Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഭാഗ്യം വിധിമാറ്റും, ശനിദേവന് അവിട്ടം നക്ഷത്രത്തില്‍; ആശ്ചര്യനേട്ടം കരസ്ഥമാക്കുന്ന നക്ഷത്രക്കാര്‍
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ നക്ഷത്രസമൂഹങ്ങളെയും രാശിചിഹ്നങ്ങളെയും മാറുന്നു. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ദൃശ്യമാകുന്നു. കര്‍മ്മഫലം നല്കുന്ന ശനിദേവന് ഒക്ടോബര്‍ 15-ന് അവിട്ടം നക്ഷത്രത്തിലേക്ക് മാറിയിരിക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍ ശനിദേവന്റെ നക്ഷത്രമാറ്റം കാരണം ഈ സമയം ചില നക്ഷത്രക്കാരുടെ ഭാഗ്യം ശോഭിക്കും. ശനിദേവന്റെ കൃപയാല്‍ ജോലിയില്‍ ആഗ്രഹിച്ച പുരോഗതി കൈവരിക്കും. ബിസിനസ്സ്, കുടുംബജീവിതം എന്നിവയും നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. ആ ഭാഗ്യ നക്ഷത്രക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
അവിട്ടം നക്ഷത്രത്തില്‍ ശനിദേവന്റെ പ്രവേശനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ ജന്മരാശിയുടെ അധിപന് ശനി ദേവനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. കൂടാതെ, ഈ കാലയളവില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും കഴിയും. നിങ്ങളുടെ തീര്‍പ്പാക്കാത്ത എല്ലാ ജോലികളും ഈ സമയം പൂര്‍ത്തിയാക്കും.
നിങ്ങളുടെ ബിസിനസ്സില്‍ വന്നിരുന്ന തടസ്സങ്ങള്‍ അവസാനിക്കും. ഈ സമയത്ത്, ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസ്സ് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ലാഭകാലമായിരിക്കും. സമയത്ത്, ജോലിസ്ഥലത്ത് ജോലിക്കാരുടെ സ്വാധീനം വര്‍ദ്ധിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
അവിട്ടം നക്ഷത്രത്തില്‍ ശനി ദേവന്റെ പ്രവേശനം മേടക്കൂറുകാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും, നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് ചില പരീക്ഷകളില്‍ വിജയം നേടാനാകും. എന്നാല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് നല്ല ലാഭം ഉണ്ടാകും. പുതിയ ഓര്‍ഡറുകള്‍ ലഭിക്കും. ബിസിനസ് വളര്‍ച്ചയ്ക്ക് അനുകൂലമായ സമയമാണ് ഇത്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
അവിട്ടം നക്ഷത്രത്തിലേക്കുള്ള ശനിദേവന്റെ പ്രവേശനം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാനാകും. നിങ്ങള്‍ക്ക് ഈ സമയം എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ഈ കാലയളവ് ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിനും സമൃദ്ധിക്കും അവസരങ്ങളുണ്ടാകും. ഈ കാലയളവില്‍, നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അവരുടെ നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
