Just In
- 1 hr ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- 2 hrs ago കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- 3 hrs ago 2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍
- 4 hrs ago ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
Don't Miss
- Movies കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ശനി വക്രഗതിയില്‍; ഈ 4 രാശിക്കാര്‍ സമ്പന്നരാകും, ഭാഗ്യം ഉയരും
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ മാറ്റം, ഉയര്‍ച്ച, സജ്ജീകരണം, പാത, വക്രഗതി എന്നിവ വളരെ പ്രധാനമാണ്. കാരണം ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങള്‍ മനുഷ്യരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഒന്‍പത് ഗ്രഹങ്ങളിലും രാശിചക്രം വ്യത്യസ്ത ഇടവേളകളില്‍ മാറുന്നു. ജ്യോതിഷത്തില്‍ ശനി ഗ്രഹത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ശനിയാണ് കര്‍മ്മദാതാവ്. ഒരു വ്യക്തിയുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ശനിദേവന് നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ നല്കുന്നു.
Most read: ജൂണ്‍ മാസം 27 നക്ഷത്രത്തിനും ഗുണദോഷ ഫലങ്ങള്‍; സമ്പൂര്‍ണ നക്ഷത്രഫലം
ജൂണ്‍ 5 ന്, ശനി കുംഭ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചുതുടങ്ങും. ഒക്ടോബര്‍ 23 വരെ ഈ ചലനം തുടരും. ശനിയുടെ ഈ പ്രതിലോമ സഞ്ചാരം എല്ലാ രാശികളിലും പ്രത്യേക സ്വാധീനം ചെലുത്തും. ശനിയുടെ ഈ നീക്കം ചിലര്‍ക്ക് ശുഭകരമാണെങ്കില്‍, ചിലര്‍ക്ക് അത് അശുഭകരമാകാന് സാധ്യതയുണ്ട്. ശനിയുടെ വിപരീത ചലനം മൂലം നാല് രാശിക്കാര്‍ക്കും പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയം ശുഭഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മേടം
ജൂണ്‍ 5 ന്, ശനി മേട രാശിയുടെ പതിനൊന്നാം ഭാവത്തില്‍ പിന്നോക്കം പോകും. ശനിയുടെ ഈ പിന്തിരിപ്പന് ചലനം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ വര്‍ദ്ധനവ് കാണും. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നതായി കാണുന്നു. വരുമാനത്തില്‍ വര്‍ദ്ധനവിനും സാധ്യതയുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങളില്‍ ഏതെങ്കിലും പൂര്‍ത്തീകരിക്കപ്പെടാതെ തുടരുകയാണെങ്കില്‍, ഈ സമയത്ത് അത് തീര്‍ച്ചയായും നിറവേറ്റപ്പെടും.
വൃശ്ചികം
ശനി ഗ്രഹം വൃശ്ചികത്തിന്റെ നാലാം ഭാവത്തില്‍ പിന്നോക്കം നില്ക്കുന്നു. എന്നിരുന്നാലും, ഈ സമയത്ത് വൃശ്ചികം രാശിക്കാരുടെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ സമയം സാമ്പത്തിക ജീവിതത്തിന്റെ കാര്യത്തില്‍ അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നിരവധി മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളും ലഭിച്ചേക്കാം. ഈ സമയം വൃശ്ചികം രാശിക്കാര്‍ കഠിനാധ്വാനം ചെയ്താല്‍ നേട്ടങ്ങള്‍ ലഭിക്കും.
Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്
മകരം
ജൂണ്‍ 5 ശനി നിങ്ങളുടെ രണ്ടാമത്തെ ഭാവത്തില്‍, അതായത് കുടുംബസ്ഥലത്ത് പിന്നോക്കാവസ്ഥയിലാകും. ഈ കാലയളവില്‍ മകരം രാശിക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിരുന്നെങ്കില്‍ ഉടന്‍ തന്നെ അതില്‍ നിന്ന് മുക്തി നേടും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സും വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും മത്സര പരീക്ഷ എഴുതുകയാണെങ്കില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതിക്കും അവസരമുണ്ടാകും.
കുംഭം
ജൂണ്‍ 5ന് കുംഭം രാശിയുടെ ലഗ്നഭാവത്തില്‍ ശനി ദേവന് പിന്നോക്കം നില്ക്കും. ശനിയുടെ ഈ നീക്കം കുംഭം രാശിക്കാര്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ ശുഭകരമായിരിക്കും. തൊഴില്‍രംഗത്ത് പുരോഗതിക്ക് അവസരമുണ്ടാകും. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം കൂടാനും സാധ്യതയുണ്ട്.
Most read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും
ശനിയുടെ പോസിറ്റീവ് ഫലങ്ങള്‍
ഒരാളുടെ ജാതകത്തില്‍ ശനി നല്ല നിലയിലാണെങ്കില്‍ ആ വ്യക്തിക്ക് സംസാരത്തില്‍ പ്രാഗത്ഭ്യം, സര്‍ഗ്ഗാത്മകതയും ഭാവനയും, ബുദ്ധി,
പ്രശസ്തി, പണം, നല്ല ആരോഗ്യം എന്നിവ ലഭിക്കും. അതേസമയം ശനി മോശമാണെങ്കില്‍ വ്യക്തിക്ക് വീട്ടില്‍ വഴക്കുകള്‍, അലസതയും അശുഭാപ്തിവിശ്വാസവും, പുരോഗതിയില്‍ മന്ദത, വിഷാദം, സാമ്പത്തിക നഷ്ടം, അനാരോഗ്യം എന്നിവ വരാം.