Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
രാഹു-കേതു ദോഷങ്ങള്‍ക്ക് പരിഹാരം നല്കുന്ന പുണ്യമാസം; ശിവന്റെ അനുഗ്രഹം സദാ കൂടെ
ശ്രാവണ മാസം ഹിന്ദുക്കളുടെ പുണ്യമാസമായി കണക്കാക്കപ്പെടുന്നു. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ മാസത്തില്‍ ഭക്തര്‍ ദൈവാരാധനയും വ്രതവും നടത്താറുണ്ട്. ശിവനെ ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ ദുഃഖങ്ങള്‍ അകറ്റുകയും സന്തോഷവും ഭാഗ്യവും നല്‍കുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം, ശിവനെ ആരാധിക്കുമ്പോള്‍ ജാതകത്തിലെ ശനി, രാഹു-കേതു ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ എന്നിവ കണ്ണിമവെട്ടുന്ന സമയത്തില്‍ ഇല്ലാതാകുമെന്ന് പറയപ്പെടുന്നു. കാരണം ഈ മൂന്ന് ഗ്രഹങ്ങളുടെയും അധിപന് പരമേശ്വരനാണ്. അതുകൊണ്ടുതന്നെ ശ്രാവണ മാസത്തില്‍ ഗ്രഹദോഷവുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ അകറ്റാന്‍ നിങ്ങള്‍ക്ക് പരമേശ്വരനെ പൂജിക്കാവുന്നതാണ്.
ജ്യോതിഷത്തില്‍ രാഹുവും കേതുവും ദോഷകരമായ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. രാഹുവിന്റെയും കേതുവിന്റെയും ദോഷത്താല്‍ കാളസര്‍പ്പദോഷവും ഉണ്ടാകുന്നു. രാഹു-കേതുക്കളുടെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. രാഹു കേതുവിന്റെ സ്വാധീനം മൂലം ജീവിതത്തില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.
രാഹു കേതുവിന്റെ സ്വാധീനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ശ്രാവണ മാസത്തില്‍ ഉചിതമായ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി. രാഹു കേതുവിന്റെ സ്വാധീനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ശ്രാവണ മാസത്തില്‍ ചെയ്യേണ്ട ചില പ്രതിവിധികള്‍ ഇതാ.

രാഹു-കേതു
രാഹു കേതുവിന്റെ പ്രതികൂല സ്വാധീനത്തിലുള്ള ആളുകള്‍ക്ക് സാധാരണയായി ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ നല്ല ഫലം ലഭിക്കൂ. ജ്യോതിഷ പ്രകാരം, ശരിയായ പരിഹാര മാര്‍ഗങ്ങളും ശ്രാവണ മാസത്തിലെ വ്രതവും നിങ്ങളെ രാഹുവിന്റെ ദോഷഫലങ്ങള്‍ തടയാന്‍ സഹായിക്കും.
ഉത്കണ്ഠ വര്‍ദ്ധിക്കുന്നു
സമ്മിശ്ര ഫലങ്ങള്‍ നല്കുന്ന ഗ്രഹമാണ് രാഹു. പോസിറ്റീവ് ഫലങ്ങളേക്കാള്‍ കൂടുതല്‍ പ്രതികൂല ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹം. ഈ ഗ്രഹത്തിന്റെ പ്രഭാവം നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും. രാഹു ദോഷത്താല്‍ ജീവിതത്തില്‍ ഏറ്റവും മോശമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഒരു വിശ്വാസമുണ്ട്.
പ്രശ്നങ്ങള്‍ വര്‍ധിക്കുന്നു
രാഹുവും കേതുവും ദോഷഭാവങ്ങളില് നിന്നാല്‍ നിങ്ങള്‍ക്ക് ഉറക്കപ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബസമ്മര്ദം, കുട്ടികളില്‍ നിന്നുള്ള പ്രശ്നങ്ങള്‍, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിക്കുന്നു.
അഭിഷേകം
ജ്യോതിഷ പ്രകാരം, ജാതകത്തിലെ രാഹു-കേതു ദോഷങ്ങള്‍ നിങ്ങളുടെ ജീവിത പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെങ്കില്‍, അത് അകറ്റാനായി നിങ്ങള്‍ ജലത്താല്‍ ശിവനെ അഭിഷേകം ചെയ്യണം.

