Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കോടീശ്വരയോഗം പിറക്കും; ശനി-ബുധന്‍ സംയോഗം, 2024 നേട്ടങ്ങളുടെ വര്‍ഷമാകുന്ന 5 രാശിക്കാര്‍
2024 വര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ വരുന്ന വര്‍ഷം എങ്ങനെയായിരിക്കും എന്ന ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ട്. ജ്യോതിഷത്തിന്റെ കാര്യത്തില്‍ നിന്ന് നോക്കുകയാണെങ്കില്‍, 2024-ല്‍ നിരവധി ശുഭകരമായ യോഗങ്ങളും ഗ്രഹങ്ങളുടെ സംയോജനവും രൂപപ്പെടുന്നുണ്ട്. ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റത്തിന് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഇതില്‍ ബുധന്‍, ശനി ദേവന് എന്നിവയുമുണ്ട്. ഗ്രഹങ്ങളുടെ രാജാവായി അറിയപ്പെടുന്ന ഗ്രഹമാണ് സൂര്യന്. ബുദ്ധി, യുക്തി, അറിവ് മുതലായവയ്ക്ക് ഉത്തരവാദിയായ ഗ്രഹമായി ബുധനെ കണക്കാക്കുന്നു.
2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ കുംഭ രാശിയില്‍ സൗഹൃദ ഗ്രഹങ്ങളായ ശനിയും ബുധനും കൂടിച്ചേരാന്‍ പോകുന്നു. ഈ ഗ്രഹസംയോഗത്താല് ചില രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യകടാക്ഷം ലഭിക്കും. കൂടാതെ, ഈ ആളുകള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ഈ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സൂര്യ-ബുധന്‍ സംയോജനം ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കൂടാതെ സാമ്പത്തിക മേഖലയില്‍ വന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകുകയും ചെയ്യും. മേടം രാശിക്കാര്‍ ആത്മീയതയിലേക്ക് കൂടുതല്‍ ചായ്വുള്ളവരായിരിക്കും, സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. ബിസിനസ്സ്, വ്യാപാരം എന്നിവയില്‍ നേട്ടത്തിന്റെ സൂചനകള്‍ ഉണ്ട്, അത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവരും.
മകരം
ബുധന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയിലെ പണ ഗൃഹത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായി ധനം ലഭിച്ചേക്കാം. കൂടാതെ ബുധന്റെ സ്വാധീനം കാരണം നിങ്ങളുടെ സംസാരശൈലിയും വര്‍ധിക്കും.
ജോലിയില്‍ സ്ഥാനക്കയറ്റം നേടാനാകും. ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകുന്നതിനും സാധ്യതയുണ്ട്. ഈ സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് ഏത് മത്സര പരീക്ഷകളിലും ആഗ്രഹിച്ച വിജയം നേടാനാകും. ഈ സമയത്ത്, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണമായ നേട്ടം നിങ്ങള്‍ക്ക് ലഭിക്കും. മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, കല, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം മികച്ചതാണ്.
ഇടവം
ബുധന്റെയും ശനിയുടെയും സംയോജനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം ഈ സംയോഗം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ കര്‍മ്മ ഭവനത്തില്‍ സംഭവിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടായേക്കാം. കൂടാതെ, ഇടവം രാശിക്കാരുടെ ജീവിതത്തില്‍ മംഗളകരമായ ഫലങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട ശുഭ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സിലെ വരുമാനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് ലാഭം ലഭിക്കുകയും ചെയ്യും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ നല്ല ഓര്‍ഡറുകള്‍ ലഭിക്കും. അതുവഴി വരുമാനം വര്‍ദ്ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷന് ലഭിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് സൂര്യന്, ബുധന്‍ എന്നിവയുടെ സംയോജനത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ബിസിനസ്സില്‍ പുരോഗതിക്കുള്ള പുതിയ അവസരങ്ങളും ഉണ്ടാകും. എല്ലാ മേഖലകളിലും നേട്ടങ്ങള്‍ കൈവരും. ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് വ്യക്തിത്വത്തിലും നല്ല സ്വാധീനം ചെലുത്തും. വിവാഹത്തിന് അനുയോജ്യമായ പങ്കാളിയെ അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.
കന്നി
ബുധനും സൂര്യനും കൂടിച്ചേരുന്നത് കന്നി രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും. ഇക്കാലയളവില്‍ ഭൂമി, വാഹനം മുതലായവയുടെ സുഖം ആസ്വദിക്കാനാകും. ഭൂമി, വസ്തു മുതലായവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. കന്നി രാശിക്കാര്‍ക്ക് ഈ സമയം അനുകൂല ഫലങ്ങള്‍ നേടാനാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിജയം കൈവരിക്കാനാകും. ഈ സമയത്ത് മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ബിസിനസ്സിലും ലാഭത്തിന് സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
