For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരം രാശിയില്‍ ശനി വക്രഗതിയില്‍; അടുത്ത 6 മാസക്കാലം ഈ രാശിക്കാര്‍ക്ക് ശനികോപം

|

നീതിയുടെ ദേവനാണ് ശനി. ശനി ദേവനെ കര്‍മ്മ ദാതാവായി കണക്കാക്കുന്നു. സല്‍കര്‍മ്മം ചെയ്യുന്നവര്‍ക്ക് ശനി ശുഭഫലങ്ങളും ദോഷം ചെയ്യുന്നവര്‍ക്ക് ദോഷഫലങ്ങളും നല്‍കുന്നു. ശനിയുടെ രാശിമാറ്റം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായി കണക്കാക്കപ്പെടുന്നു. രണ്ടര വര്‍ഷം കൂടുമ്പോഴാണ് ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത്. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമായി ശനിയെ കണക്കാക്കുന്നു, അതിനാല്‍ അതിന്റെ സ്വാധീനം വളരെക്കാലമായി ഒരാളില്‍ നിലനില്‍ക്കുന്നു.

Most read: സമ്പത്തും ഐശ്വര്യവും നിലനില്‍ക്കാന്‍ ആഷാഢ ഗുപ്ത നവരാത്രിയിലെ ദുര്‍ഗ്ഗാ ആരാധനMost read: സമ്പത്തും ഐശ്വര്യവും നിലനില്‍ക്കാന്‍ ആഷാഢ ഗുപ്ത നവരാത്രിയിലെ ദുര്‍ഗ്ഗാ ആരാധന

ഈ വര്‍ഷം ശനിയുടെ രാശിമാറ്റം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. 2022ല്‍ ഏപ്രില്‍ 29ന് ശനി കുംഭരാശിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ജൂലൈ 12ന് ശനി വക്രഗതിയില്‍ സഞ്ചരിച്ച് മകരം രാശിയില്‍ വരും. പിന്നീട് ജനുവരി 17ന് കുംഭ രാശിയില്‍ തിരിച്ചെത്തും. ശനി വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ എല്ലാ രാശികളിലും അതിന്റെ പ്രഭാവം ഉണ്ടാകും. ചില രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കുമെങ്കിലും ചിലര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വരും. ശനി മകരം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നതോടെ ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവരുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം: സാമ്പത്തിക പ്രശ്‌നങ്ങള്‍

ഇടവം: സാമ്പത്തിക പ്രശ്‌നങ്ങള്‍

നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തില്‍ ശനി സംക്രമിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ പല തടസ്സങ്ങളും കാലതാമസങ്ങളും ഉണ്ടാകാം. മുടങ്ങിക്കിടക്കുന്ന ജോലികളില്‍ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ശനിയുടെ വക്രഗതി സഞ്ചാരം കാരണം ഈ സമയം നിങ്ങള്‍ക്ക് ആത്മീയതയിലേക്കുള്ള ചായ്വ് വര്‍ദ്ധിക്കും. ചില പ്രധാന കാര്യങ്ങള്‍ക്കായി നിങ്ങള്‍ യാത്ര ചെയ്യേണ്ടി വന്നേക്കാം. ഗാര്‍ഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ മൂലം മറഞ്ഞിരിക്കുന്ന ആശങ്കകള്‍ ഉണ്ടാകും. ഈ കാലയളവില്‍, നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കില്ല. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരാം.

മിഥുനം: ജോലിയില്‍ തടസ്സങ്ങള്‍

മിഥുനം: ജോലിയില്‍ തടസ്സങ്ങള്‍

നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തിലേക്ക് ശനി സംക്രമിക്കാന്‍ പോകുന്നു. ഈ സമയത്ത് ജോലിക്കിടയില്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടും. ചെയ്യുന്ന ജോലികളില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും. ശനിയുടെ സാന്നിദ്ധ്യം മൂലം ഉപജീവന മാര്‍ഗ്ഗങ്ങളില്‍ ചില കഷ്ടപ്പാടുകള്‍ നേരിടേണ്ടിവന്നേക്കാം. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരും. ഈ കാലയളവ് സാമ്പത്തിക സ്ഥിതിയില്‍ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരിക്കും. പണം ലഭിക്കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടാകും.

Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

കന്നി: ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍

കന്നി: ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍

നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ശനി സംക്രമിക്കാന്‍ പോകുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ഓഹരികളിലും ഓഹരി വിപണിയിലും നിക്ഷേപിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍, അവയില്‍ തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനാവശ്യമായ ആശങ്കകള്‍, സഹോദരീസഹോദരന്മാരുമായി അഭിപ്രായവ്യത്യാസം എന്നിവ ഈ കാലയളവില്‍ ഉണ്ടാകാം. ജോലിയുള്ളവര്‍ ഈ സമയത്ത് ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. ഈ കാലയളവില്‍ ദാമ്പത്യജീവിതത്തില്‍ ഇണയുമായുള്ള ബന്ധത്തില്‍ ചില പിരിമുറുക്കങ്ങള്‍ കണ്ടേക്കാം.

മകരം: ബന്ധങ്ങളില്‍ വിള്ളല്‍

മകരം: ബന്ധങ്ങളില്‍ വിള്ളല്‍

നിങ്ങളുടെ സ്വന്തം രാശിയില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നു, മാത്രമല്ല ഇത് മകരം രാശിയില്‍ ഏഴരശനിയുടെ സ്വാധീനവും സൃഷ്ടിക്കുന്നു. ഈ സമയത്ത് ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം വഷളായേക്കാം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ ഇണയുമായുള്ള ബന്ധവും വഷളായേക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും, അതിനാല്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

കുംഭം: കുടുംബജീവിതത്തില്‍ തെറ്റിദ്ധാരണകള്‍

കുംഭം: കുടുംബജീവിതത്തില്‍ തെറ്റിദ്ധാരണകള്‍

നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ ശനി സഞ്ചരിക്കുന്നു. ഇതോടൊപ്പം, കുംഭം രാശിയില്‍ ശനിയുടെ ഏഴരശനി കാലവും ഉണ്ടാകും, അതിനാല്‍ നിങ്ങള്‍ക്ക് നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, ബിസിനസ്സ് ആശയക്കുഴപ്പം നിലനില്‍ക്കും, ജോലിയുടെ തിരക്കുണ്ടാകും. കുടുംബജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കും. പഴയ ചില രോഗങ്ങളും നിങ്ങളെ അലട്ടിയേക്കാം. നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിയുമെങ്കിലും, ചെലവുകളില്‍ നിങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല.

ശനിദോഷം കുറയ്ക്കാന്‍

ശനിദോഷം കുറയ്ക്കാന്‍

ശനിയുടെ ദോഷം ഒഴിവാക്കാന്‍ ഒരാള്‍ എല്ലാ ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലണം. ശനി മന്ത്രങ്ങള്‍ ചൊല്ലുന്നതും പ്രയോജനകരമാണ്. നിങ്ങളുടെ നിഴല്‍ കടുക് എണ്ണയില്‍ വരത്തക്കവണ്ണം വീഴ്ത്തി പാവപ്പെട്ടവര്‍ക്ക് ഒരു മണ്‍പാത്രത്തില്‍ കടുകെണ്ണ ദാനം ചെയ്യുക. ആല്‍മരത്തിനു ചുവട്ടില്‍ വിളക്ക് കത്തിക്കുന്നതും ശനിദോഷം കുറയ്ക്കാന്‍ സഹായിക്കും.

ശനിദേവ മന്ത്രം

ശനിദോഷ പരിഹാരമായി നിങ്ങള്‍ക്ക് ഈ ശനി മന്ത്രം ചൊല്ലാവുന്നതാണ്.

'' നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം ''

English summary

Saturn Retrograde In Capricorn On 12 July; These Zodiac Signs Have To Face Problems in Malayalam

Shani rashi parivartan, Shani Gochar, shani gochar 2022, Shani rashi parivartan 2022, Shani rashi parivartan 2022 July 2022, Shani Gochar July 2022, Shani rashi parivartan 2022 in Makaram Rashi effects, Shani Gochar July 2022 effects, Saturn Transit in Capricorn July 2022, Saturn Retrograde in Capricorn July 2022 effects, Saturn Retrograde in Capricorn July 2022 remedies, Saturn Retrograde in Capricorn 2022, Saturn Retrograde in Capricorn 2022 effects on zodiac signs, ശനി, ശനി 2022, ശനിദോഷം, ശരി സംക്രമണം, ശനി രാശിമാറ്റം, മകരം രാശി 2022, രാശിഫലം 2022
Story first published: Wednesday, July 6, 2022, 10:41 [IST]
X
Desktop Bottom Promotion