Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശനിയുടെ മകരം രാശി സംക്രമണത്തില്‍ 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് വായിക്കൂ.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അവയുടെ രാശിചക്രത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ഒരു നിശ്ചിത സമയത്തേക്കും ഒരു നിശ്ചിത കാലയളവിലേക്കും മാത്രമേ സംഭവിക്കൂ. ഇത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുന്നു. കര്‍മ്മഫലദാതാവായ ശനിദേവന് ഇത്തരത്തില്‍ ജൂലൈ 12 മുതല്‍ രാശി മാറാന്‍ പോകുന്നു. ശനി ഈ സമയം കുംഭം രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് വക്രഗതിയില്‍ സഞ്ചരിക്കും. ഈ സമയത്ത്, ശനി ചില രാശികളില് നല്ലതും ഐശ്വര്യപ്രദവുമായ ഫലങ്ങള്‍ നല്‍കും, മറ്റുചിലര്‍ക്ക് അശുഭഫലങ്ങളും. ശനിയുടെ മകരം രാശി സംക്രമണത്തില്‍ 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് വായിക്കൂ.

മേടം
ശനിയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. തൊഴില്‍ തേടുന്നവര്‍ക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയം നേടാന്‍ സാധ്യതയുണ്ട്. പിതാവുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് നന്നായിരിക്കും. നിങ്ങളുടെ കര്‍മ്മത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും.

ഇടവം
ശനിദേവന് രാശി മാറുന്നതോട ഇടവം രാശിക്കാര്‍ക്ക് മംഗളകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തമാകും. തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ പൂര്‍ണ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയം നിങ്ങള്‍ക്ക് വിവിധ ശ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കാനും സാധ്യതയുണ്ട്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശനി ധയ്യയെ അഭിമുഖീകരിക്കേണ്ടി വരും. തര്‍ക്കങ്ങളും പിണക്കങ്ങളും പിരിമുറുക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ചെലവുകള്‍ വര്‍ദ്ധിക്കും, വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം ഏത് അപകടമാണ് മിഥുനം രാശിക്കാര്‍ക്ക് നേരിടേണ്ടി വരികയെന്ന് പറയാനാകില്ല.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാരെ സംബന്ധിച്ചിടത്തോളം, ശനി ഏഴാമത്തെയും എട്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്. വിവാഹം കാത്തിരുന്നവര്‍ക്ക് ഈ സമയത്ത് തടസ്സം നേരിടും. വിവാഹിതരായവര്‍ക്ക് അവരുടെ പങ്കാളിയുമായി ചില പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ വീടിന്റെ സുഖവും സമാധാനവും തടസ്സപ്പെട്ടേക്കാം. ഈ കാലയളവ് ബിസിനസുകാര്‍ക്ക് പ്രത്യേകിച്ച് പങ്കാളിത്ത ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചില സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ കൊണ്ടുവരും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തിയെ തടസ്സപ്പെടുത്തുന്ന ചില കാര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം.

ചിങ്ങം
മകരം രാശിയില്‍ ശനിയുടെ വക്രഗതി സഞ്ചാരം മൂലം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ പോകുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസ്ഥലത്ത് നേട്ടങ്ങളുണ്ടാകും. പ്രമോഷന് ആനുകൂല്യം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ഉണ്ടാകും. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതികള്‍ തയാറാക്കും.

കന്നി
ശനിയുടെ രാശിമാറ്റം കന്നി രാശിക്കാര്‍ക്ക് വളരെ ശുഭകരമായി മാറും. ബിസിനസ്സില്‍ നടത്തിയ സാമ്പത്തിക നിക്ഷേപത്തില്‍ നിന്ന് ധാരാളം ലാഭം നേടാനാകും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാള്‍ മെച്ചമായിരിക്കും. ജോലിയില്‍ സ്ഥാനമാനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. സന്താനങ്ങളിലൂടെ സന്തോഷം ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും.

തുലാം
ശനിയുടെ രാശിമാറ്റം മൂലം തുലാം രാശിക്കാര്‍ക്ക് സ്ഥാനമാനങ്ങളും പ്രശസ്തിയും വര്‍ദ്ധിക്കും. ജോലിയിലും ബിസിനസ്സിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ജോലി മാറ്റവും സ്ഥാനക്കയറ്റവും കൈവരിക്കാനാകും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും.

വൃശ്ചികം
ശനി ഈ സമയം നിങ്ങളുടെ മൂന്നാം ഭാവത്തില്‍ പ്രതിലോമ ചലനത്തിലൂടെ സഞ്ചരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള നിങ്ങളുടെ ബന്ധം മോശമായേക്കാം. ഈ കാലയളവില്‍ സൈനികര്‍ക്ക് ജോലിയില്‍ എന്തെങ്കിലും മാറ്റം അല്ലെങ്കില്‍ സ്ഥലം മാറ്റം പ്രതീക്ഷിക്കാം. ബിസിനസുകാര്‍ക്ക് അവരുടെ മുന്‍കാല പ്രയത്നങ്ങളുടെയും പ്രവൃത്തികളുടെയും ഫലം കാണാന്‍ കാത്തിരിക്കേണ്ടിവരും. ഈ സമയത്ത് നിര്‍ത്തിവച്ചിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.

ധനു
ജൂലൈ 12ന് ശനിദേവന് മകരം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നതോടെ ധനു രാശിക്കാരുടെ മുടങ്ങിക്കിടന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. പദവി, സ്ഥാനമാനങ്ങള്‍, പ്രശസ്തി, സമ്പത്ത് എന്നിവ നിങ്ങളെത്തേടിവരും. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മകരം
മകരം രാശിക്കാര്‍ ഈ സമയം പണം കടം കൊടുക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം അത് തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. നിക്ഷേപങ്ങള്‍ ബുദ്ധിപൂര്‍വ്വം ചെയ്യണം അല്ലെങ്കില്‍ നഷ്ടം സംഭവിച്ചേക്കാം.

കുംഭം
ശനിയുടെ ഈ സംക്രമണ സമയത്ത്, ശനി അതിന്റെ പ്രതിലോമ ചലനത്തില്‍ ആദ്യത്തെ ഭാവത്തില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തിലേക്ക് മടങ്ങും. ജോലിയ്ക്കോ വിനോദത്തിനോ വേണ്ടി വിദേശയാത്രകള്‍ നടത്തണമെന്ന സ്വപ്നം പൂവണിയും. വിദേശ കമ്പനികളുമായി പ്രവര്‍ത്തിക്കുന്നവര്‍ ചില വിജയങ്ങള്‍ നേടാനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം അനുകൂലമായിരിക്കില്ല. ഈ സമയത്ത് ചില രോഗങ്ങള്‍ വീണ്ടും വരാനുള്ള സാധ്യതയുണ്ട്.

മീനം
ശനിദേവന് ഈ സമയം നിങ്ങള്‍ക്ക് ഒരുപാട് നന്മകള് ചെയ്യാന്‍ പോകുന്നു. ധനം, പൂര്‍വ്വിക സ്വത്ത് എന്നിവയില്‍ നിന്നുള്ള ലാഭത്തിന്റെ സൂചനകളുണ്ട്. ബിസിനസ്സില്‍ ലാഭം ലഭിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. വിദേശ യാത്രകള്‍ സാധ്യമാണ്. വരാനിരിക്കുന്ന സമയം നിങ്ങള്‍ക്ക് ഫലപ്രദമായിരിക്കും.



Click it and Unblock the Notifications
