ശനിയുടെ സഞ്ചാരം വക്രഗതിയില്‍: വരുന്ന 6 മാസം ദുരിതക്കയത്തിലാവും രാശിക്കാര്‍

ജ്യോതിഷത്തില്‍ ശനിയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്കറിയാം. ഇപ്പോള്‍ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ജനുവരി 17 മുതല്‍ കുംഭം രാശിയിലാണ് ശനിയുടെ സഞ്ചാരം. എന്നാല്‍ അതിന് ശേഷം ആറ് മാസത്തോളം ശനി അതിന്റെ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇത് ചില രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളേക്കാള്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കുംഭം രാശിയില്‍ ചില രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി അനുകൂല ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ ചില രാശിക്കാരില്‍ ഇത് അത്രത്തോളം തന്നെ പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു. ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം മൂലം അഞ്ച് രാശിക്കാര്‍ക്ക് അശുഭഫലങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നത്. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

shanivakri

മേടം രാശി

മേടം രാശിക്കാരില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത് അവരുടെ ജീവിതത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ ദോഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വാഹനത്തിന്റെ ഉപയോഗം ശ്രദ്ധിച്ച് വേണം. ജോലിയിലെ അശ്രദ്ധക്ക് വളരെ വലിയ വില നല്‍കേണ്ടി വരുന്നു. കുടുംബത്തില്‍ കലഹവും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുന്നു. എത്രയൊക്കെ ശ്രദ്ധിച്ച് ചിലവാക്കിയാലും സാമ്പത്തികമായി പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ഇത്തം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഇടവം രാശി

shani

ഇടവം രാശിക്കാരേയും ഈ ശനി വക്രി വളരെ ദോഷകരമായാണ ബാധിക്കുന്നത്. ജോലി ഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പുതിയ ജോലിക്കായി ആഗ്രഹിക്കുന്നവര്ക്ക് പലപ്പോഴും അത് സഫലമാക്കാതെ വരുന്നു. ചെയ്യുന്ന പല കാര്യങ്ങളും കൃത്യമായി ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് ഒരു തലവേദനയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ആകെ കഷ്ടപ്പെടുന്ന ഒരു സമയമാണ് എന്നതാണ് പ്രധാന കാര്യം. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കരുത്. അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പരീക്ഷകളില്‍ വിജയിക്കുന്ന കാര്യത്തിലും അല്‍പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു.

കര്‍ക്കിടകം രാശി

ശനിയുടെ വക്രഗതി സഞ്ചാരം മൂലം പ്രശ്‌നത്തിലാവുന്ന അടുത്ത രാശിയാണ് കര്‍ക്കിടകം രാശി. ഈ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. കര്‍മ്മരംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. അത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും അതിന്റെ ഫലമായി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചാലും അതെല്ലാം പലപ്പോഴും പ്രതികൂലമായി മാറുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. കര്‍ക്കിടകം രാശിക്കാര്‍ ഏത് കാര്യം ചെയ്യുമ്പോഴും അത്രയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

തുലാം രാശി

shani

തുലാം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാല്‍ നിങ്ങള്‍ ഉഴലുന്നു. കരിയറിന്റെ കാര്യത്തിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അതില്‍ പലതും നിങ്ങള്‍ക്ക് എതിരേ ഉണ്ടാവുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. തുലാം രാശിക്കാരില്‍ നിരവധി പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത രീതിയിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു. ഓഫീസില്‍ നിരവധി പ്രശ്‌നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ജോലി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള അനുയോജ്യമായ സമയമാണ് ഇപ്പോള്‍ ഉള്ളത്.

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും അത്ര നല്ല മികച്ച ഫലങ്ങള്‍ അല്ല ഈ ദിനത്തില്‍ ലഭിക്കുന്നത്. ജോലിയുടെ കാര്യത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. സാമ്പത്തിക പരാധീനത പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ഇത് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളിലും പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, April 19, 2023, 16:59 [IST]
X
Desktop Bottom Promotion