Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ശനി ഉത്രട്ടാതിയില്‍ എത്തി: ഇനി ആരംഭമായി കര്‍മ്മഫലം, നേടുന്നതും നഷ്ടപ്പെടുന്നതും മുന്നേയറിയാം
ഏപ്രില്‍ 28-ന് ശനി ഉത്രട്ടാതി നക്ഷത്രത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. ഇനി ഒക്ടോബര്‍ 3 വരെ ശനി ഉത്രട്ടാതി നക്ഷത്രത്തില്‍ തന്നെ തുടരുന്നു. മാത്രമല്ല ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് മീനം രാശിയിലാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ശനി കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്ന ഗ്രഹമായതിനാല്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നമ്മുടെ തന്നെ പ്രവൃത്തിയെ ആശ്രയിച്ചായിരിക്കും. ഗ്രഹസംക്രമണമല്ല നടക്കുന്നത്. പലപ്പോഴും കര്മ്മത്തിന് അനുസരിച്ച് വരുന്ന മാറ്റങ്ങളാണ് ഈ നക്ഷത്രമാറ്റത്തിലൂടെ സംഭവിക്കുന്നത്.
കര്‍മ്മഫലം അനുസരിച്ചാണ് ഓരോരുത്തരുടേയും ജീവിതം മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ ഇടയുള്ളതുമായ പല മാറ്റങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് സംഭവിക്കുന്നത്. നിങ്ങളുടെ നക്ഷത്രമോ രാശിയോ ആയി ബന്ധപ്പെട്ടാണ് ശനി അതിന്റെ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. പാരമ്പര്യമായി ലഭിച്ച മാറ്റങ്ങള്‍ പോലും ഇവിടെ സ്വാധീനിക്കപ്പെടുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വൈകാരിക മാറ്റങ്ങള്‍
പലപ്പോഴും ഈ സമയം വളരെയധികം വൈകാരികമായി നിങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യണം. അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും. എപ്പോഴും കാര്യങ്ങള്‍ വളരെയധികം അച്ചടക്കത്തോടെ കൈകാര്യം ചെയ്യണം..അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അത് ഏത് നക്ഷത്രക്കാരും രാശിക്കാരും ശ്രദ്ധിക്കേണ്ട കാര്യമാണ്. വളരെയധികം ശ്രദ്ധയോടെ വേണം ഓരോരുത്തരും ശനിയുടെ നക്ഷത്രമാറ്റ സമയത്ത് മുന്നോട്ട് പോവുന്നതിന്. ഓരോരുത്തരിലും ഉണ്ടാക്കുന്ന ഫലങ്ങള്‍ വ്യത്യസ്തമെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
രോഗാവസ്ഥകള്‍ വീണ്ടും
നിങ്ങളില്‍ പലപ്പോഴും മുന്‍പുണ്ടായിരുന്ന രോഗാവസ്ഥകള്‍ അല്ലെങ്കില്‍ മുറിവുകള്‍ ശാരീരിക അസ്വസ്ഥതകള്‍ എന്നിവ ഈ സമയം വീണ്ടും ഉയര്‍ന്ന് വന്നേക്കാം. അതിന് ഒരിക്കലും നിസ്സാരമാക്കാതെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ശനി അതിന്റെ ദോഷഫലങ്ങളെ കൂടുതല്‍ പിടിമുറുക്കുന്ന അവസ്ഥയിലേക്ക് എത്തും.
ആത്മീയത വര്‍ദ്ധിക്കുന്നു
ധ്യാനം, പ്രാര്‍ത്ഥന എന്നിവ ചെയ്യുന്നതിന് നിരന്തരമായി ശ്രമിക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിക്കും. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ശനിമാറ്റം ബാധിക്കുന്നത്
ശനിയുടെ ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ഈ മാറ്റത്തില്‍ ഉത്രം, രേവതി, പൂരുരുട്ടാതി അല്ലെങ്കില്‍ ഇപ്പോള്‍ ശനിദോഷമുള്ള നാളുകാര്‍ എന്നിവരെയാണ് ശനിയുടെ ഈ മാറ്റം മോശമായി ബാധിക്കുന്നത്. മാത്രമല്ല ശനിദശയും ഏഴരശനിയും കണ്ടകശനിയും ഉള്ളവരിലും ഇതേ അവസ്ഥ ഉണ്ടാവുന്നു. ഇത് കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പ്രതിവിധികള്‍
ശനിയുടെ ഈ നക്ഷത്രമാറ്റത്തിന്റെ ഫലമായി ചില പരിഹാരങ്ങള്‍ നാം ചെയ്യേണ്ടതാണ്. ഇത് പലപ്പോഴും ക്ഷമ, അകല്‍ച്ച, ആത്മപരിശോധന എന്നിവയ്ക്കുള്ള ഒരു അവസരം കൂടിയാണ്. പലപ്പോഴും സഹായകരമായ ചില പ്രതിവിധികളെ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ശനി മന്ത്രങ്ങള്‍ നിത്യവും ജപിക്കാവുന്നതാണ്. (''ഓം ശം ശനിചാരായ നമഃ'' പോലുള്ളവ). അത് കൂടാതെ അഗതികളെയോ പ്രായമായവരെയോ സഹായിക്കുന്നതിന് ശ്രമിക്കുക. കൂടാതെ ധ്യാനം പരിശീലിക്കുക. നിങ്ങളുടെ കടമകള്‍ സത്യസന്ധതയോടെ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും ജീവിതത്തില്‍ കുറുക്ക് വഴികള്‍ സ്വീകരിക്കരുത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
