Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
അടിപൊളി നേട്ടങ്ങള്‍ കണ്ട് അമ്പരക്കും, വിഷ്ണുകൃപ ജീവിതത്തില്‍; ഇന്ന് ഭാഗ്യകടാക്ഷം നേടുന്ന 5 രാശി
ഡിസംബര്‍ 7 വ്യാഴാഴ്ച ചന്ദ്രന് കന്നി രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താം തിയ്യതിയാണ്. ഈ ദിവസം ആയുഷ്മാന്‍ യോഗം, സൗഭാഗ്യയോഗം, അത്തം നക്ഷത്രം എന്നിവയുടെ മംഗളകരമായ സംയോജനവും നടക്കുന്നതിനാല്‍ വ്യാഴാഴ്ചയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ജ്യോതിഷം അനുസരിച്ച് വ്യാഴാഴ്ച രൂപപ്പെടുന്ന ഈ ശുഭകരമായ യോഗങ്ങളുടെ ഗുണം അഞ്ച് രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാരുടെ ബഹുമാനവും സമ്പത്തും വര്‍ദ്ധിക്കുകയും എതിരാളികളെ പരാജയപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാവിഷ്ണു നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും. ഡിസംബര്‍ 7 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
ഡിസംബര്‍ 7 മേടം രാശിക്കാര്‍ക്ക് ശുഭകരമായ യോഗഫലം കൊണ്ട് ഗുണകരമായ ദിവസമാണ്. ശത്രുക്കള്‍ പരാജയപ്പെടും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകും. ഇന്ന് മേടം രാശിക്കാര്‍ക്ക് ധൈര്യവും ക്ഷമയും നല്ല രീതിയില്‍ വര്‍ദ്ധിക്കും. നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുകയാണെങ്കില്‍ സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും, നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രയത്നങ്ങള്‍ ഉറപ്പായ വിജയം നല്‍കും. സഹപ്രവര്‍ത്തകരുമായി നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ നിലനില്ക്കുകയും ചെയ്യും. കുടുംബ ജീവിതത്തില്‍ പുതിയ ഉന്മേഷം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി തെളിയും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള ശക്തമായ അവസരങ്ങളുണ്ട്, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.
ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വാഴയെ പൂജിക്കുക. പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞ വസ്തുക്കള്‍ ദാനം ചെയ്യുക. എന്നാല്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
കന്നി
ഡിസംബര്‍ 7 കന്നിരാശിക്കാര്‍ക്ക് ആയുഷ്മാന്‍ യോഗത്താല്‍ ശ്രേഷ്ഠമായ ദിവസമാണ്. കന്നിരാശിക്കാര്‍ തങ്ങളുടെ അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കും, എന്നാല്‍ നിങ്ങളുടെ വിവേകത്തോടെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കും. ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ ലാഭമുണ്ടാകും, ബിസിനസ്സിലെ തുടര്‍ച്ചയായ ലാഭത്തില്‍ നിങ്ങള്‍ സംതൃപ്തരാകും. കന്നിരാശിക്കാര്‍ ചില പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ന് വിജയിക്കും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, മഞ്ഞ ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. തിലകവും പുരട്ടുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനവും ബലപ്പെടുത്തുന്നു.
വൃശ്ചികം
ഡിസംബര്‍ 7 വൃശ്ചിക രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വിശേഷമായ ദിനമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ട്, നിങ്ങളുടെ സാമൂഹിക നിലയും മെച്ചപ്പെടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കും. നേരത്തെ തടസ്സങ്ങള്‍ നേരിട്ടിരുന്ന ജോലികള്‍ ഇന്നുമുതല്‍ ക്രമേണ പൂര്‍ത്തിയാക്കാന്‍ തുടങ്ങും, നിങ്ങളുടെ ആഗ്രഹങ്ങളും സഫലമാകും.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും, അതിനാല്‍ വിദ്യാഭ്യാസത്തില്‍ നല്ല ഫലങ്ങള്‍ നേടാന്‍ അവര്‍ക്ക് കഴിയും. വ്യാപാരികള്‍ക്ക് അവരുടെ ആഗ്രഹം പോലെ ലാഭം ലഭിക്കും. പുതിയ വാഹനം വാങ്ങണമെങ്കില്‍ ഇന്ന് നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. കുടുംബാംഗങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം നേടുകയും ചെയ്യും.
ദോഷപരിഹാരം: പണസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഒരു ആലില എടുത്ത് ഗംഗാജലം കൊണ്ട് കഴുകി, 'ഓം ശ്രീം ഹ്രീം ശ്രീം നമഃ' എന്ന മന്ത്രം എഴുതി പേഴ്സില്‍ സൂക്ഷിക്കുക. കൂടാതെ ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു വെള്ളി നാണയവും സൂക്ഷിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് ഡിസംബര്‍ 7 ന് അത്തരം നക്ഷത്രം മൂലം ഗുണം ലഭിക്കും. ധനു രാശിക്കാര്‍ അവരുടെ ബുദ്ധിയും അറിവും ഉപയോഗിച്ച് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. തൊഴില്‍ പുരോഗതിക്ക് പുതിയ പാതകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങള്‍ വളരെക്കാലമായി എന്തെങ്കിലും മാനസിക പിരിമുറുക്കവുമായി മല്ലിടുകയോ വിഷമിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഇന്ന് അതില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബഹുമാനം ലഭിക്കും. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമാണ്. വിദേശത്ത് പഠിക്കാന്‍ ഏതെങ്കിലും പരീക്ഷ നടത്തിയിരുന്നെങ്കില്‍ ഇന്ന് അതില്‍ വിജയിച്ചേക്കാം.
പരിഹാരം: നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും വിഷ്ണുസഹസ്ത്രനാമം പാരായണം ചെയ്യുക. ആരില്‍ നിന്നും കടം വാങ്ങുകയോ ആര്‍ക്കും കടം നല്‍കുകയോ ചെയ്യരുത്.
കുംഭം
ഡിസംബര്‍ 7 കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. കുംഭം രാശിക്കാര്‍ക്ക് സമൂഹത്തില്‍ ശക്തമായ സ്ഥാനം ലഭിക്കും, കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ എന്ത് ജോലി ചെയ്താലും, അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും.
നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് എവിടെയെങ്കിലും നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതും പരിഹരിക്കാനാകും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് പുതിയ ജോലിക്കായുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബാംഗങ്ങളുമായി നല്ല ഐക്യം സൃഷ്ടിക്കാനാകും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും, ബിസിനസ്സില്‍ പ്രതീക്ഷിച്ച വിജയം കൈവരും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി ലക്ഷ്മി ദേവിക്ക് ചുവന്ന പൂക്കള്‍ അര്‍പ്പിക്കുകയും പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിക്കുകയും ദാനം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications