Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദുരിതക്കെട്ടില്‍ ജീവിതം, ചതയം നക്ഷത്രത്തില്‍ ശനി; ഈ 3 രാശിക്കാര്‍ക്ക് ഏപ്രില്‍ വരെ കഷ്ടപ്പാട്
ജ്യോതിഷത്തില്‍ ശനിയെ കര്‍മ്മത്തിന്റെ ദേവനായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ശനി ഫലം നല്കുന്നു. അതേസമയം, ശനി ഏതെങ്കിലും രാശിയിലോ രാശിയിലോ സഞ്ചരിക്കുമ്പോള്‍ അത് 12 രാശികളിളും നേരിട്ട് സ്വാധീനം ചെലുത്തുന്നു. ജ്യോതിഷ പ്രകാരം ശനി നിലവില്‍ ത്രികോണ രാശിയില്‍ കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. കുംഭ രാശിയില്‍ നില്ക്കുന്ന ശനി ഇപ്പോള്‍ ചതയം നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു.
2024 ഏപ്രില്‍ 6 വരെ ശനി ചതയം നക്ഷത്രത്തില്‍ തുടരും. 27 നക്ഷത്രങ്ങളില്‍ 24ാമത്തെ നക്ഷത്രമാണ് ചതയം നക്ഷത്രം. ചതയം നക്ഷത്രത്തിന്റെ രാശി കുംഭരാശിയാണ്. ഇക്കാരണത്താല്‍ മൂന്ന് രാശിയിലുള്ളവര്‍ ഇക്കാലയളവില്‍ വളരെ ജാഗ്രത പാലിക്കണം. ചതയം നക്ഷത്രത്തില്‍ നില്ക്കുന്ന ശനി ദോഷഫലം നല്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്നി
ശനിഗ്രഹം ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് ഈ രാശിക്കാരെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നു. സാമ്പത്തിക നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായ ഏത് തീരുമാനവും ശ്രദ്ധാപൂര്‍വ്വം എടുക്കുക. തിടുക്കത്തിലുള്ള തീരുമാനം ദോഷം ചെയ്യും. ബുദ്ധിപൂര്‍വ്വം ബിസിനസ്സില്‍ പണം നിക്ഷേപിക്കുക. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം. ശനിയുടെ ഈ മാറ്റം നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. നിങ്ങള്‍ക്ക് ഉദരരോഗം ഒരു പ്രശ്നമായി മാറിയേക്കാം. ഈ സമയം നിങ്ങളുടെ ചെലവുകള്‍ കൂടുതലായിരിക്കും. നിങ്ങളുടെ വരുമാനവും കുറയും.
തുലാം
ചതയം നക്ഷത്രത്തിലെ ശനി സംക്രമണം തുലാം രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. ഈ സമയം നിങ്ങള്‍ വാഹനം ശ്രദ്ധയോടെ ഓടിക്കുക, അല്ലാത്തപക്ഷം അപകടം സംഭവിച്ചേക്കാം. കാരണം നിങ്ങളെ ചുറ്റിപ്പറ്റി ഈ സമയം അപകടം പതിയിരിപ്പുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും. കുടുംബാംഗങ്ങളുടെ ആരോഗ്യനില മോശമായേക്കാം. ജോലിയില്‍ നിങ്ങള്‍ക്ക് ഈ സമയം വളരെയേറെ കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം. നിങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്.
മകരം
ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം ഈ രാശിക്കാര്‍ക്ക് ശുഭകരമല്ല. നിങ്ങള്‍ക്ക് ഈ സമയം വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ വരും. ഇതുമൂലം നിങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിയേക്കാം. അനാവശ്യ കാര്യങ്ങള്‍ക്ക് അമിതമായി ചെലവഴിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ വായ്പയെടുക്കേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. കോടതി വ്യവഹാരങ്ങളില്‍ തിരിച്ചടി നേരിട്ടേക്കാം. ശത്രുക്കള്‍ നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ ചില കാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ പെരുമാറ്റവും സംസാരവും നിയന്ത്രിക്കുക.
ഈ രാശിക്കാര്‍ക്ക് ശുഭകാലം
മേടം
ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുകയും നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ തുടരുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, മേടം രാശിചിഹ്നത്തിലുള്ള ആളുകള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. മേടം രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ കൂടുതല്‍ സഹായിക്കും. നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ആത്മീയതയിലേക്ക് നീങ്ങാന്‍ കഴിയും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും.
ഇടവം
ശനിയുടെ സംക്രമം കാരണം ഈ സമയം നിങ്ങളുടെ കഠിനാധ്വാനത്തിന് വളരെയധികം വിജയം ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന തൊഴില്‍ നേടാനാകും. യാത്രകള്‍ ഗുണം ചെയ്യും. വിദേശത്ത് ബിസിനസ് ചെയ്യുന്നത് വലിയ ലാഭം ഉണ്ടാകും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും.
ചിങ്ങം
ശനിയുടെ സംക്രമണം കാരണം തൊഴിലിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കും. ജോലിസ്ഥലത്ത് വലിയ വിജയത്തോടൊപ്പം നിങ്ങള്‍ക്ക് സ്ഥാനക്കയറ്റവും ലഭിച്ചേക്കാം. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശനി സഹായിക്കും. പ്രണയവും ദാമ്പത്യവും നല്ലതായിരിക്കും. ബിസിനസ്സിലും നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. നിങ്ങളുടെ ജോലിയില്‍ അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ നേടാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
