Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
ജ്യോതിഷത്തില്‍ സൂര്യനെ ശനിയുടെ ശത്രു എന്ന് വിളിക്കുന്നു. ആരുടെയെങ്കിലും ജാതകത്തില്‍ ശനി-സൂര്യ സംയോഗമുണ്ടെങ്കില് അല്ലെങ്കില്‍ ഈ ഗ്രഹങ്ങള്‍ പരസ്പരം കാണുന്നുവെങ്കില്‍, ആ വ്യക്തിയുടെ ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ നേരിടേണ്ടിവരും. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. എന്നാല്‍ ശനിയുടെ ശത്രുത കാരണം, സൂര്യന് അതിന്റെ ഫലങ്ങള്‍ നല്‍കുന്നില്ല. സൂര്യനും ശനിയും ചേരുന്നത് ഒരു വലിയ സംഭവമാണ്. 12 രാശികളിലും ഇതിന്റെ സ്വാധീനം പ്രതിഫലിക്കും.
ഫെബ്രുവരി 13ന്, ശനിയുടെ കുംഭം രാശിയില്‍ സൂര്യദേവന് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍ കുംഭത്തില്‍ സൂര്യന്റെയും ശനിയുടെയും സംയോഗം രൂപപ്പെടും. ഇത് മാര്‍ച്ച് 14 വരെ തുടരും. അതിനുശേഷം സൂര്യന് മീനം രാശിയില്‍ പ്രവേശിക്കും. ശനി-സൂര്യ സംയോഗത്താല്‍ ഈ സമയം 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന് അഞ്ചാം ഭാവവും ശനി പത്താം ഭാവവുമാണ്. രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുന്നത് മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. രണ്ട് ഗ്രഹങ്ങളുടെയും സംയുക്ത ദര്‍ശനം നിങ്ങളുടെ അഞ്ചാം ഭവനത്തിലായിരിക്കും. ഈ സഖ്യം മൂലം മേടം രാശിക്കാര്‍ക്ക് രാജയോഗം പോലുള്ള ഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് സഹോദരന്മാരില് നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. സര്‍ക്കാര്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം വന്‍ നേട്ടങ്ങള്‍ കൈവരും. സ്വന്തമായി ബിസിനസ്സ് തുടങ്ങാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. എണ്ണ, ഇരുമ്പ്, ഖനനം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് നേട്ടം ലഭിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സൂര്യന് നാലും ശനി ഒമ്പതും പത്തും ഭാവത്തിന്റെ അധിപനാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ പത്താം ഭാവത്തില്‍ രണ്ട് ഗ്രഹങ്ങളുടെയും സംയോജനമാണ് സംഭവിക്കുന്നത്. രണ്ട് ഗ്രഹങ്ങളുടെയും സംയോജിത ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ നാലാമത്തെ ഭവനത്തിലായിരിക്കും. ഈ സഖ്യം മൂലം നിങ്ങള്‍ക്ക് രാജയോഗ ഫലം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് നേട്ടങ്ങളും ബഹുമാനവും ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാനാകും. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം നല്ലതാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സൂര്യന് മൂന്നാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ്. ശനി ഒമ്പതാം ഭാവാധിപനാണ്. നിങ്ങളുടെ ഒന്‍പതാം ഭാവത്തില്‍ ഇരു ഗ്രഹങ്ങളുടെയും സഖ്യമുണ്ടാകും. രണ്ട് ഗ്രഹങ്ങളുടെയും സംയോജിത ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ മൂന്നാം ഭവനത്തിലായിരിക്കും. ഇതുകാരണം നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ സമയത്ത് ജോലികളുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ കുടുംബത്തില്‍ ചില മംഗളകരമായ പരിപാടികള്‍ നടത്താനാകും.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന് രണ്ടാമത്തെയും ശനി ഏഴാമത്തെയും എട്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് എട്ടാം ഭാവത്തില്‍ ഇരു ഗ്രഹങ്ങളുടെയും സംയോഗമുണ്ടാകും. കര്‍ക്കിടക രാശിക്കാര്‍ക്ക് ഈ സംയോഗം മൂലം ദോഷം വരാം. ശ്രദ്ധയോടെ വാഹനം ഓടിക്കണം. ഈ സമയത്ത് നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. കച്ചവടം നടത്തുന്നവര്‍ പണമിടപാടില്‍ ശ്രദ്ധിക്കണം. ഈ സമയത്ത് ധാരാളം പണം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന് ലഗ്നവും ആറാം ഭാവാധിപനും ശനി ഏഴാം ഭാവാധിപനുമാണ്. ഈ സമയത്ത്, ചിങ്ങം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തില്‍ രണ്ട് ഗ്രഹങ്ങളുടെയും സഖ്യമുണ്ടാകും. രണ്ട് ഗ്രഹങ്ങളുടെയും സംയോജിത ഫലം ഇപ്പോള്‍ നിങ്ങളുടെ ലഗ്നത്തില്‍ ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കുറച്ച് പ്രശ്നങ്ങള്‍ കാണാന്‍ കഴിയും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയതായി എന്തെങ്കിലും ജോലി തുടങ്ങാന്‍ പോകുകയാണെങ്കില്‍ തല്ക്കാലം മാറ്റിവെക്കുന്നതാണ് ഉചിതം.

കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യന് പന്ത്രണ്ടാം ഭാവാധിപനും അഞ്ചാം ഭാവാധിപനുമാണ്. ശനി ആറാം ഭാവാധിപനാണ്. രണ്ട് ഗ്രഹങ്ങളുടെയും സംയുക്ത സ്വാധീനം പന്ത്രണ്ടാം ഭാവത്തിലായിരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വലിയ ജോലി ഓഫര്‍ ലഭിച്ചേക്കാം. രണ്ട് ഗ്രഹങ്ങളുടെയും സ്വാധീനത്താല്‍ നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. സര്‍ക്കാര്‍ ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് സൂര്യന് പതിനൊന്നാം ഭാവത്തിന്റെയും ശനി നാലാമത്തെയും അഞ്ചാമത്തെയും ഭാവങ്ങളുടെയും അധിപനാണ്. ഇത് രാജയോഗ ഘടകമാണ്. കന്നിരാശിക്ക് അഞ്ചാം ഭാവത്തില്‍ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം നടക്കാന്‍ പോകുന്നു. രണ്ട് ഗ്രഹങ്ങളുടെയും സംയോജിത ഫലം നിങ്ങളുടെ അനുകൂല സ്ഥാനത്ത് ആയിരിക്കും. അതിന്റെ ഫലമായി സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സമയം നല്ലതാണ്. ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധയോടെ പണം നിക്ഷേപിക്കണം. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാക്കാനാകും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന് പത്താം ഭാവത്തിന്റെയും ശനി മൂന്ന്, നാല് ഭാവങ്ങളുടെയും അധിപനാണ്. ഈ രാശിക്കാര്‍ക്ക് രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ഇപ്പോള്‍ നാലാം ഭാവത്തിലായിരിക്കും. ഈ സമയം നിങ്ങള്‍ ശനിയുടെ നിഴലിലാണ്. നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാം. ജോലികളില്‍ കാലതാമസം ഉണ്ടാകും. അത് നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കും. ഈ സമയത്ത്, ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം നല്ലതായിരിക്കില്ല. ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം നേരിടേണ്ടിവരും.

ധനു
ധനു രാശിക്കാര്‍ക്ക് സൂര്യന് ഒന്‍പതാം ഭാവത്തിന്റെയും ശനി രണ്ടും മൂന്നും ഭാവങ്ങളുടെയും അധിപനാണ്. ഈ സംക്രമത്തില്‍, നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതായി കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കും. നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനത്താല്‍ നേട്ടമുണ്ടാക്കാനാകും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. പിതാവില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് സൂര്യന് എട്ടാം ഭാവവും ലഗ്നാധിപനും രണ്ടാം ഭാവാധിപന് ശനിയുമാണ്. മകരരാശിയുടെ രണ്ടാം ഭാവത്തില്‍ രണ്ട് ഗ്രഹങ്ങളുടെയും സംയോഗമുണ്ടാകും. രണ്ട് ഗ്രഹങ്ങളുടെയും സംയുക്ത സ്വാധീനം ഇപ്പോള്‍ നിങ്ങളുടെ എട്ടാം ഭാവത്തിലായിരിക്കും. ഈ സംക്രമത്തിലൂടെ, പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനത്താല്‍ നിങ്ങള്‍ക്ക് പ്രശസ്തി ലഭിക്കും. നിക്ഷേപങ്ങളിലൂടെ നേട്ടം ലഭിക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങള്‍ ശ്രദ്ധയോടെ വാഹനമോടിക്കുക.

കുംഭം
കുഭം രാശിക്കാര്‍ക്ക് ഏഴാം ഭാവാധിപന് സൂര്യനും പന്ത്രണ്ടാം ഭാവാധിപന് ശനിയുമാണ്. രണ്ട് ഗ്രഹങ്ങളുടെയും സംയുക്ത സ്വാധീനം ഇപ്പോള്‍ നിങ്ങളുടെ ഏഴാം ഭവനത്തിലായിരിക്കും. ഈ സമയം കുംഭം രാശിക്കാര്‍ ഏഴരശനിയുടെ മധ്യത്തില്‍ ആയിരിക്കും. ഈ സംക്രമണം കാരണം നിങ്ങളുടെ പിതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത് പുതിയ ജോലികള്‍ ആരംഭിക്കരുത്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം നിലനില്ക്കും.

മീനം
മീനം രാശിക്കാര്‍ക്ക് സൂര്യന് ആറാം ഭാവാധിപനും ശനി പതിനൊന്ന് പന്ത്രണ്ട് ഭാവാധിപനുമാണ്. മീനം രാശിക്കാര്‍ക്ക് ഇപ്പോള്‍ പന്ത്രണ്ടാം ഭാവത്തില്‍ ഇരു ഗ്രഹങ്ങളുടെയും സംയോജനമുണ്ടാകും. രണ്ട് ഗ്രഹങ്ങളുടെയും സംയുക്ത പ്രഭാവം ഇപ്പോള്‍ നിങ്ങളുടെ ആറാം ഭാവത്തില്‍ ആയിരിക്കും. ഈ സമയത്ത് നിങ്ങള്‍ വിദേശകാര്യങ്ങളില്‍ വിജയം കൈവരിക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. മികച്ച ജോലി ഓഫറുകളും ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.



Click it and Unblock the Notifications