For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംഭം രാശിയില്‍ ശനി വക്രഗതിയില്‍; ജൂണ്‍ 5 മുതല്‍ ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും

|

ജ്യോതിഷ പ്രകാരം, ഒരു നിശ്ചിത സമയ ഇടവേളയില്‍ ഗ്രഹങ്ങള്‍ക്ക് രാശിയും ചലനങ്ങളും മാറിക്കൊണ്ടിരിക്കും. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. രാശിചിഹ്നങ്ങളുടെ മാറ്റം അല്ലെങ്കില്‍ അവയുടെ സഞ്ചാരപാതയിലെ മാറ്റങ്ങള്‍ കാരണം ഓരോ രാശിക്കാര്‍ക്കും ജീവിതത്തില്‍ വ്യത്യസ്ത ഫലങ്ങള്‍ ലഭിക്കും. അത്തരത്തില്‍, കര്‍മ്മദാതാവായ ശനി ജൂണ്‍ 5 മുതല്‍ കുംഭം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നു. ശനി ഈ കാലയളവില്‍ വിപരീത ദിശയിലായിരിക്കും.

Most read: ശനി ജയന്തിയില്‍ രാശിപ്രകാരം ഇവ ദാനംചെയ്താല്‍ ഐശ്വര്യവും സമൃദ്ധിയുംMost read: ശനി ജയന്തിയില്‍ രാശിപ്രകാരം ഇവ ദാനംചെയ്താല്‍ ഐശ്വര്യവും സമൃദ്ധിയും

നീതിയുടെ ദൈവമായാണ് ശനിദേവനെ കണക്കാക്കപ്പെടുന്നത്. ജ്യോതിഷ പ്രകാരം, ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായി ശനിയെ കണക്കാക്കുന്നു. ശനി ദേവന്റെ സാന്നിധ്യം രണ്ടര വര്‍ഷം ഒരു രാശിയില്‍ നിലനില്‍ക്കും. ശനി ഇപ്പോള്‍ തന്റെ രാശിയായ കുംഭത്തിലാണ് ഇരിക്കുന്നത്, എന്നാല്‍ ജൂണ്‍ 5ന് അത് കുംഭത്തില്‍ പ്രതിലോമത്തിലാകും. ശനി കുംഭത്തില്‍ എതിര്‍ദിശയില്‍ നീങ്ങാന്‍ തുടങ്ങും. തുടര്‍ന്ന് ജൂലൈ 12ന് മകരം രാശിയില്‍ വരും. ശനി വക്രഗതിയിലായിരിക്കുമ്പോള്‍ അതിന്റെ ഫലം എല്ലാ രാശികളിലും കാണപ്പെടും. എന്നാല്‍ ചില രാശിക്കാര്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം

കര്‍ക്കടകം

ശനിയുടെ പ്രതിലോമ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത്, പങ്കാളിയുമായോ പ്രണയ പങ്കാളിയുമായോ ചില തര്‍ക്കങ്ങള്‍ ഉണ്ടാകാം, അത് നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം പൂര്‍ണ്ണമായും ശ്രദ്ധിക്കുക. ചെറിയ രോഗം പോലും അവഗണിക്കരുത്. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഈ കാലയളവില്‍ നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും സൂക്ഷിക്കുക. നിലവില്‍ ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശനിദേവനെ ആരാധിക്കുന്നത് തുടരുക.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം മിതമായ ഫലം നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് കുടുംബപരമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഇണയുമായി അഭിപ്രായവ്യത്യാസമോ തെറ്റിദ്ധാരണയോ ഉണ്ടാകാം, അതുമൂലം മാനസിക പിരിമുറുക്കവും ഉണ്ടാകാം. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സമയത്ത് വളരെ ശ്രദ്ധയും കഠിനാധ്വാനവും വേണം. ഈ രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ നേട്ടം ലഭിക്കുമെങ്കിലും ചില നഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. ഈ കാലയളവില്‍ ഒരു തരത്തിലുള്ള പണമിടപാടുകളും നടത്തരുത്.

