Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറും, ഇന്ന് ഭാഗ്യം അനുഗ്രഹിക്കുന്ന 5 രാശിക്കാര്‍
ഫെബ്രുവരി 21 ബുധനാഴ്ച ചന്ദ്രന് മിഥുനം കഴിഞ്ഞ് കര്‍ക്കടകത്തിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഈ തീയതി ബുധപ്രദോഷ വ്രതം എന്നറിയപ്പെടുന്നു. ബുധപ്രദോഷ വ്രതത്തില്‍ ആയുഷ്മാന്‍ യോഗം, സൗഭാഗ്യ യോഗം, പുണര്‍തം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ബുധപ്രദോഷ ദിനത്തില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗത്തിന്റെ ഗുണം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാര്‍ക്ക് പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കും. പല ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടും. ഗണപതിക്കൊപ്പം ബുധപ്രദോഷ വ്രതത്തില്‍ നിങ്ങള്‍ക്ക് മഹാദേവന്റെ അനുഗ്രഹവും ലഭിക്കും. ഫെബ്രുവരി 21 ന് ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഫെബ്രുവരി 21 ന് പുരോഗതി ഉണ്ടാകും. പുരോഗതിയുടെ പുതിയ വഴികള്‍ നിങ്ങള്‍ക്കായി തുറക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും, പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കും. കുടുംബ ബിസിനസ്സ് നടത്തുന്നവര്‍ പൂര്‍ണ്ണ ഊര്‍ജ്ജത്തോടെയും മികച്ച ആശയങ്ങളോടെയും പ്രവര്‍ത്തിക്കും. എല്ലാ സാഹചര്യങ്ങളും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. ഓണ്‍ലൈനില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകും. പുതിയ കാര്യങ്ങള്‍ പഠിക്കും, അത് ഭാവിയിലും ഉപയോഗപ്രദമാകും. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അതെല്ലാം പരിഹരിക്കപ്പെടും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഫെബ്രുവരി 21 നല്ല ഫലങ്ങള്‍ നല്‍കും. ഗണപതിയുടെ കൃപയാല്‍, കര്‍ക്കടക രാശിക്കാരുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാകും. നിങ്ങളുടെ ശക്തമായ ഇച്ഛാശക്തിയുടെ പിന്ബലത്താല് നിങ്ങള്‍ക്ക് ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെപ്പോലും അനുകൂലമാക്കാന്‍ കഴിയും, അതുവഴി നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ അമ്മയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, ഇന്ന് അതെല്ലാം ശരിയാകും. പ്രിയപ്പെട്ടവരുമായി യാത്ര പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് പുരോഗതിക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധമുണ്ടാകും. നിങ്ങളുടെ സന്താനങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട ചില നല്ല വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഗണപതിക്ക് പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.
ചിങ്ങം
ഫെബ്രുവരി 21 ചിങ്ങം രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. സഹോദരങ്ങളില്‍ നിന്നും സഹോദരിമാരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ആശങ്കകള്‍ കുറയും. നിങ്ങളുടെ ഇണയുമായി തെറ്റിദ്ധാരണകള്‍ പരിഹരിക്കാനാകും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
വൃശ്ചികം
ഫെബ്രുവരി 21 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് ചില പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിച്ചേക്കാം. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. കുടുംബാംഗങ്ങളുമായി അവിസ്മരണീയമായ സമയം ചെലവഴിക്കും. പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് ബിസിനസ്സ് ഡീലുകളില്‍ വിജയം ലഭിക്കും, എതിരാളികള്‍ക്ക് കടുത്ത മത്സരം നല്കാന് കഴിയും. ബിസിനസ്സില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സഹോദരീസഹോദരന്മാരില് നിന്ന് പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. വീട്ടില്‍ ചില മംഗളകരമായ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിയും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ പുഴുങ്ങി അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
കുംഭം
ഫെബ്രുവരി 21 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുംഭം രാശിക്കാര്‍ ഗണപതിയുടെ അനുഗ്രഹത്താല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. ബിസിനസ്സ് വിപുലീകരണത്തിനായി ആസൂത്രണം ചെയ്യും. വസ്തു ഇടപാടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം ലഭിക്കും. നിങ്ങളുടെ ഇണയുടെ കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇല്ലാതാകും. നിങ്ങള്‍ ഏതെങ്കിലും സ്കീമില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ഇന്ന് ലാഭം നല്‍കും. നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ദോഷപരിഹാരം: ബുദ്ധിശക്തിയുടെ വികാസത്തിനായി ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുക, ഗണേശ ചാലിസ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
