Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ശനി കുംഭം രാശിയില്‍: സര്‍വ്വൈശ്വര്യം 2023- വര്‍ഷം മുഴുവന്‍ നില്ക്കും മൂന്ന് രാശി
ശനി എന്നത് എപ്പോഴും ദോഷം നല്കുന്ന ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിദോഷങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ ശനിയുടെ ദോഷഫലത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യേണ്ട ചില കര്‍മ്മങ്ങളുണ്ട്. അതിനെക്കുറിച്ച് നമുക്ക് വിശദമായി പിന്നീട് വായിക്കാം. ശനിദേവന് ഒരു കര്‍മ്മഗ്രഹമാണ് എന്ന് നമുക്കറിയാം. കുംഭത്തിലെ ശനിയുടെ സ്ക്രമണം നടക്കുന്നത് ജനുവരി 17-നാണ്. ഈ സമയം നിങ്ങള്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു.

ശനിദേവന് ഇപ്പോള്‍ മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. ഏറ്റവും വേഗത കുറവില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി എന്നത് നമുക്കറിയാം. ശനിയുടെ കുംഭം രാശി സംക്രമണത്തില്‍ ഓരോരുത്തര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 12 രാശിക്കാരേയും അനുകൂലമായും പ്രതികൂലമായും ശനി ബാധിക്കുന്നു. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാരില്‍ ശനി തന്റെ സമ്പൂര്‍ണ അനുഗ്രഹങ്ങള്‍ ചൊരിയുന്നു. ഇവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ശനിയുടെ മാറ്റം
ശനി 2023-ന്റെ തുടക്കം മുതല്‍ തന്നെ ചില രാശിക്കാരില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ശനി സംക്രമിച്ചാലുടന് ചില രാശിക്കാര്‍ക്ക് ഏഴര ശനി പോലുള്ള ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ചിലരില്‍ ഇത് അനുകൂല ഫലങ്ങള്‍ നല്കുന്നു. ശനിയുടെ സംക്രമം കരുതിയിരിക്കേണ്ടവരും അതല്ല ദോഷഫലങ്ങള്‍ ഇല്ലാതെ ഗുണഫലങ്ങള്‍ ഉണ്ടാവുന്നവരും ധാരാളമുണ്ട്. ശനിയുടെ വക്രദൃഷ്ടിയാണ് പലപ്പോഴും ഓരോ രാശിക്കാര്‍ക്കും ഉയര്‍ച്ച താഴ്ചകള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തുന്നത്. 30 വര്‍ഷം കൊണ്ടാണ് ശനി അതിന്റെ രാശി ചക്രം പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ട് തന്നെ മുപ്പത് വര്‍ഷത്തിന് അപ്പുറമാണ് ശനി കുംഭം രാശിയില്‍ സംക്രമിക്കാന്‍ പോവുന്നത്.

ശനി കുംഭം രാശിയില്‍
2023- ജനുവരി 17-നാണ് ശനി കുംഭം രാശിയില്‍ പ്രവേശിക്കുന്നത്. 30 വര്ഷങ്ങള്ക്കിപ്പുറമായത് കൊണ്ട് തന്നെ പല വിധത്തിലുള്ള ഘടകങ്ങള്‍ ഈ സംക്രമത്തെ സ്വാധീനിക്കുന്നുണ്ട്. ശനിയുടെ സ്വന്തം രാശിയാണ് കുംഭം രാശി. ദോഷഫലങ്ങളോടൊപ്പം തന്നെ മികച്ച ഫലങ്ങളും ശനി നല്‍കുന്നുണ്ട്. എപ്പോഴും ദോഷഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമാണ് ശനി എന്നത് പലരും ധരിച്ച് വെച്ചിരിക്കുന്ന ഒന്നാണ്. എന്നാല്‍ ദോഷഫലങ്ങളല്ല അപ്രതീക്ഷിതമായ സര്‍വ്വ സൗഭാഗ്യം നല്കുന്ന ഗുണഫളങ്ങളും ചില രാശിക്കാര്‍ക്ക് ശനി നല്‍കുന്നുണ്ട്. 2023-ല്‍ ശനിയുടെ അനുഗ്രഹം ലഭിക്കുന്ന മൂന്ന് രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കുംഭം രാശിയിലെ ശനിയുടെ സംക്രമം വളരെ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ശനി നിങ്ങളുടെ ഒന്‍പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളില്‍ ഭാഗ്യഫലമാണ് നല്‍കുന്നത്. ഈ സമയം നിങ്ങളുടെ ജോലിയിലെ ഭാഗ്യം തെളിയുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ അനുകൂല ഫലം നിങ്ങളെ തേടി വരുന്നു. എത്രയൊക്കെ സമ്പാദിക്കുന്നുവോ അതെല്ലാം സേവ് ചെയ്ത് വെക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനുള്ള യോഗമുണ്ട്. ഇത് കൂടാടെ ജോലി സംബന്ധമായും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. അത് മാത്രമല്ല ജീവിതത്തില്‍ മികച്ച ഓഫറുകളും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയം കൂടിയാണ്. അവസരങ്ങള്‍ ഒഴിവാക്കി വിടരുത് എന്നത് മാത്രമാണ് നിങ്ങള്‍ ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം വളരെ മികച്ച ഫലങ്ങളാണ് നല്‍കുന്നത്. നിങ്ങളുടെ ജാതകത്തില്‍ ഏഴാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള ഭാഗ്യ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. വിവാഹ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിയോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശ യാത്രക്കുള്ള സാധ്യതയുണ്ട്. ജോലിയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി സ്ഥലത്ത് ഉയര്‍ന്ന സ്ഥാനം ലഭിക്കും. അതോടൊപ്പം തന്നെ ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ശനിദേവന്റെ സ്വാധീനം വിവാഹത്തെ വരെ അനുകൂലമാക്കി മാറ്റുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയം കൂടിയാണ് ശനിയുടെ രാശി മാറ്റം. സാമ്പത്തിക കാര്യങ്ങളില്‍ തിരിഞ്ഞ് നോക്കേണ്ടി വരില്ല. ചിലവുകള്‍ ഉണ്ടാവുമെങ്കിലും അതിനനുസരിച്ച് സമ്പാദിക്കുന്നതിന് സാധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനി ദേവന്റെ രാശിമാറ്റം ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ശനി ദേവന് 12-ആം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ഇവരില്‍ ഈ വര്‍ഷം നഷ്ടങ്ങള്‍ സാമ്പത്തികമായി ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തിരിച്ച് പിടിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പാഴ്ചിലവുകള്‍ നിയന്ത്രിക്കണം എന്നുള്ളതാണ് ആകെ ശ്രദ്ധിക്കേണ്ട കാര്യം. പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ്. കുടുംബവുമായുള്ള ബന്ധം ദൃഢമാകുകയും ജീവിതത്തില്‍ സന്തോഷം അങ്ങോളമിങ്ങോളം നിറയുകയും ചെയ്യുന്നു. വാഹനങ്ങളും വസ്തുക്കളും വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വീടിന്റെ പണി ആരംഭിക്കുന്നതിനും ഉള്ള സാധ്യത കാണുന്നു. ജീവിതത്തില്‍ സന്തോഷം നിറയുന്ന ഒരു സമയമാണ ഈ രാശിക്കാര്‍ക്ക് ശനിയുടെ സംക്രമ സമയം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications