Shani Gochar 2022: ശനി കുംഭം രാശിയിലേക്ക് 29 മുതല്‍: 12 രാശിയുടേയും ഫലങ്ങളറിയാം

ശനിയുടെ കുംഭം രാശി പരിവര്‍ത്തനം അഥവാ ശനിഗോചാര്‍ നിങ്ങളുടെ രാശിയില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ നോക്കാം. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റം അതുകൊണ്ട് തന്നെ 2.5 വര്‍ഷത്തോളം സമയത്തിലാണ് നടക്കുന്നത്. മോശം അനുഭവങ്ങളാണ് പലപ്പോഴും ശനി നമുക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ദോഷങ്ങളാണ് ശന ഓരോ രാശിക്കാര്‍ക്കും നല്‍കുന്നത്. എന്നാല്‍ രാശിയില്‍ സമയവും നാഴികയും വിനാഴികയും മാറുമ്പോള്‍ ചിലരില്‍ രാശിമാറ്റം മികച്ച ഫലങ്ങളും നല്‍കുന്നുണ്ട്.

Saturn Transit in Aquarius

ശനിയുടെ ദോഷഫലങ്ങള്‍ പലപ്പോഴും വളരെ പതുക്കെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ ഫലങ്ങള്‍ ജാതകത്തില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുന്നുണ്ട്. ഇത് പലപ്പോഴും ദു:ഖം, ദുരിതം, സങ്കടം, അപകടങ്ങള്‍ എന്നിവയെല്ലാം ഫലം നല്‍തുന്നുണ്ട്. മകരം രാശിയേയും കുംഭം രാശിയേയും ഭരിക്കുന്നത് ശനിഗ്രഹമാണ്. 2022 ഏപ്രില്‍ 29-ന് രാവിലെ 09:57-ന് ശനി കുംഭം രാശിയില്‍ സംക്രമിക്കുന്നു. 2022 ജൂലൈ 12 വരെ ശനി കുംഭം രാശിയിലും പിന്നീട് മകരം രാശിയിലേക്കും മാറുന്നു. ശനിയുടെ സംക്രമത്തിന്റെ ഫലം ഓരോ രാശിക്കാര്‍ക്കും എങ്ങനെയാണ് ഫലം നല്‍കുന്നത് എന്ന് നോക്കാം.

 മേടം

മേടം

മേടം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമം അവരുടെ പത്താംഭാവത്തിലാണ് സംഭവിക്കുന്നത്. ഇവര്‍ക്ക് പ്രൊഫണല്‍ രംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. കഴിവുകള്‍ പുറത്ത് കാണിക്കാന്‍ പറ്റിയ സമയമാണ് എന്നതാണ് സത്യം. നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ പല കാര്യങ്ങളിലും ലഭിക്കുന്നുണ്ട്. പല മേഖലകളിലും നിങ്ങള്‍ക്ക് അനുകൂലമായ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. 2022 ഏപ്രില്‍ മാസത്തില്‍, നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ നിന്ന് ശനി സംക്രമിക്കും. സാമ്പത്തികപരമായി നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. ശമ്പളവര്‍ദ്ധനവ് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സര്‍ക്കാര്‍ ജീവവനക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചെറിയ ചില വിമര്‍ശനങ്ങള്‍ പല ഭാഗത്ത് നിന്നും നിങ്ങളെ തേടി എത്തുന്നുണ്ട്. സമ്പാദ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി: കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് കറുത്ത എള്ള് ഇട്ട് കുളിക്കുക

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാമത്തെ ഭാവത്തിലാണ് വര്‍ഷാരംഭത്തില്‍ ശനി സംക്രമിക്കുന്നത്. ഇവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. വ്യക്തിപരമായും പ്രൊഫഷണല്‍ ആയും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷമായിരിക്കും. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച ഫലം ലഭിക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ ഇതിന് അല്‍പം സമയം എടുക്കുന്നു. കാരണം ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് എന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ട് തന്നെ ഭാഗ്യവും അല്‍പം താമസിച്ചാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ശനി നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നിങ്ങുന്നു. ഈ കാലയളവ് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒന്‍പതാം ഭാവത്തിലെ ശനിയുടെ സ്ഥാനം പലപ്പോഴും ജോലിയില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടായിരിക്കും.

