For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി സംക്രമണം മൂലം കഷ്ടങ്ങള്‍; ശനിദോഷം മാറാന്‍ പ്രതിവിധി ഇത്

|

ഏപ്രില്‍ 29 ന് ശനിദേവന്‍ മകരം രാശി വിട്ട് കുംഭത്തിലേക്ക് കടക്കാന്‍ പോകുന്നു. അടുത്ത ദിവസം, അതായത് ഏപ്രില്‍ 30 ന് സൂര്യഗ്രഹണവും സംഭവിക്കുന്നു. വളരെ മന്ദഗതിയില്‍ ചലിക്കുന്ന ഗ്രഹങ്ങളിലൊന്നാണ് ശനി. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ശനി ഏകദേശം രണ്ടര വര്‍ഷമെടുക്കും. അതിനാല്‍, ശനിയുടെ പ്രഭാവം വളരെക്കാലം നിലനില്‍ക്കും. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി കുംഭം രാശിയിലേക്ക് വരുന്നു. അതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും.

Most read: ബുധന്‍ ഇടവം രാശിയില്‍; ഏപ്രില്‍ 25 മുതല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യംMost read: ബുധന്‍ ഇടവം രാശിയില്‍; ഏപ്രില്‍ 25 മുതല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം

ശനിയുടെ സംക്രമണം മൂലം ചില രാശിക്കാര്‍ക്ക് വളരെയധികം ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് ശനിദോഷം അകറ്റാനും സംക്രമത്തിലെ അശുഭദോഷങ്ങള്‍ അകറ്റാനും ചില പ്രതിവിധികള്‍ പറഞ്ഞിട്ടുണ്ട്. ഈ പരിഹാരങ്ങള്‍ ചെയ്താല്‍ ശനിയുടെ രാശിമാറ്റത്തിന്റെ അശുഭഫലം കുറവായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ സംക്രമണം പ്രശ്നമുണ്ടാക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നും നമുക്ക് നോക്കാം.

ഈ രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം ദോഷകരം

ഈ രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം ദോഷകരം

30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി കുംഭ രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ശനി ഗ്രഹം ഒരാള്‍ക്ക് അവരുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കുന്നു. ഒരു വ്യക്തി ഏത് തരത്തിലുള്ള പ്രവൃത്തി ചെയ്യുന്നുവോ, അയാള്‍ക്ക് അതേ ഫലം ലഭിക്കും. ഇടവം, കര്‍ക്കടകം, ചിങ്ങം, തുലാം, ധനു, മകരം എന്നീ രാശിക്കാര്‍ക്ക് ശനിയുടെ ഈ സംക്രമണം ദോഷകരമാണ്. ഇതോടൊപ്പം, കര്‍ക്കടകത്തിലും വൃശ്ചികത്തിലും ശനി ധയ്യ ആരംഭിക്കും.

ഈ പ്രതിവിധിയില്‍ ശനിയുടെ ദോഷഫലം കുറയുന്നു

ഈ പ്രതിവിധിയില്‍ ശനിയുടെ ദോഷഫലം കുറയുന്നു

ശനി സംക്രമണത്തിന്റെയും ശനിദോഷത്തിന്റെയും അശുഭകരമായ ഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് രണ്ട് നേരം ഭക്ഷണ സമയത്ത് കറുത്ത ഉപ്പും കുരുമുളകും ഉപയോഗിക്കുക. കൂടാതെ, നിങ്ങള്‍ ശനിയാഴ്ച ദിവസം കറുത്ത പശുവിനെ സേവിക്കണം. പശുവിന് ആദ്യം ഭക്ഷണം നല്‍കുകയും നെറ്റിയില്‍ തിലകം പുരട്ടുകയും അതിന്റെ കൊമ്പില്‍ കാലാവ് കെട്ടുകയും ചെയ്യുക. അതിനുശേഷം അവര്‍ക്ക് ലഡ്ഡു നല്‍കുകയും തുടര്‍ന്ന് പ്രണാമം ചെയ്യുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശനിയുടെ ദോഷഫലം കുറയുന്നു.

Most read:ലാല്‍ കിതാബിലെ ഈ പ്രതിവിധി ചെയ്താല്‍ കടം അകലും പണം വരുംMost read:ലാല്‍ കിതാബിലെ ഈ പ്രതിവിധി ചെയ്താല്‍ കടം അകലും പണം വരും

ശനി ദോഷത്തില്‍ നിന്ന് മോചനം

ശനി ദോഷത്തില്‍ നിന്ന് മോചനം

ശനിയാഴ്ച ദിവസം ഏഴുതരം ധാന്യങ്ങള്‍, അര കിലോ ഉഴുന്ന്, ഒരു പാത്രം എള്ള് എന്നിവ നീല തുണിയില്‍ കെട്ടി ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിദോഷത്തില്‍ നിന്ന് മോചനം ലഭിക്കുകയും ശനിദേവന്റെ അനുഗ്രഹം നേടുകയും ചെയ്യുന്നു.

