Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
നല്ലകാലം മുന്നില്‍, പിതൃപക്ഷത്തില്‍ ശനിയുടെ സഞ്ചാരം; ഈ 3 രാശിക്കാരുടെ വിധി മാറ്റും
ഹിന്ദു മതത്തിന് നിരവധി ഉത്സവങ്ങളും ആഘോഷങ്ങളും ചടങ്ങുകളുമുണ്ട്. ഇപ്പോള്‍ പിതൃ പക്ഷത്തിന് തുടക്കമായി. ഈ മാസത്തില്‍ ആളുകള്‍ തങ്ങളുടെ പിതൃക്കളെ പ്രീതിപ്പെടുത്താന്‍ പലതരം നടപടികള്‍ സ്വീകരിക്കുന്നു. ഈ മാസത്തില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ, ഈ മാസത്തില്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നതും വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഒരു വര്‍ഷത്തില്‍ പതിനഞ്ച് ദിവസത്തെ പ്രത്യേക കാലയളവിലാണ് ഈ ശ്രാദ്ധ ചടങ്ങുകള്‍ നടത്തുന്നത്.
ശ്രാദ്ധ പക്ഷത്തിന് പിതൃപക്ഷമെന്നും മഹാലയ എന്നും പേരുണ്ട്. ശ്രാദ്ധ പക്ഷ വേളയില്‍ പൂര്‍വ്വികര്‍ ചില രൂപത്തില്‍ ഭൂമിയില്‍ വന്ന് അവരുടെ പേരിലുള്ള വഴിപാടുകള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് പൂര്‍വ്വികരുടെ ആത്മാക്കള്‍ക്ക് ശാന്തി നല്‍കുകയും വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്ക്കുകയും ചെയ്യുന്നു. അതുപോലെ ഈ പിതൃപക്ഷ സമയത്ത് ശനിയുടെ സഞ്ചാരം മൂലം 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശനിയുടെ സഞ്ചാരം മേടം രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം നല്‍കും. മേടം രാശിക്കാര്‍ ഈ മാസം ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ വിജയിക്കും. ഇതുകൂടാതെ പിതൃപക്ഷ മാസമായതിനാല്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അന്നം നല്‍കുന്നതും പുണ്യം ചെയ്യും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നിരവധി സുവര്‍ണ്ണാവസരങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗുണം ചെയ്യും. വസ്തുവകകളുമായോ റിയല്‍ എസ്റ്റേറ്റുമായോ ബന്ധപ്പെട്ടവര്‍ക്ക് ഈ സമയം പ്രത്യേകിച്ചും പ്രയോജനകരമാണ്.
തുലാം
തുലാം രാശിക്കാര്‍ക്കും പിതൃ പക്ഷത്തില്‍ നല്ല കാലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ചില പുതിയ ജോലികള്‍ തുടങ്ങാനാകും. സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ ഉണ്ടാകും. ശനിയുടെ സഞ്ചാരം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ജീവിതം സന്തോഷകരമാകുകയും ചെയ്യും. നിക്ഷേപത്തില്‍ നിന്ന് ലാഭം നേടാനാകും. ഈ സമയത്ത് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കുന്നതും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു.

ധനു
ശനിയുടെ സഞ്ചാരം മൂലം ധനു രാശിക്കാര്‍ക്കും സമയം നല്ലതായിരിക്കും. ഈ രാശിക്കാര്‍ ദരിദ്രര്‍ക്ക് ദാനം ചെയ്താല്‍ ശനി ദേവന്റെ അനുഗ്രഹം ലഭിക്കും. ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ഒരു ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. പിതൃ പക്ഷത്തില്‍ പുതിയതായി ഒന്നും തുടങ്ങരുതെന്ന് പറയുമെങ്കിലും ശനിയുടെ അനുഗ്രഹത്താല്‍ ഈ സമയം സാമ്പത്തികമായും സാമൂഹികമായും നേട്ടങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. പങ്കാളിത്ത ജോലിയില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും.