പ്രതിവിധി: ശനിദോഷപരിഹാരത്തിനായി മോതിര വിരലില്‍ മോതിരം ധരിക്കുന്നത് നല്ലതാണ്

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് നിന്ന് ശനി സംക്രമിക്കുന്നത്. ഇവര്‍ ഈ സമയം വളരെയധികം ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഏപ്രില്‍ മാസത്തില്‍ നിങ്ങളുടെ ഒമ്പതാം ഭാവത്തിലാണ് ശനിയുടെ സംക്രമണം നടക്കുന്നത്. ഈ സമയം നിങ്ങള്‍ വളരെയധികം ചിന്തിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ നെഗറ്റീവ് ഫലങ്ങളിലേക്ക് എത്തുന്നുണ്ട്. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ കരിയറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല്ലുവേദന, തലവേദന പോലുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ തടസ്സങ്ങള്‍ കരിയറില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പ്രതിവിധി: കടുകെണ്ണ വിളക്ക് കത്തിക്കുന്നതിന് ശ്രദ്ധിക്കുക

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ 2022-ലെ സംക്രമം എന്തൊക്കെയാണ് മാറ്റങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവര്‍ക്ക് അവരുടെ ഏഴാംഭാവത്തിലാണ് ശനിയുടെ സംക്രമം നടക്കുന്നത്. ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളി നിങ്ങളെ അവഗണിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അത് ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ബിസിനസില്‍ ചെറിയ തരത്തിലുള്ള നഷ്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം വഷളാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് തന്നെ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുന്നു. ജൂലൈ മാസത്തില്‍ ശനി നിങ്ങളുടെ ഏഴാമത്തെ ഭവനത്തിലേക്ക് എത്തുന്നു. ഈ സമയം പക്ഷേ കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങളാണ് നല്‍കുന്നത്. അവിവാഹിതര്‍ക്ക് വിവാഹം നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും മികച്ച ഫലങ്ങള്‍ ലഭിക്കുന്നു.

ദോഷപരിഹാരം: ശനിയാഴ്ച കറുത്ത വസ്ത്രങ്ങളും ചെരിപ്പുകളും ദുരിതബാധിതര്‍ക്ക് ദാനം ചെയ്യുക.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നടക്കുന്നുണ്ട് ശനി സംക്രമണത്തില്‍. ശനി സംക്രമണം നടക്കുന്നത് ഇവരുടെ ആറാമത്തെ ഭവനത്തിലാണ്. കോടതി ഇടപെടുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുന്നുണ്ട്. അനുകൂലമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഈ സമയത്താണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. തീരുമാനം എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പരിക്കുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും സാധ്യതയുണ്ട് എന്നതാണ് സത്യം. കരിയറില്‍ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്.

പ്രതിവിധി: പ്രത്യേകിച്ച് ശനിയാഴ്ചകളില്‍ പാലും റൊട്ടിയും വളര്‍ത്ത് മൃഗങ്ങള്‍ക്ക് നല്‍കുക

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ചാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. 2022 ശനി സംക്രമപ്രകാരം ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അവരുടെ ഏകാഗ്രത മോശമാവുകയും അവരുടെ പ്രകടനത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജൂലൈ മാസത്തില്‍ കന്നിരാശിക്കാര്‍ക്ക് ആറാം ഭാവത്തിലാണ് ശനിയുടെ സംക്രമണം നടക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജോലി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച സമയമാണ് എന്നതാണ് സത്യം. എന്നാല്‍ അതിന് ശേഷം ജൂലൈ മാസത്തില്‍ ശനി നിങ്ങളുടെ അഞ്ചാമത്തെ ഭവനത്തിലേക്ക് തന്നെ തിരികെ എത്തുന്നു. പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും ഇവര്‍ക്ക്. അപ്രതീക്ഷിത നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു.

