്രാവണ മാസം 58 ദിവസം നീണ്ടുനില്‍ക്കും. അധികമാസത്തിലെ 30 ദിവസങ്ങളിലും വ്രതമനുഷ്ഠിക്കുകയും ചില പ്രത്യേക ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമുണ്ട്. ഇതിനെ പുരുഷോത്തമമാസം എന്നും വിളിക്കുന്നു. പുരുഷോത്തമമാസം ജൂലൈ 18 ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച് ഓഗസ്റ്റ് 16 ബുധനാഴ്ച അവസാനിക്കുന്നു. ഈ ദിവസങ്ങളില്‍ ശിവനോടൊപ്പം വിഷ്ണുഭഗവാനെയും പ്രത്യേകമായി ആരാധിക്കാം.

നാഗങ്ങളെ ആരാധിക്കുക
ശ്രാവണ മാസത്തില്‍ പരമേശ്വരനൊപ്പം നാഗങ്ങളെയും ആരാധിക്കപ്പെടുന്നു. ശ്രാവണ മാസത്തില്‍ വീട്ടില്‍ വെള്ളിയിലോ ചെമ്പിലോ തീര്‍ത്ത നാഗങ്ങളെ വീട്ടില്‍ കൊണ്ടുവരിക. ശ്രാവണമാസത്തിലെ ഏതെങ്കിലും ശുഭദിനത്തില്‍ ഇത് പൂജിച്ച് വീടിന്റെ പ്രധാന വാതിലില്‍ കുഴിച്ചിടുകയോ ഗേറ്റില്‍ തൂക്കിയിടുകയോ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും.
രുദ്രാക്ഷം
രുദ്രാക്ഷം ശിവന് വളരെ പ്രിയപ്പെട്ടതാണ്. ഇത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ശ്രാവണ മാസത്തില്‍ രുദ്രാക്ഷം വീട്ടില്‍ കൊണ്ടുവരുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. ശിവന്റെ മന്ത്രങ്ങള്‍ ജപിക്കുകയും രുദ്രാക്ഷം ധരിക്കുകയും ചെയ്താല്‍ ഒരു വ്യക്തിക്ക് വിഷമങ്ങളില്‍ നിന്ന് മുക്തി ലഭിക്കുന്നതായിരിക്കും.
ദുഷ്ടശക്തികളെ അകറ്റാന്‍
നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് ശക്തികള്‍ വസിക്കുകയോ അല്ലെങ്കില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നടക്കുകയോ ചെയ്യുന്നുവെങ്കില്‍, ശ്രാവണ മാസത്തില്‍ വീടിന്റെ ഹാളിലോ ഡ്രോയിംഗ് റൂമിലോ ഒരു വെള്ളിയിലോ ചെമ്പിലോ തീര്‍ത്ത ത്രിശൂലം സൂക്ഷിക്കുക. ഇതിലൂടെ പരമേശ്വരന്‍ നിങ്ങളെ സംരക്ഷിക്കും. ഇതോടൊപ്പം വീട്ടിലെ നെഗറ്റീവ് ശക്തികള്‍ നീങ്ങി പോസിറ്റീവ് അന്തരീക്ഷം വരും.
കുടുംബത്തില്‍ സമാധാനത്തിന്
അടിക്കടി വഴക്കുണ്ടാകുന്ന വീടുകളില്‍ സമാധാനം നിലനിര്‍ത്താനായി ശ്രാവണ മാസത്തില്‍ ഒരു ചെമ്പുപാത്രം വാങ്ങണം. ഇതിനുശേഷം വെള്ളം നിറച്ച് പൂജാമുറിയില്‍ സൂക്ഷിക്കണം. ഇതുമൂലം കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതായിരിക്കും.
ജോലിയില്‍ വിജയത്തിന്
നിങ്ങളുടെ ജോലിയിലെ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനായി വീടിന്റെ പൂജാമുറിയില്‍ ചന്ദനം സൂക്ഷിക്കുക. ശ്രാവണ മാസം മുഴുവനും വീടിന് പുറത്ത് പോകുമ്പോള്‍ ചന്ദന തിലകം പുരട്ടി പോകുക. ഇത് നിങ്ങളെ ജോലിസ്ഥലത്ത് സഹായിക്കും.
സാമ്പത്തിക പ്രശ്‌നം നീക്കാന്‍
നിങ്ങളുടെ പക്കല്‍ പണമില്ലെങ്കിലോ സാമ്പത്തിക പരാധീനത അലട്ടുന്നുണ്ടെങ്കിലോ മഴക്കാലം കഴിയുന്നതിന് മുമ്പ്, ഒരു വെള്ളിയില്‍ നന്തിയെ ഉണ്ടാക്കി വീട്ടില്‍ വയ്ക്കുക. ആരാധനയ്ക്കുശേഷം ഇത് നിങ്ങളുടെ നിലവറയിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുക. ഈ പ്രതിവിധി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതായിരിക്കും.



Click it and Unblock the Notifications