Most read:ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലംMost read:ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം

വൃശ്ചികം

വൃശ്ചികം

ശനിയുടെ വക്രഗതി സഞ്ചാരം കാരണം ഈ സമയം വൃശ്ചിക രാശിക്കാര്‍ക്ക് സാമൂഹിക ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ സംസാരത്തില്‍ കോപം അനുഭവപ്പെടാം, അതുമൂലം നിങ്ങള്‍ക്ക് ചുറ്റുമുള്ള ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടാതെ, ഈ സമയത്ത് ഏതെങ്കിലും പഴയ രോഗവും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ജോലിസ്ഥലത്ത് ശത്രുക്കളുമായി ജാഗ്രത പാലിക്കുക. ഈ കാലയളവില്‍, പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍ സമയം അതിന് അനുകൂലമല്ല. ശനിയുടെ ദോഷഫലങ്ങള്‍ നീക്കാന്‍ ശനി ക്ഷേത്രത്തില്‍ ശനി ദേവന് എണ്ണ സമര്‍പ്പിക്കുക.

മകരം

മകരം

മകരം രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശനിയുടെ വത്രഗതി സമയത്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ഈ സമയത്ത് പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം, അതുമൂലം കുടുംബത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം. കുടുംബ സന്തോഷം നിലനിര്‍ത്താന്‍, നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. സ്വത്ത് സംബന്ധമായ എന്തെങ്കിലും തര്‍ക്കം ഉണ്ടാക്കാം. നിങ്ങള്‍ ഈ കാലയളവില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ ശരിയായി ചിന്തിക്കുക. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. ശനി മന്ത്രങ്ങള്‍ ജപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Most read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളുംMost read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും

മീനം

മീനം

ശനിയുടെ പ്രതിലോമ സഞ്ചാരം കാരണം, മീനം രാശിക്കാര്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും പൂര്‍ണ്ണമായി ശ്രദ്ധിക്കുക. പ്രണയിതാക്കള്‍ക്ക് ഈ സമയം നല്ലതല്ല, ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. ബിസിനസില്‍ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കിടയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകാം. ഇതോടൊപ്പം, ശനിയുടെ ദൃഷ്ടി നിങ്ങളുടെ ബിസിനസ്സിലും വീഴാം, അതുമൂലം പണത്തിന്റെ അഭാവം ഉണ്ടാകാം. ശനി ചാലിസ ചൊല്ലുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ശനിദോഷം കുറയ്ക്കാന്‍ പ്രതിവിധി

ശനിദോഷം കുറയ്ക്കാന്‍ പ്രതിവിധി

ശനിയുടെ ദോഷം ഒഴിവാക്കാന്‍ ഒരാള്‍ എല്ലാ ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലണം. ശനി മന്ത്രങ്ങള്‍ ചൊല്ലുന്നതും പ്രയോജനകരമാണ്. നിങ്ങളുടെ നിഴല്‍ കടുക് എണ്ണയില്‍ വരത്തക്കവണ്ണം വീഴ്ത്തി പാവപ്പെട്ടവര്‍ക്ക് ഒരു മണ്‍പാത്രത്തില്‍ കടുകെണ്ണ ദാനം ചെയ്യുക. ആല്‍ മരത്തിനു ചിവട്ടില്‍ വിളക്ക് കത്തിക്കുന്നതും ശനിദോഷം കുറയ്ക്കാന്‍ സഹായിക്കും.

Most read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെMost read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെ

ശനിദേവ മന്ത്രം

ശനിദേവ മന്ത്രം

ശനിദോഷ പരിഹാരമായി നിങ്ങള്‍ക്ക് ഈ ശനി മന്ത്രം ചൊല്ലാവുന്നതാണ്.

'' നീലാഞ്ജനസമാഭാസം

രവിപുത്രം യമാഗ്രജം

ഛായാ മാര്‍ത്താണ്ഡ സംഭൂതം

തം നമാമി ശനൈശ്ചരം ''

English summary

Saturn Retrograde in Aquarius 5 June 2022: These Zodiac Signs May Face Troubles

Shani, the giver of karma, is going to retrograde in Aquarius from June 5. Due to this retrograde, the troubles of these zodiac signs can increase.
Story first published: Thursday, May 26, 2022, 16:24 [IST]
X
Desktop Bottom Promotion