ദോഷപരിഹാരം: ചൊവ്വ, ശനി ദിവസങ്ങളില്‍ ആല്‍ മരത്തില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് വര്‍ഷാരംഭത്തില്‍ ശനി അവരുടെ നാലാമത്തെ ഭാവത്തിലാണ് സംക്രമിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ വീട്ടിലെ സുഖവും സമാധാനവും പ്രശ്‌നത്തിലാവും. അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളുടെ വ്യക്തി ജീവിതത്തെ എത്തിക്കുന്നുണ്ട്. വിദേശത്ത് പോവുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. നിങ്ങള്‍ക്ക് മാനസികമായി സന്തോഷം നിലനില്‍ക്കുന്ന സമയമായിരിക്കും. അമ്മയുടെ ആരോഗ്യം അല്‍പം പ്രശ്‌നങ്ങളിലേക്ക് എത്തുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ നിങ്ങളുടെ അഞ്ചാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുന്ന ഒരു സമയം ആണ്. തുടര്‍പഠനത്തിന് നിങ്ങള്‍ക്ക് സമയം അനുകൂലമായ സമയമാണ് എന്നതാണ് സത്യം. ഏത് പരിശ്രമവും വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജൂലൈ മാസത്തില്‍ ശനി നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലേക്ക് ശനി എത്തുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് വീട് വാങ്ങുന്നതിനും സ്ഥലം വാങ്ങുന്നതിനും ഉള്ള സാധ്യത കാണുന്നുണ്ട്.

പരിഹാരം: ശനിയാഴ്ച കറുത്തതോ നീലയോ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം എന്ന് പറയുന്നത് അവരുടെ മൂന്നാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ എല്ലാം ശ്രമങ്ങളും വിജയിക്കുന്നു. നിങ്ങള്‍ക്ക് അസാമാന്യമായ വിജയവും ശക്തിയും ധൈര്യവും എല്ലാം ലഭിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം.. സഹോദരങ്ങള്‍ നിങ്ങളെ എല്ലാ കാര്യത്തിലും പിന്തുണക്കുന്നു. നിങ്ങളുടെ ശാരീരിക ക്ഷമതയെക്കുറിച്ച് അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. അതിന്റെ ഭാഗമായി പലപ്പോഴും യോഗ, ജിം എന്നീ കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമയം കണ്ടെത്തുന്നുണ്ട്. ജൂലൈ മാസത്തില്‍ ശനി നിങ്ങളുടെ നാലാമത്തെ ഭവനത്തിലാണ് ശനി സംക്രമിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും ഗുരുതരമായ അസുഖം ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ഈ സമയം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പീന്നീട് ജൂലൈ മാസത്തില്‍ നിങ്ങളുടെ മൂന്നാം ഭാവത്തില്‍ ശനി സംക്രമിക്കുന്നു. ഈ സമയം സാമ്പത്തിക ചിലവുകളില്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബത്തിന് വേണ്ടി അല്‍പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ബന്ധങ്ങളില്‍ പ്രശ്‌നമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ദോഷപരിഹാരം: ശനിയാഴ്ചകളില്‍ ശനി ദേവ ക്ഷേത്രത്തില്‍ ഉഴുന്ന് ദാനം ചെയ്യുക.

