Just In
- 29 min ago ശ്രദ്ധിച്ചില്ലെങ്കില്‍ ജോലി വരെ നഷ്ടപ്പെടാം; ശുക്രന്റെ അസ്തമയം തൊഴിലിനെ ബാധിക്കുന്ന രാശികള്‍
- 3 hrs ago 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- 4 hrs ago ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- 5 hrs ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
Don't Miss
- Movies 'ജയ് ഹോ' ഒറിജിനല്‍ ട്രാക്ക് റഹ്മാന്റേതല്ല; ചെയ്തത് മറ്റൊരു സിനിമയ്ക്ക് വേണ്ടി: രാം ഗോപാല്‍ വര്‍മ
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ശനിയുടെ ഉദയം; ഈ 6 രാശിക്കാര്‍ക്ക് നേട്ടം
നീതിയുടെ ദൈവമാണ് ശനിദേവനെന്ന് പറയപ്പെടുന്നു. ഇതാണ് മിക്ക ആളുകളും ശനിയെ ഭയക്കുകയും ശനിദേവനെ സന്തുഷ്ടനാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. 2021-ന്റെ തുടക്കത്തില്‍, ജനുവരി 5ന് ശനി മകരം രാശിയില്‍ സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ ഏകദേശം ഒരു മാസത്തിനുശേഷം, ഫെബ്രുവരി 9 ന് ചൊവ്വാഴ്ച, ശനി സ്വന്തം ചിഹ്നത്തില്‍ നിന്ന് ഉദയം ചെയ്യും. ശനിയുടെ ഈ ഉയര്‍ച്ച, അതായത് ശനിയുടെ ഉദയം പല രാശിചിഹ്നങ്ങളെയും ബാധിക്കും. ചില രാശിചിഹ്നങ്ങള്‍ക്ക്, ശനിയുടെ ഉയര്‍ച്ച ഭാഗ്യവും വലിയ നേട്ടങ്ങളും നല്‍കും. ശനിയുടെ ഉദയത്താല്‍ ഭാഗ്യം കൈവരുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Most read: വാലന്റൈന്‍സ് വാരം; പ്രണത്തിന് ഭാഗ്യമുള്ള രാശിക്കാര്‍
മേടം
മേടം രാശിക്കാരായവര്‍ക്ക് ശനിയുടെ ഉദയം വലിയ നേട്ടങ്ങള്‍ ലഭിക്കും. വളരെക്കാലമായി മന്ദഗതിയിലായിരുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ ഇപ്പോള്‍ മികച്ചതായി മാറും. നിങ്ങള്‍ക്ക് കടത്തില്‍ നിന്ന് മുക്തി ലഭിക്കും. ബിസിനസ്സുകാര്‍ക്ക് സമയം നല്ലതായിരിക്കും. പിതാവില്‍ നിന്ന് സഹായം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. ശനിയാഴ്ച ദിവസം വെല്ലവും എണ്ണയും ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
കര്‍ക്കിടകം
ശനിയുടെ ഉദയം കര്‍ക്കിടകം രാശിചക്രത്തിലെ ആളുകള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ രൂപപ്പെടും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സമയം നല്ലതായിരിക്കും. പുതിയ പദ്ധതികള്‍ക്ക് അവസരം ലഭിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് അച്ഛനില്‍ നിന്നോ പങ്കാളിയില്‍ നിന്നോ മേലുദ്യോഗസ്ഥരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ശനിയാഴ്ച ശനി സ്തോത്രം പാരായണം ചെയ്യുന്നത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും.
Most read:ഫെബ്രുവരിയില്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍
കന്നി
ശനിയുടെ ഉദയത്തോടെ, കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ജോലിയില്‍ കൈമാറ്റമോ വലിയ ജോലിയോ പ്രതീക്ഷിച്ച് ഇരിക്കുന്നവര്‍ക്കും ശനിയുടെ ഉദയം ശുഭമാണ്. ജോലിയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. തൊഴിലില്‍ വിജയങ്ങള്‍ കണ്ടെത്തും. ഇതിനുപുറമെ, കന്നി രാശിക്കാര്‍ക്ക് വിവാഹം അല്ലെങ്കില്‍ വിവാഹബന്ധം എന്നിവയില്‍ ഏര്‍പ്പെടാനാകും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം ലഭിക്കും. ശനിദേവന് ഇരുമ്പ് വസ്തുക്കള്‍ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
വൃശ്ചികം
ഈ സമയം വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ലഭിക്കും. സമ്പത്തിന്റെ കാര്യത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവസാനിക്കും. നിയമപരമായ തര്‍ക്കങ്ങളിലും വിജയം കണ്ടെത്തും. ജീവനക്കാരില്‍ നിന്ന് പിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധവും മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അപകടങ്ങള്‍ ഒഴിവാക്കുക. കടുക് എണ്ണയും വാഴയിലയും ശനിദേവന് അര്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ലഭിക്കും.
Most read:ചൈനീസ് ജാതകപ്രകാരം 2021ലെ ഏറ്റവും ഭാഗ്യമുള്ള രാശിക്കാര്‍
മകരം
ശനി നിലവില്‍ സ്വന്തം ചിഹ്നമായ മകരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശനിയുടെ ഈ സ്ഥാനത്താല്‍ നിങ്ങള്‍ക്ക് ശക്തമായ നേട്ടങ്ങള്‍ ഉണ്ടാകും. മന്ദഗതിയിലുള്ളതോ മുടങ്ങിയതോ ആയ പ്രവൃത്തികള്‍ ഇപ്പോള്‍ വേഗത കൈവരിക്കും. പണം, ബിസിനസ്സ് കാര്യങ്ങളില്‍ നേട്ടം ലഭിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശങ്കകള്‍ ഈ സമയം നീങ്ങാന്‍ തുടങ്ങും. പാവപ്പെട്ടവര്‍ക്ക് കറുത്ത വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കും.
കുംഭം
ശനിയുടെ ഉദയത്തില്‍ നിന്ന് കുംഭം രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിക്കും. ആളുകള്‍ക്കിടയില്‍ ഒരു പ്രത്യേക ഐഡന്റിറ്റി സൃഷ്ടിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. പുതിയ അവസരങ്ങള്‍ കൈവരും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ജോലിക്ക് അന്വേഷിക്കുന്ന ആളുകള്‍ക്കും പ്രയോജനം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുക. ശനിദേവന് നീല പൂക്കള്‍ അര്‍പ്പിച്ച് ശനി ചാലിസ പാരായണം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
Most read:ബുദ്ധിയുടെ കാര്യത്തില്‍ മുന്നിലാണ് ഈ 5 രാശിക്കാര്‍