Latest Updates
-
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
ദുരിതങ്ങള്‍ മായും, അളവറ്റ സമ്പത്ത്; ശനി-ശുക്ര സംയോഗം; ധനമഴയില്‍ നനയുന്ന 5 രാശി
ജ്യോതിഷത്തില്‍ ശനിയും ശുക്രനും സൗഹൃദ ഗ്രഹങ്ങളായി കണക്കാക്കുന്നു. ശനി ഏറ്റവും വേഗത കുറഞ്ഞ ഗ്രഹമായും ശുക്രനെ വേഗതയേറിയ ഗ്രഹമായും പറയുന്നു. ജ്യോതിഷ പ്രകാരം നവംബര്‍ വളരെ പ്രധാനപ്പെട്ട മാസമാണ്. നവംബറില്‍ ശനി, രാഹു, കേതു, ശുക്രന് തുടങ്ങിയ പ്രധാനപ്പെട്ട ഗ്രഹങ്ങള്‍ക്ക് മാറ്റമുണ്ടാകും. അതെല്ലാം 12 രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ഈ സമയം ശനി-ശുക്രന് ഗ്രഹങ്ങളുടെ മാറ്റവുമുണ്ടാകും.
ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ല സാമ്പത്തിക സ്വാധീനം ഉണ്ടാക്കുന്നു. ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കും. ഈ രാശിക്കാര്‍ ഈ സമയം സമ്പത്ത് നേടുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യും. നവംബര്‍ മാസത്തില്‍ ശുക്രന്റെയും ശനിയുടെയും മാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യം സമ്മാനിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
ശനി-ശുക്ര സംയോജനം മേട രാശിക്കാര്‍ക്ക് സമ്പത്ത് ചൊരിയുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള സുവര്‍ണ്ണാവസരം ഈ സമയം കൈവരുന്നതായിരിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സന്തോഷം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങള്‍ പരസ്പരം മനോഹരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കും. നിങ്ങളുടെ വിവേകപൂര്‍ണ്ണമായ നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല വരുമാനം നല്‍കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം
ശനി-ശുക്രന് സംയോജനം മിഥുന രാശിക്ക് ഒരു അനുഗ്രഹമായിരിക്കും. പുതിയ ജോലി തുടങ്ങാനും അതില്‍ നിന്ന് നല്ല വരുമാനം നേടാനും പറ്റിയ സമയമാണിത്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാനാകും. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തിന്റെ മൊത്തത്തിലുള്ള സമ്പത്ത് വര്‍ദ്ധിക്കും. നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക സ്ഥിരത എല്ലാത്തരം സന്തോഷങ്ങളിലേക്കും ഈ സമയം നിങ്ങളെ നയിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനി-ശുക്ര സംഗമത്താല്‍ നല്ല സാമ്പത്തിക ഫലങ്ങള്‍ ലഭിക്കും. സാമ്പത്തികം ശക്തിപ്പെടുന്ന നല്ല സമയമാണ് ഇത്. സാമ്പത്തിക പ്രശനങ്ങള്‍ക്ക് ഒരു പരിധിവരെ നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ജോലിസ്ഥലത്ത് വരുമാന നിലവാരത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് ധാരാളം നല്ല അവസരങ്ങള്‍ നിങ്ങളെ തേടിവരും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, അവരുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിച്ച ഫലങ്ങള്‍ നേടാനും ഇത് അനുയോജ്യമായ സമയമാണ്. ഈ കാലയളവില്‍ സംരംഭകര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. എന്നാല്‍ ശ്രദ്ധിച്ച് മാത്രം തീരുമാനങ്ങളെടുക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം അവരുടെ ജോലിസ്ഥലത്ത് ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാം. മികച്ച പരിശ്രമത്തിലൂടെ നിങ്ങളുടെ ബിസിനസ്സ് വിജയകരമാക്കാനും അതില്‍ നിന്ന് വലിയ ലാഭം നേടാനും നിങ്ങള്‍ക്ക് കഴിയും. ശനി-ശുക്ര സംയോഗം മൂലം ഭൂമി, വസ്തു സംബന്ധമായ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കപ്പെടും. നിങ്ങളുടെ ബിസിനസ്സിലെ ശ്രമങ്ങള്‍ക്ക് ഈ സമയം നല്ല ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മാന്യമായ വരുമാനം പ്രതീക്ഷിക്കാം. പുതിയ വീടോ വാഹനമോ വാങ്ങാന്‍ അവസരങ്ങളുണ്ട്. കൂടുതല്‍ വരുമാനത്തിനായുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളും ഈ സമയം വിജയം കാണും.
ധനു
ധനു രാശിക്കാര്‍ക്ക് ശനിയും ശുക്രനും ചേരുന്നത് വലിയ സാമ്പത്തിക നേട്ടം നല്കുന്നു. കൂടാതെ, ഈ സമയം നിങ്ങളുടെ ജീവിതത്തിന്റെ വിവിധ വശങ്ങളില് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കുടുംബത്തില്‍ ചില മംഗളകരമായ പരിപാടികള്‍ നടത്താനാകും. നിങ്ങളുടെ സമ്പത്തിന്റെ മൊത്തത്തിലുള്ള നിലവാരം വര്‍ദ്ധിക്കും. ധനു രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് വളരെയധികം അഭിനന്ദനങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനവും പ്രതീക്ഷിക്കാം. നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നിലവാരം വര്‍ദ്ധിക്കുന്നതിനാല്‍ ഈ സമയം മാനസിക സമാധാനവും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications