For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി വക്രഗതി; 12 രാശിക്കും തടസ്സം നീങ്ങാന്‍ പരിഹാരകര്‍മ്മങ്ങള്‍

|

ജ്യോതിഷത്തിന്റെ കണ്ണില്‍ ശനിയെ ക്രൂരമായ ഒരു ഗ്രഹമായി കണക്കാക്കുന്നു. വിശ്വാസമനുസരിച്ച്, പരമശിവന്‍ ശനിദേവന് ഒരു ന്യായാധിപന്റെ ജോലി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇതിനെ നീതിയുടെ ദേവനായി അറിയപ്പെടുന്നു. ശനിയുടെ നിഴലില്‍ നിന്നു രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ല. ഓരോരുത്തരുടെയും പ്രവൃത്തികള്‍ക്കനുസൃതമായി ആളുകള്‍ക്ക് ശനിദേവന്‍ പ്രതിഫലം നല്‍കുന്നു. അതായത്, ദോഷകരമായ ഫലങ്ങള്‍ മാത്രമേ ശനി നല്‍കുന്നുള്ളൂ എന്ന് കരുതുന്നുവെങ്കില്‍, അത് തെറ്റാണ്.

Most read: ശുക്രന്റെ രാശിമാറ്റം; ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്Most read: ശുക്രന്റെ രാശിമാറ്റം; ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്

സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ ശനിദേവന്‍ ആദരവോടെ ബഹുമാനിക്കുന്നു. അത്തരക്കാര്‍ക്ക് പ്രശസ്തി, അഭിവൃദ്ധി, ഉന്നത സ്ഥാനം മുതലായവ ശനിദേവന്‍ നല്‍കുന്നു. ശനിയുടെ സ്വാധീനം ഒരു വ്യക്തിയെ കഠിനാധ്വാനിയും സത്യസന്ധനുമാക്കുന്നു. ഈ ഗ്രഹം ആളുകള്‍ക്ക് ധാരാളം വിജയങ്ങളും നല്‍കുന്നു, അത് വളരെക്കാലം നീണ്ടുനില്‍ക്കുകയും ചെയ്യും. മറുവശത്ത്, ചിലപ്പോള്‍, ഇത് ഒരു വ്യക്തിയെ മടിയനാക്കുന്നു. ഏഴരശനി, കണ്ടകശനി കാലഘട്ടത്തില്‍ ഇതിന്റെ ആഘാതം വളരെ വലുതാണ്.

ശനിയുടെ വക്രഗതി സഞ്ചാരം

ശനിയുടെ വക്രഗതി സഞ്ചാരം

2021 ല്‍ ശനി സഞ്ചരിക്കുന്നത് മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്കാണ്. എന്നാല്‍ മെയ് 23 ന് ശനിയുടെ സഞ്ചാപരാത മാറും. അത് വക്രഗതി പ്രാപിച്ച് വീണ്ടും മകരത്തിലേക്ക് യാത്രതിരിക്കുന്നു. അതായത്, ഈ സമയം മുതല്‍ ശനി വിപരീതദിശയില്‍ നീങ്ങാന്‍ തുടങ്ങുകയും ഒക്ടോബര്‍ 11 ന് തിരിച്ച് നേര്‍രേഖയിലെത്തുകയും ചെയ്യും. ശനിയുടെ ഈ വക്രഗതിയിലുള്ള സഞ്ചാര സമയത്ത് 12 രാശിചിഹ്നങ്ങള്‍ക്കും ശ്രദ്ധിക്കാനുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഈ കാലയളവില്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാനായി സ്വീകരിക്കേണ്ട ചില പരിഹാര മാര്‍ഗങ്ങള്‍ വായിച്ചറിയൂ.

മേടം

മേടം

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പണം സമ്പാദിക്കാന്‍ ശ്രമിക്കരുത്, നിങ്ങളുടെ സംസാരത്തില്‍ സംയമനം നിലനിര്‍ത്തുക. ഈ കാലയളവില്‍, നിങ്ങളുടെ മനസ്സ് സുസ്ഥിരമായി നിലനിര്‍ത്തുക. ധ്യാനം, യോഗ, ആത്മീയ പരിശീലനങ്ങള്‍ തുടങ്ങിയവ ചെയ്യുക. പരമ ശിവനെ ആരാധിക്കുക. രുദ്രാഭിഷേകത്തിന്റെ സഹായത്തോടെ ഉത്കണ്ഠ, ഭയം, ഭേദപ്പെടുത്താനാവാത്ത രോഗങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാനാകും.

Most read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കുംMost read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും

ഇടവം

ഇടവം

മിഥ്യാധാരണയില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുക, തിടുക്കത്തില്‍ ഒന്നും ചെയ്യരുത്, മറ്റുള്ളവരെ അപമാനിക്കുന്നത് ഒഴിവാക്കുക. ഈ കാലയളവില്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും സൂര്യദേവന് വെള്ളം അര്‍പ്പിക്കുകയും ചെയ്യുക. അധിക നേട്ടങ്ങള്‍ക്കായി ഈ കാലയളവില്‍ ആദിത്യ ഹൃദയ സ്‌തോത്രം ചൊല്ലാനും ഇടവം രാശിക്കാരോട് നിര്‍ദ്ദേശിക്കുന്നു.

മിഥുനം

മിഥുനം

കോപത്തില്‍ നിന്ന് വിട്ടുനില്‍ക്കുക, അല്ലാത്തപക്ഷം, പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. ഈ സമയത്ത്, മിഥുനം രാശിക്കാരോട് സരസ്വതി ദേവിയെ ആരാധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. വീട്ടമ്മമാരായ സ്ത്രീകള്‍ അവരുടെ കുടുംബദേവതയെ ആരാധിക്കണം.

Most read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കുംMost read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ പദ്ധതികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും നിങ്ങളുടെ വാക്കുകളില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഈ കാലയളവില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ ശ്രദ്ധിക്കുക. ഈ കാലയളവില്‍ അസ്വസ്ഥതയും ഉത്കണ്ഠയും ഒഴിവാക്കാന്‍ ചന്ദ്രദേവനെ വണങ്ങുക അല്ലെങ്കില്‍ തിങ്കളാഴ്ച ഒരു നേരം ഭക്ഷണം മാത്രം കഴിച്ച് വ്രതമെടുക്കുക.

ചിങ്ങം

ചിങ്ങം

സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാം, പക്ഷേ ശരിയായ ആസൂത്രണം ആവശ്യമാണ്. സൂര്യനാണ് ചിങ്ങം രാശിക്കാരുടെ ഭരണഗ്രഹം. അതിനാല്‍ സൂര്യദേവന് ദിവസവും വെള്ളം അര്‍പ്പിക്കാനും ആദിത്യ ഹൃദയ സ്‌തോത്രം ചൊല്ലാനും ചിങ്ങം രാശിക്കാരോട് നിര്‍ദ്ദേശിക്കുന്നു.

കന്നി

കന്നി

പോസിറ്റിവിറ്റി നിലനിര്‍ത്താന്‍ ശ്രമിക്കുക, നല്ല ബന്ധം നിലനിര്‍ത്തുക, അഹംഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. കന്നി രാശിക്കാരുടെ ജാതകത്തില്‍ രാഹു പ്രബലമായതിനാല്‍ എല്ലാ വ്യാഴാഴ്ചയും കന്നി രാശിക്കാര്‍ ഒരുനേരം ഭക്ഷണം കഴിച്ച് വ്രതമെടുക്കണം. ബുധനാഴ്ച വറുത്ത ഭക്ഷണസാധനങ്ങള്‍ ദാനം ചെയ്യണം.

Most read:വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ലMost read:വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ല

തുലാം

തുലാം

സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും കഠിനാധ്വാനം ആവശ്യമാണ്. കൂടാതെ, അനാവശ്യ ചെലവുകള്‍ കാരണം സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങള്‍ക്ക്, ഈ കാലയളവ് അല്‍പം കഠിനമായിരിക്കാം. നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാന്‍, നിങ്ങളുടെ കുടുംബ ദേവതയെ ആരാധിക്കുക. എല്ലാ തിങ്കള്‍, വെള്ളി ദിവസങ്ങളിലും ഏതെങ്കിലും വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യാനും നിര്‍ദ്ദേശിക്കുന്നു.

വൃശ്ചികം

വൃശ്ചികം

ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് എല്ലാ ഘടകങ്ങളും ശരിയായി പരിശോധിക്കുക. തിടുക്കത്തില്‍ ഒന്നും ചെയ്യരുത്. ശനിയുടെ പ്രതിലോമ സഞ്ചാരം കാരണം നിങ്ങളുടെ ആത്മവിശ്വാസം മങ്ങാതിരിക്കാന്‍ വൃശ്ചികം രാശിക്കാര്‍ സൂര്യദേവനെ ആരാധിക്കുക.

ധനു

ധനു

അറിവ് നേടുന്നതിന് സമയം അനുകൂലമാണ്. നിക്ഷേപങ്ങളില്‍ നിന്ന് വിജയം നേടാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓം ക്ലീം വാഗ്വദീന്യയേ സരസ്വതീ ദേവായേ നമ - എന്ന സരസ്വതി മന്ത്രം ചൊല്ലാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു.

Most read:ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

മകരം

മകരം

സമ്മര്‍ദ്ദത്തിന്റെ സാഹചര്യം ഉണ്ടാകാം. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് മറ്റുള്ളവരില്‍ നിന്ന് ഉപദേശം സ്വീകരിക്കുക. ആരോഗ്യം, പണം എന്നിവയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. മകരം രാശിക്കാരില്‍ ഏഴര ശനിയുടെ രണ്ടാം ഘട്ടം അല്‍പം കഠിനമാണ്. അതിനാല്‍ ഹനുമാന്‍ ചാലിസ ചൊല്ലുക, ശനിയാഴ്ച ഉപവസിക്കുക, അല്ലെങ്കില്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യുക എന്നിവ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.

കുംഭം

കുംഭം

ഭാവിയെക്കുറിച്ച് ആശങ്കാകുലരാകും. വായ്പ എടുക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. കുംഭം രാശിക്കാര്‍ക്ക ഈ കാലയളവില്‍ ശനിയുടെ ദോഷഫലം കുറയ്ക്കാന്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ നിര്‍ദ്ദേശിക്കുന്നു.

Most read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെMost read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ

മീനം

മീനം

നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ക്കായി നിങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കേണ്ടിവരും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ചും ആശങ്കയുണ്ടാകും. മീനം രാശിക്കാര്‍ ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതും എല്ലാ ശനിയാഴ്ചയും ഉപവസിക്കുന്നതും നല്ലതാണ്. ഈ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക.

English summary

Saturn Retrograde 2021: Remedies To Perform For All 12 Zodiac Signs in malayalam

Here we are discussing the remedies for all 12 zodiac signs in the time of saturn retrograde 2021. Take a look.
Story first published: Saturday, May 29, 2021, 17:25 [IST]
X
Desktop Bottom Promotion