ശനിദേവനെ സന്തോഷിപ്പിക്കാന്‍

ശനിദേവനെ സന്തോഷിപ്പിക്കാന്‍

ശനിയാഴ്ച ഇരുമ്പ് പാത്രത്തില്‍ കടുകെണ്ണ നിറയ്ക്കുക, എന്നിട്ട് അതില്‍ നിങ്ങളുടെ മുഖം കാണുക. ഇതിനുശേഷം, ആ എണ്ണ ശനി ക്ഷേത്രത്തില്‍ദാനം ചെയ്യുക. കൂടാതെ, കടുകെണ്ണ റൊട്ടിയില്‍ പുരട്ടി ശനിയാഴ്ച ഒരു കറുത്ത നായയ്ക്ക് ഭക്ഷണമായി കൊടുക്കുക. 21 ശനിയാഴ്ചകള്‍ വരെ നിങ്ങള്‍ ഇത് ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ ശനി ഗ്രഹത്തിന്റെ ദോഷഫലങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരികയും ചെയ്യുന്നു.

Most read:12 വര്‍ഷത്തിനു ശേഷം ശുക്രനും വ്യാഴവും മീനം രാശിയില്‍; ഗുണദോഷ ഫലംMost read:12 വര്‍ഷത്തിനു ശേഷം ശുക്രനും വ്യാഴവും മീനം രാശിയില്‍; ഗുണദോഷ ഫലം

ഈ മന്ത്രങ്ങളാല്‍ ശനി ദേവന്റെ അനുഗ്രഹം

ഈ മന്ത്രങ്ങളാല്‍ ശനി ദേവന്റെ അനുഗ്രഹം

ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ ദിവസവും പൂജാമുറിയില്‍ കടുകെണ്ണ വിളക്ക് തെളിയിക്കണം. കൂടാതെ, കറുത്ത ഉലുവ, കറുത്ത വസ്തുക്കള്‍, ഇരുമ്പ് മുതലായവ ദാനം ചെയ്യുക. ഇതോടൊപ്പം, നിങ്ങള്‍ എല്ലാ ദിവസവും ശനി ക്ഷേത്രം സന്ദര്‍ശിച്ച് 'ഓം ഷണ്‍ ശനിശ്ചരായ നമഃ' അല്ലെങ്കില്‍ 'ഓം പ്രാം പ്രൈം പ്രൗണ്‍ സഹ ശനിശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ശനി ചാലിസ അല്ലെങ്കില്‍ ശനി ദേവ ആരതി നടത്തുകയും ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ ശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കും.

ശനിയുടെ കഷ്ടതകളില്‍ നിന്ന് മോചനം

ശനിയുടെ കഷ്ടതകളില്‍ നിന്ന് മോചനം

ശനിയുടെ എല്ലാ അശുഭദോഷങ്ങളും അകറ്റാന്‍, ശനിയാഴ്ച വൈകുന്നേരം ആല്‍മരത്തിന് മധുരം കലര്‍ത്തിയ വെള്ളവും പാലും സമര്‍പ്പിക്കുക. ഇതിനുശേഷം കടുകെണ്ണ വിളക്ക് കത്തിച്ച് കുന്തിരിക്കം പുരട്ടുക. അതിനുശേഷം, ആല്‍മരത്തിന് സമീപം ഇരുന്ന് ഹനുമാന്‍ ചാലിസ, ഭൈരവ ചാലിസ, ശനി ചാലിസ എന്നിവ ചൊല്ലുക. അതിനുശേഷം, ആല്‍മരത്തെ ഏഴ് തവണ പ്രദക്ഷിണം ചെയ്യുകയും നിങ്ങളുടെ കഷ്ടപ്പാടുകളില്‍ നിന്ന് മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

ശനിദോഷങ്ങള്‍ നീങ്ങുന്നു

ശനിദോഷങ്ങള്‍ നീങ്ങുന്നു

ശനി സംക്രമണത്തിലെ അശുഭദോഷം മാറാനും ശനിദോഷം അകറ്റാനും വെള്ളിയാഴ്ച രാത്രി 800 ഗ്രാം കറുത്ത എള്ള് എടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് ശര്‍ക്കര കലക്കി ശനിയാഴ്ച രാവിലെ കഴിക്കുക. ഇത് പോലെ തുടര്‍ച്ചയായി എട്ട് ശനിയാഴ്ചകള്‍ കഴിക്കുക. ഇത് ചെയ്യുന്നത് തുടരുക, ഇതോടൊപ്പം വീടിന്റെ ഇരുണ്ട ഭാഗത്ത് ഇരുമ്പ് പാത്രത്തില്‍ കടുകെണ്ണ നിറച്ച് അതില്‍ ഒരു ചെമ്പ് നാണയം ഇടുക. ഇങ്ങനെ ചെയ്താല്‍ ശനിദോഷം മാറും.

English summary

Saturn Transit in Aquarius on April 29: Remedies To Remove Shani Dosha in Malayalam

Let us know for which zodiac signs Saturn's transit will bring trouble and what measures to take from now on. Read on.
Story first published: Friday, April 22, 2022, 12:25 [IST]
X
Desktop Bottom Promotion