For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shani Gochar 2022: ശനിയുടെ വക്രഗതി സഞ്ചാരം; 12 രാശിക്കും ഈ സമയം ദോഷപരിഹാരത്തിന് ചെയ്യേണ്ടത്

|

ഏപ്രില്‍ മാസത്തില്‍ ശനി കുംഭ രാശിയിലേക്ക് പോയിരുന്നു. ഇപ്പോള്‍ അത് അവിടെനിന്ന് മകരം രാശിയിലേക്ക് തിരിച്ചുപോകുന്നു. ജൂലൈ 12 മുതല്‍ ശനി വക്രഗതിയില്‍ സഞ്ചരിച്ച് മകരം രാശിയില്‍ പവേശിച്ചുകഴിഞ്ഞു. ഈ സമയത്ത്, ശനി പല രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ നല്‍കും, അതേസമയം ചില രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ഇനി 2023 ജനുവരി വരെ ശനി മകരരാശിയിലായിരിക്കും.

Most read: ജൂലൈ 13 മുതല്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read: ജൂലൈ 13 മുതല്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

ശനി മകരം രാശിയിലേക്ക് തിരികെ വരുന്നതിനാല്‍ പല രാശികളിലും ഏഴരശനിയുടെയും ശനി ധയ്യയുടെയും ഫലങ്ങള്‍ ദൃശ്യമാകും. ഈ കാലയളവില്‍ പല രാശിക്കാരുടെയും ജീവിതത്തില്‍ ശനി ദോഷകരമായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍, ശനിയുടെ വക്രഗതി സഞ്ചാര കാലയളവില്‍ എന്തൊക്കെ പരിഹാര നടപടികളാണ് നിങ്ങള്‍ ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

മേടം

മേടം

ശനിയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് വളരെയധികം ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരാന്‍ പോകുന്നു. ഈ സമയത്ത്, തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഠിനമായി പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. ദോഷപരിഹാരമായി നിങ്ങള്‍ ശനിയാഴ്ച ശനി ക്ഷേത്രത്തില്‍ പയര്‍ ദാനം ചെയ്യുക.

ഇടവം

ഇടവം

മകരം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം കാരണം ഇടവം രാശിക്കാര്‍ക്ക് പഠനത്തില്‍ താല്‍പ്പര്യം നഷ്ടപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ മേലധികാരിയുമായുള്ള ബന്ധം മോശമാകും. നിങ്ങള്‍ക്ക് മേലധികാരിയില്‍ നിന്ന് വലിയ പിന്തുണ ലഭിക്കില്ല. ഈ സമയത്ത്, പിതാവുമായുള്ള ബന്ധം വഷളായേക്കാം. പ്രതിവിധിയായി നിങ്ങള്‍ ശനിയാഴ്ചകളില്‍ നോണ്‍ വെജ് ഭക്ഷണവും മദ്യവും കഴിക്കരുത്.

Most read;സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലംMost read;സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലം

മിഥുനം

മിഥുനം

ശനി സംക്രമിക്കുന്ന സമയത്ത്, നിങ്ങളുടെ അമ്മായിയമ്മമാരുമായുള്ള ബന്ധത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത്, ബിസിനസുകാര്‍ പുതിയ പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. പ്രതിവിധിയായി നിങ്ങള്‍ ശിവനെ ആരാധിക്കുകയും ശിവലിംഗത്തിന് വെള്ളം സമര്‍പ്പിക്കുകയും ചെയ്യുക.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പങ്കാളിത്ത ബിസിനസില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്കും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. പ്രതിവിധിയായി നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ തലയ്ക്ക് സമീപം നീലക്കല്ല് വയ്ക്കുക.

Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

ചിങ്ങം

ചിങ്ങം

മകരം രാശിയില്‍ ശനിയുടെ സംക്രമണം മൂലം ചിങ്ങം രാശിക്കാര്‍ക്ക് പ്രിയപ്പെട്ടവരുമായുള്ള ബന്ധം അല്‍പ്പം വഷളായേക്കാം. നിങ്ങളുടെ ഇണയുമായുള്ള ബന്ധവും വഷളായേക്കാം. ബിസിനസുകാര്‍ക്കും ഈ സമയം അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. പ്രതിവിധിയായി നിങ്ങള്‍ ഈ സമയം ഒരു കാര്യവും പിന്നത്തേക്ക് മാറ്റിവയ്ക്കാതിരിക്കുക.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ സമയം നല്ലതായിരിക്കും. ഈ സമയത്ത്, പഠനത്തില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്കിടയില്‍ പൊരുത്തക്കേടുകളും തെറ്റിദ്ധാരണകളും വര്‍ദ്ധിച്ചേക്കാം. പരിഹാരമായി നിങ്ങള്‍ ശനിയാഴ്ച ദിവസം കറുത്ത വസ്ത്രം ധരിക്കുക.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ശനി മകരം രാശിയിലേക്ക് പോകുന്നതിനാല്‍ ഉത്കണ്ഠ വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങളുടെ അമ്മയുടെ ആരോഗ്യം അല്‍പ്പം തകരാറിലായേക്കാം, ഇത് നിങ്ങളെ ആശങ്കപ്പെടുത്തും. പ്രതിവിധിയായി ശനിയാഴ്ച വ്രതം നോല്‍ക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ശനി വക്രഗതിയില്‍ പോകുന്നതിനാല്‍ പ്രൊഫഷണല്‍ ആളുകളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരും. ഈ സമയത്ത്, ജോലി മാറ്റത്തിനോ സ്ഥലംമാറ്റത്തിനോ സാധ്യത കൂടുതലാണ്. പ്രതിവിധിയായി നിങ്ങള്‍ ശനിയാഴ്ച ദിവസം കറുത്തതോ കടും നീലയോ ആയ വസ്ത്രങ്ങള്‍ ധരിക്കരുത്.

Most read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

ധനു

ധനു

ധനു രാശിക്കാര്‍ അവരുടെ സഹോദരങ്ങളുമായുള്ള ബന്ധം ഈ കാലയളവില്‍ അല്‍പ്പം മോശമായി നിലനില്‍ക്കും. ഈ സമയത്ത് നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ഈ കാലയളവില്‍ നല്ല ഫലങ്ങള്‍ നേടുന്നതിന് പ്രൊഫഷണലുകള്‍ കൂടുതല്‍ പരിശ്രമം നടത്തേണ്ടതുണ്ട്. ദോഷപരിഹാരമായി നിങ്ങള്‍ ശനിയാഴ്ച ദിവസം വൈകുന്നേരം പാവപ്പെട്ടവര്‍ക്ക് കടുകെണ്ണയും ഉഴുന്ന് പരിപ്പും ദാനം ചെയ്യുക.

മകരം

മകരം

മകരം രാശിയിലെ ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ അവരുടെ തന്ത്രങ്ങളിലും കഴിവുകളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവരും. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം നിലനിര്‍ത്തണം. പ്രതിവിധിയായി നിങ്ങള്‍ ദിവസവും 9 തവണ ഹനുമാന്‍ ചാലിസ ചൊല്ലുക.

Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ ഈ കാലയളവില്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടാകാം. പഴയ ഏതെങ്കിലും രോഗങ്ങള്‍ നിങ്ങളെ വീണ്ടും കഷ്ടപ്പെടുത്തും. ഈ സമയം വാഹനമോടിക്കുമ്പോഴും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദോഷപരിഹാരമായി നിങ്ങള്‍ ശനിയാഴ്ച ദിവസം ഹനുമാനെ ആരാധിക്കുക, സിന്ദൂരം സമര്‍പ്പിക്കുക.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പഠനത്തില്‍ തടസ്സങ്ങള്‍ നേരിടാം. ഈ സമയത്ത് ബിസിനസ്സുകാര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. ദോഷപരിഹാരമായി നിങ്ങള്‍ സൂര്യാസ്തമയത്തിനു ശേഷം വൈകുന്നേരം 108 തവണയെങ്കിലും ശനി മന്ത്രം ''ഓം ശനിശ്ചരായ നമഃ'' ജപിക്കുക.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

English summary

Saturn Retrograde in Capricorn on July 12 Remedies For Zodiac Signs in Malayalam

The effect of Dhaiya Sade Sati will be visible on many zodiac signs due to Saturn retrograde in capricorn. Read on to know the remedies for all 12 zodiac sign.
Story first published: Thursday, July 14, 2022, 9:48 [IST]
X
Desktop Bottom Promotion