Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ
വക്രശനി ചതയത്തില്‍; ഭാഗ്യം കൈനീട്ടി അനുഗ്രഹിക്കുന്ന 5 രാശി, ഒക്ടോബര്‍ 15 വരെ ഗുണാനുഭവങ്ങള്‍
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും നക്ഷത്രസമൂഹങ്ങളെ മാറ്റുകയും ചെയ്യുന്നു. ഇതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും രാജ്യത്തിലും ലോകത്തിലും പ്രതിഫലിക്കുന്നു. ഈ മാറ്റം ചിലര്‍ക്ക് അനുകൂലവും ചിലര്‍ക്ക് പ്രതികൂലവുമാണ്. ശനി ദേവന് ഈ സമയം ചതയം നക്ഷത്രത്തിലാണ്. രാഹു ഗ്രഹത്തിന്റെ ആധിപത്യമുള്ള നക്ഷത്രമാണ് ചതയം നക്ഷത്രം. ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് ശനി. ശനി സംക്രമിക്കുമ്പോഴെല്ലാം അതിന്റെ ഫലം എല്ലാ രാശികളിലും ദൃശ്യമാകും.
ശനി ഈ സമയം ചതയം നക്ഷത്രത്തിന്റെ ആദ്യ ഘട്ടത്തില്‍ അതിന്റെ പ്രതിലോമാവസ്ഥയില്‍ സഞ്ചരിക്കും. ഒക്ടോബര്‍ 15 വരെ ചതയം നക്ഷത്രത്തില്‍ ശനി വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. ശനിയുടെ ഈ സഞ്ചാരം ചില രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവില്‍ ഇവര്‍ക്ക് ലാഭത്തിന്റെയും പുരോഗതിയുടെയും സാധ്യതകള്‍ ഉണ്ടാകും. ചതയം നക്ഷത്രത്തില്‍ ശനി വക്രഗതിയില്‍ തുടരുന്ന ഈ കാലയളവില്‍ ഭാഗ്യം ലഭിക്കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ പ്രതിലോമ ദശ വളരെ ഫലപ്രദമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ എന്തെങ്കിലും പുതിയ പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്കും ശനി ഈ സമയം ആനുകൂല്യങ്ങള്‍ നല്‍കും. ജോലി ചെയ്യുന്നവര്‍ക്കും ശനിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ജോലിയില്‍ മുന്നോട്ട് പോകാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.
മിഥുനം
ശനി ചതയം നക്ഷത്രത്തില്‍ പ്രതിലോമ ദിശയില്‍ സഞ്ചരിക്കുന്നത് മിഥുന രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ നടത്തുന്ന എല്ലാ യാത്രകളും വിജയിക്കും. നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ തടസ്സങ്ങള്‍ മാറിക്കിട്ടും.

ചിങ്ങം
ശനിയുടെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാരുടെ കരിയറിന് നേട്ടംം നല്‍കും. ഈ സമയത്ത്, നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വളരെ നല്ല അവസരങ്ങള്‍ ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് വിജയം ലഭിക്കും. ഏറെ നാളായി ചെയ്യാന്‍ വിചാരിച്ചിരുന്ന ജോലികള്‍ ഇപ്പോള്‍ പൂര്‍ത്തിയാകും. ഇതോടൊപ്പം ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ധാരാളം പണവും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ബിസിനസ്സ് ആരംഭിക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. അവിവാഹിതര്‍ക്ക് ഒരു ബന്ധത്തിനായുള്ള നല്ല നിര്‍ദ്ദേശവും ലഭിച്ചേക്കാം.
തുലാം
ചതയം നക്ഷത്രത്തിലെ പ്രതിലോമ ശനി തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കും. കരിയറിന്റെ കാര്യത്തിലും ഈ സമയം വളരെ ഫലപ്രദമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലവും നിങ്ങള്‍ക്ക് ലഭിക്കും.

ധനു
ശനിയുടെ വക്രഗതി ചലനം ധനു രാശിയിലെ ജോലിക്കാര്‍ക്ക് വിജയം നല്‍കും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് വിജയം ലഭിക്കും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മേലധികാരിയില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കും. അതുവഴി നിങ്ങളുടെ ജോലിയില്‍ ഉയര്‍ച്ചയ്ക്കുള്ള സാധ്യതകളുമുണ്ട്.
ശനിദേവ പ്രീതിക്ക്
* ജ്യോതിഷ പ്രകാരം, ശനി ഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍, നിങ്ങള്‍ ഹനുമാന് സ്വാമിയെ ആരാധിക്കണം. ശനിയാഴ്ച ശനിദേവനെ ആരാധിക്കുന്നതോടൊപ്പം ഹനുമാനെയും ആരാധിക്കുക. ഈ പ്രത്യേക ദിനത്തില്‍ സൂര്യാസ്തമയത്തിനു ശേഷം ഹനുമാന് ചാലിസയോ സുന്ദരകാണ്ഡമോ ചൊല്ലുക.
* ജാതകത്തില്‍ ശനിയെ ആധിപത്യസ്ഥാനത്ത് കൊണ്ടുവരാന്‍ ശനിയാഴ്ച ദിവസം ഛായാ ദാനം ചെയ്യുക. നിഴല്‍ ദാനത്തിനായി, ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ നിങ്ങളുടെ മുഖം കാണുക. അതിനുശേഷം ആ എണ്ണ ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുക. എല്ലാ ശനിയാഴ്ചയും ഇത് ചെയ്താല്‍ ജീവിതത്തില്‍ വരുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളും മാറുന്നതായിരിക്കും.
* ശനിദേവനെ പ്രീതിപ്പെടുത്താന്‍ ഏറ്റവും പ്രയോജനപ്രദമായി ദാനത്തെ കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ശനിയാഴ്ച ദിവസം കറുത്ത എള്ള്, ഉഴുന്ന്, ഇരുമ്പ്, കടുകെണ്ണ, ഭക്ഷണം, പണം അല്ലെങ്കില്‍ വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ശനി ദേവന് ഇല്ലാതാക്കുന്നു.
* ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ ശനിയാഴ്ച സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ ആല്‍മരത്തെ ആരാധിക്കുക. ഇതോടൊപ്പം വൈകുന്നേരം ആല്‍മരത്തിന്റെ ചുവട്ടില്‍ വിളക്ക് തെളിയിക്കുക. ഇത് ചെയ്യുന്നതിലൂടെ, ശനിദേവിനൊപ്പം ലക്ഷ്മി ദേവിയുടെ കൃപയും ലഭിക്കുന്നു.



Click it and Unblock the Notifications

