Just In
- 38 min ago കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- 1 hr ago ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- 2 hrs ago ഗജലക്ഷ്മി രാജയോഗം: കരിയറും ധനവും ദാമ്പത്യഭദ്രതയും ഈ നാളുകാരില്‍
- 3 hrs ago നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
Don't Miss
- Movies അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
Shani Gochar 2022: ശനിയുടെ വക്രഗതി സഞ്ചാരം; 12 രാശിക്കും ഈ സമയം ദോഷപരിഹാരത്തിന് ചെയ്യേണ്ടത്
ഏപ്രില്‍ മാസത്തില്‍ ശനി കുംഭ രാശിയിലേക്ക് പോയിരുന്നു. ഇപ്പോള്‍ അത് അവിടെനിന്ന് മകരം രാശിയിലേക്ക് തിരിച്ചുപോകുന്നു. ജൂലൈ 12 മുതല്‍ ശനി വക്രഗതിയില്‍ സഞ്ചരിച്ച് മകരം രാശിയില്‍ പവേശിച്ചുകഴിഞ്ഞു. ഈ സമയത്ത്, ശനി പല രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ നല്‍കും, അതേസമയം ചില രാശിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ഇനി 2023 ജനുവരി വരെ ശനി മകരരാശിയിലായിരിക്കും.
Most read: ജൂലൈ 13 മുതല്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം
ശനി മകരം രാശിയിലേക്ക് തിരികെ വരുന്നതിനാല്‍ പല രാശികളിലും ഏഴരശനിയുടെയും ശനി ധയ്യയുടെയും ഫലങ്ങള്‍ ദൃശ്യമാകും. ഈ കാലയളവില്‍ പല രാശിക്കാരുടെയും ജീവിതത്തില്‍ ശനി ദോഷകരമായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍, ശനിയുടെ വക്രഗതി സഞ്ചാര കാലയളവില്‍ എന്തൊക്കെ പരിഹാര നടപടികളാണ് നിങ്ങള്‍ ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.
മേടം
ശനിയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് വളരെയധികം ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരാന്‍ പോകുന്നു. ഈ സമയത്ത്, തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഠിനമായി പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. ദോഷപരിഹാരമായി നിങ്ങള്‍ ശനിയാഴ്ച ശനി ക്ഷേത്രത്തില്‍ പയര്‍ ദാനം ചെയ്യുക.
ഇടവം
മകരം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം കാരണം ഇടവം രാശിക്കാര്‍ക്ക് പഠനത്തില്‍ താല്‍പ്പര്യം നഷ്ടപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ മേലധികാരിയുമായുള്ള ബന്ധം മോശമാകും. നിങ്ങള്‍ക്ക് മേലധികാരിയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കില്ല. ഈ സമയത്ത്, പിതാവുമായുള്ള ബന്ധം വഷളായേക്കാം. പ്രതിവിധിയായി നിങ്ങള്‍ ശനിയാഴ്ചകളില്‍ നോണ്‍ വെജ് ഭക്ഷണവും മദ്യവും കഴിക്കരുത്.
Most read;സൂര്യന് കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലം
മിഥുനം
ശനി സംക്രമിക്കുന്ന സമയത്ത്, നിങ്ങളുടെ അമ്മായിയമ്മമാരുമായുള്ള ബന്ധത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത്, ബിസിനസുകാര്‍ പുതിയ പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. പ്രതിവിധിയായി നിങ്ങള്‍ ശിവനെ ആരാധിക്കുകയും ശിവലിംഗത്തിന് വെള്ളം സമര്‍പ്പിക്കുകയും ചെയ്യുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പങ്കാളിത്ത ബിസിനസില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്കും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. പ്രതിവിധിയായി നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ തലയ്ക്ക് സമീപം നീലക്കല്ല് വയ്ക്കുക.
Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്
ചിങ്ങം
മകരം രാശിയില്‍ ശനിയുടെ സംക്രമണം മൂലം ചിങ്ങം രാശിക്കാര്‍ക്ക് പ്രിയപ്പെട്ടവരുമായുള്ള ബന്ധം അല്‍പ്പം വഷളായേക്കാം. നിങ്ങളുടെ ഇണയുമായുള്ള ബന്ധവും വഷളായേക്കാം. ബിസിനസുകാര്‍ക്കും ഈ സമയം അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. പ്രതിവിധിയായി നിങ്ങള്‍ ഈ സമയം ഒരു കാര്യവും പിന്നത്തേക്ക് മാറ്റിവയ്ക്കാതിരിക്കുക.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം നല്ലതായിരിക്കും. ഈ സമയത്ത്, പഠനത്തില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്കിടയില്‍ പൊരുത്തക്കേടുകളും തെറ്റിദ്ധാരണകളും വര്‍ദ്ധിച്ചേക്കാം. പരിഹാരമായി നിങ്ങള്‍ ശനിയാഴ്ച ദിവസം കറുത്ത വസ്ത്രം ധരിക്കുക.
Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം
തുലാം
തുലാം രാശിക്കാര്‍ക്ക് ശനി മകരം രാശിയിലേക്ക് പോകുന്നതിനാല്‍ ഉത്കണ്ഠ വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങളുടെ അമ്മയുടെ ആരോഗ്യം അല്‍പ്പം തകരാറിലായേക്കാം, ഇത് നിങ്ങളെ ആശങ്കപ്പെടുത്തും. പ്രതിവിധിയായി ശനിയാഴ്ച വ്രതം നോല്‍ക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ശനി വക്രഗതിയില്‍ പോകുന്നതിനാല്‍ പ്രൊഫഷണല്‍ ആളുകളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരും. ഈ സമയത്ത്, ജോലി മാറ്റത്തിനോ സ്ഥലംമാറ്റത്തിനോ സാധ്യത കൂടുതലാണ്. പ്രതിവിധിയായി നിങ്ങള്‍ ശനിയാഴ്ച ദിവസം കറുത്തതോ കടും നീലയോ ആയ വസ്ത്രങ്ങള്‍ ധരിക്കരുത്.
Most read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും
ധനു
ധനു രാശിക്കാര്‍ അവരുടെ സഹോദരങ്ങളുമായുള്ള ബന്ധം ഈ കാലയളവില്‍ അല്‍പ്പം മോശമായി നിലനില്ക്കും. ഈ സമയത്ത് നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ഈ കാലയളവില്‍ നല്ല ഫലങ്ങള്‍ നേടുന്നതിന് പ്രൊഫഷണലുകള്‍ കൂടുതല്‍ പരിശ്രമം നടത്തേണ്ടതുണ്ട്. ദോഷപരിഹാരമായി നിങ്ങള്‍ ശനിയാഴ്ച ദിവസം വൈകുന്നേരം പാവപ്പെട്ടവര്‍ക്ക് കടുകെണ്ണയും ഉഴുന്ന് പരിപ്പും ദാനം ചെയ്യുക.
മകരം
മകരം രാശിയിലെ ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ അവരുടെ തന്ത്രങ്ങളിലും കഴിവുകളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവരും. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം നിലനിര്‍ത്തണം. പ്രതിവിധിയായി നിങ്ങള്‍ ദിവസവും 9 തവണ ഹനുമാന് ചാലിസ ചൊല്ലുക.
Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍
കുംഭം
കുംഭം രാശിക്കാര്‍ ഈ കാലയളവില്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടാകാം. പഴയ ഏതെങ്കിലും രോഗങ്ങള്‍ നിങ്ങളെ വീണ്ടും കഷ്ടപ്പെടുത്തും. ഈ സമയം വാഹനമോടിക്കുമ്പോഴും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദോഷപരിഹാരമായി നിങ്ങള്‍ ശനിയാഴ്ച ദിവസം ഹനുമാനെ ആരാധിക്കുക, സിന്ദൂരം സമര്‍പ്പിക്കുക.
മീനം
മീനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പഠനത്തില്‍ തടസ്സങ്ങള്‍ നേരിടാം. ഈ സമയത്ത് ബിസിനസ്സുകാര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. ദോഷപരിഹാരമായി നിങ്ങള്‍ സൂര്യാസ്തമയത്തിനു ശേഷം വൈകുന്നേരം 108 തവണയെങ്കിലും ശനി മന്ത്രം ''ഓം ശനിശ്ചരായ നമഃ'' ജപിക്കുക.
Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