പിതൃപക്ഷം 2023
പിതൃ പക്ഷം ഭാദ്രപദ പൗര്‍ണ്ണമി നാളില്‍ ആരംഭിച്ച് അശ്വിനി മാസത്തിലെ അമാവാസി വരെ തുടരുന്നു. ആശ്വിനി മാസത്തിലെ കൃഷ്ണ പക്ഷത്തെ പിതൃപക്ഷം എന്ന് വിളിക്കുന്നു. ഭാദ്രപദ പൂര്‍ണിമയില്‍, വര്‍ഷത്തിലെ ഏതെങ്കിലും പൗര്‍ണ്ണമി നാളില്‍ മരിച്ചവര്‍ക്കായി ശ്രാദ്ധം നടത്തുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 29 മുതലാണ് പിതൃപക്ഷത്തിന് തുടക്കമായത്. പിതൃപക്ഷ കാലഘട്ടത്തില്‍, പൂര്‍വ്വികരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നു. ഇതിനെ ശ്രാദ്ധ പക്ഷ എന്നും വിളിക്കുന്നു. ഈ വര്‍ഷത്തെ ശ്രാദ്ധ പക്ഷ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ നീണ്ടുനില്‍ക്കും. ശ്രാദ്ധ പക്ഷത്തില്‍ പൂര്‍വ്വികര്‍ക്കായി ശ്രാദ്ധം, പിണ്ഡദാനം, തര്‍പ്പണം എന്നിവ നടത്തുന്ന ഒരു പാരമ്പര്യമുണ്ട്.

പിതൃപക്ഷ സമയത്ത് പൂര്‍വ്വികരെ ആരാധിക്കുന്ന വിധം
പിതൃ പക്ഷ കാലത്ത് പൂര്‍വ്വികര്‍ക്ക് പതിവായി വെള്ളം നല്‍കണം. ഉച്ചയ്ക്ക് തെക്ക് ദിശയില്‍ എള്ള് വെള്ളത്തില്‍ കലക്കി ഒരു കുടം സൂക്ഷിക്കുന്നു. പൂര്‍വ്വികരുടെ മരണദിവസം അന്നവും വസ്ത്രവും നല്‍കുക. അന്നേ ദിവസം പാവപ്പെട്ട ഒരാള്‍ക്ക് ഭക്ഷണവും നല്‍കുക. പിതൃ പക്ഷ സമയത്ത് ഏതെങ്കിലും മൃഗമോ പക്ഷിയോ നിങ്ങളുടെ വീട്ടില്‍ വന്നാല്‍, അതിന് ഭക്ഷണം നല്‍കണം. ഈ രൂപങ്ങളില്‍ നിങ്ങളെ കാണാന്‍ പൂര്‍വ്വികര്‍ വരുമെന്നാണ് വിശ്വാസം. പിതൃപക്ഷ സമയത്ത് നിങ്ങള്‍ ഒരു തളികയില്‍ ഭക്ഷണം കഴിക്കുകയും ബ്രാഹ്മണര്‍ക്ക് ഒരു തളികയില്‍ ഭക്ഷണം നല്‍കുകയും ചെയ്താല്‍ അത് ഫലം ചെയ്യും.
ഈ പ്രവൃത്തികള്‍ പാടില്ല
ശ്രാദ്ധം ചെയ്യുന്നവര്‍ ഈ ദിവസങ്ങളില്‍ മുടിയും നഖവും വെട്ടരുത്. ബ്രഹ്മചര്യം പാലിക്കണം. പകല്‍ സമയത്ത് എപ്പോഴും ശ്രാദ്ധ ചടങ്ങുകള്‍ നടത്തുക. സൂര്യാസ്തമയത്തിനു ശേഷം ശ്രാദ്ധം നടത്തുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കുപ്പി, വെള്ളരി, ചേന, ജീരകം, കടുക് എന്നിവ ഈ ദിവസങ്ങളില്‍ കഴിക്കരുത്. മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കരുത്.
ഇവ ദാനം ചെയ്യുക
പശു, ഭൂമി, എള്ള്, സ്വര്‍ണം, നെയ്യ്, വസ്ത്രം, നെല്ല്, ശര്‍ക്കര, വെള്ളി, ഉപ്പ് തുടങ്ങിയ പത്ത് വസ്തുക്കളാണ് ശ്രാദ്ധ പക്ഷത്തില്‍ പിതൃക്കള്‍ക്ക് ദാനം ചെയ്യുന്നത്. പൂര്‍വ്വികരുമായി ബന്ധപ്പെട്ട ദാനം ബ്രാഹ്മണര്‍ക്ക് മാത്രമേ നല്‍കാവൂ. മറ്റേതെങ്കിലും സംഘടനയ്ക്കോ അനാഥാലയത്തിനോ പണം നല്‍കാം. എന്നാല്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ ഭക്ഷണം നല്കാന് പാടുള്ളൂ. പിണ്ഡദാനം നടത്തുന്നതിലൂടെ കുടുംബത്തിന് ദീര്‍ഘായുസ്സ്, മക്കള്‍ക്ക് പ്രശസ്തി, സ്വര്‍ഗ്ഗവാസം, സുഖസൗകര്യങ്ങള്‍, സമ്പത്ത് എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍വ്വികരുടെ കൃപയാല്‍ എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും മോക്ഷവും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