 ധനു

ധനു

ധനു രാശിക്കാര്‍ക്ക് അവരുടെ രണ്ടാമത്തെ ഭവനത്തിലാണ് ശനി സംക്രമിക്കുന്നത്. ഇത് ധനു രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത അവസരത്തില്‍ വരെ നിങ്ങളെ തേടി എത്തുന്നുണ്ട്. പണം ധാരാളം സമ്പാദിക്കുന്നതിനും ലാഭം ലഭിക്കുന്നതിനും ഉള്ള സാധ്യത കാണുന്നുണ്ട്. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അവസരം തേടി എത്തുന്നുണ്ട്. കുടുംബവുമായുള്ള ബന്ധം മികച്ചതായിരിക്കും. വിവാഹ നിശ്ചയത്തിനും പ്രണയം വിവാഹത്തിലേക്കും എത്തുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സന്താനഭാഗ്യവും കാണുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ ശനി നിങ്ങളുടെ രണ്ടാമത്തെ ഭവനത്തില്‍ സംക്രമിക്കും. ഇത് പെട്ടെന്ന് ചില നേട്ടങ്ങളോ സാമ്പത്തിക നേട്ടമോ നിങ്ങള്‍ക്ക് നല്‍കുന്നു. പല കാര്യങ്ങളിലു അപ്രതീക്ഷിത വിജയം നിങ്ങളെ തേടി എത്തുന്നുണ്ട്.

പ്രതിവിധി: ശനിയാഴ്ച കടുകെണ്ണ ദാനം ചെയ്യുക.

മകരം

മകരം

മകരം രാശിക്കാര്‍ക്ക്, വര്‍ഷത്തിന്റെ തുടക്കത്തില്‍ ശനി അവരുടെ ഒന്നാമത്തെ ഭവനത്തില്‍ സംക്രമിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. കുറച്ച് അച്ചടക്കവും കഠിനാധ്വാനവും ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒന്നിലധികം ഉറവിടങ്ങളില്‍ നിന്ന് പണം സമ്പാദിക്കുന്നതിന് സാധിക്കുന്നുണ്ട്. ശരീരവേദന, സന്ധി വേദന എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. പിന്നീട് ശനി ശനി നിങ്ങളുടെ രണ്ടാമത്തെ ഭവനത്തിലേക്ക് പതുക്കെ നീങ്ങുകയും ഈ സമയം ബിസിനസുകാര്‍ക്ക് ആഗ്രഹിച്ച് സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ സംസാരം അല്‍പം ശ്രദ്ധിക്കണം. അമിത ദേഷ്യം ശ്രദ്ധിക്കേണ്ടതാണ്. പ്രിയപ്പെട്ടവരോട് നല്ല രീതിയില്‍ സംസാരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി: ശാസ്താവിന്റെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനു ശ്രദ്ധിക്കേണ്ടതാണ്

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ ശനിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംക്രമിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ എല്ലാ വിധത്തിലുള്ള തടസ്സവും മാറി ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. രോഗശമനത്തിന് വേണ്ടി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതാണ് സത്യം. പല ചിലവുകളും നിങ്ങള്‍ക്ക് ചുരുക്കേണ്ടതായി വരുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ ശനി നിങ്ങളുടെ ഉദയ രാശിയിലേക്ക് നീങ്ങുന്നു. കഠിനാധ്വാനം ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ മാസത്തില്‍ ശനി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് എത്തുന്നുണ്ട്. നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രശസ്തി ലഭിക്കുന്ന ഒരു സമയം കൂടിയായിരിക്കും ഈ സമയം.

പരിഹാരം: ശനി സ്‌തോത്രം പാരായണം ചെയ്ത് ശനിയാഴ്ച വ്രതം അനുഷ്ഠിക്കുക

മീനം

മീനം

മീനം രാശിക്കാര്‍ക്ക് അവരുടെ ശനി ഗ്രഹം സംക്രമിക്കുന്നത് പതിനൊന്നാം ഭാവത്തിലാണ്. യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് അത് പ്രാവര്‍ത്തികമാക്കുന്നതിനും ഉള്ള സാധ്യത കാണുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും. എന്നാല്‍ പിന്നീട് ശനി ജൂലൈ മാസത്തില്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. ഇത് കൂടാതെ ആരോഗ്യത്തിനും ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. പുതിയ ചില സുഹൃത്തുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നു ചേരുന്നു. ഇവരിലൂടെ സാമ്പത്തിക സഹായം നിങ്ങളിലേക്ക് എത്തുന്നുണ്ട്.

ദോഷപരിഹാരം: ശനിയാഴ്ച വൈകുന്നേരം സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക

X
Desktop Bottom Promotion