ശിവപുരാണം
ജാതകത്തിലെ രാഹു-കേതുവിന്റെ മഹാദശ അല്ലെങ്കില്‍ അന്തര്ദശയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി ശിവരാത്രിയില്‍ ശിവനെ നിയമപ്രകാരം പൂജിക്കുകയും ശിവപുരാണം വായിക്കുകയും ചെയ്യുക.
മഹാമൃത്യഞ്ജയ മന്ത്രം
രാഹു-കേതുവുമായി ബന്ധപ്പെട്ട ദോഷം നീക്കാന്‍ രുദ്രാക്ഷത്തിന്റെ ജപമാലയോടുകൂടി 'ഓം നമഃ ശിവായ' അല്ലെങ്കില്‍ മഹാദേവന്റെ മഹാമൃത്യുഞ്ജയ മന്ത്രം എന്നിവ ജപിക്കുക. ശ്രാവണ ശിവരാത്രി നാളില്‍ പൂര്‍ണ്ണ വിശ്വാസത്തോടെ ഈ പ്രതിവിധി ചെയ്താല്‍ കാളസര്പ്പദോഷത്തില് നിന്ന് മോചനം ലഭിക്കും.
പാലും കൂവള ഇലയും
ജ്യോതിഷ പ്രകാരം രാഹു-കേതു ദോഷങ്ങളില്‍ നിന്ന് മുക്തി നേടാനായി ശിവരാത്രിയില്‍ ശിവലിംഗത്തിന് പാലും കൂവള ഇലയും സമര്‍പ്പിച്ച് അഭിഷേകം ചെയ്യണം.

ശിവലിംഗാഭിഷേകം
ജ്യോതിഷ പ്രകാരം, ശ്രാവണ മാസത്തിലെ ശിവരാത്രിയില്‍ ശിവന് പാലും തൈരും നെയ്യും തേനും ഗംഗാജലവും അര്‍പ്പിക്കുന്നത് രാഹു ഗ്രഹത്തില്‍ നിന്നുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു.
വെള്ള പൂക്കള്‍
നിങ്ങളുടെ ജാതകത്തില്‍ രാഹുവുമായി ബന്ധപ്പെട്ട ദോഷം ഉണ്ടെങ്കിലോ അതുകാരണം നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലോ, അവ ഒഴിവാക്കാനായി ശ്രാവണ മാസത്തിലെ ശിവരാത്രിയില്‍ ശിവലിംഗത്തില്‍ ഗംഗാജലം സമര്‍പ്പിച്ച ശേഷം, ശിവമന്ത്രം ജപിച്ച് 21 വെള്ള നിറമുള്ള പൂക്കള്‍ അര്‍പ്പിക്കണം.
ശിവ സഹസ്രനാമം
ഹൈന്ദവ വിശ്വാസമനുസരിച്ച്, ഒരാള്‍ ശ്രാവണ മാസത്തിലെ ശിവരാത്രിയില്‍, നാല് മണിക്കൂര്‍ ആരാധനയില്‍ ആത്മാര്‍ത്ഥമായി ശിവസഹസ്രനാമം ചൊല്ലിയാല്‍, ജാതകത്തിലെ രാഹു-കേതുക്കളുടെ ദോഷം മാറുന്നതായിരിക്കും.
ശിവാരാധന
ശ്രാവണ മാസത്തില്‍ ശിവനെ പ്രതിഷ്ഠിക്കുന്ന ശിവലിംഗത്തിന് വെള്ളം അഭിഷേകം ചെയ്താല്‍ പല പ്രശ്നങ്ങളും മാറും. വിശേഷിച്ചും രാഹു കേതുക്കളുടെ പ്രശ്നം പരിഹരിക്കപ്പെടും. ശ്രാവണ മാസത്തില്‍ രുദ്രാഭിഷേകം നടത്തിയാല്‍ രാഹു-കേതു ദോഷങ്ങളെ നിയന്ത്രിക്കാനാകും. ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. എണ്ണ അഭിഷേകം ചെയ്താല്‍ രാഹു മൂലമുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കപ്പെടും.



Click it and Unblock the Notifications
