Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
ദാരിദ്ര്യത്തില്‍ നിന്ന് സമ്പന്നതയിലേക്ക് കുതിക്കും, 2024ന്റെ തുടക്കം 5 രാശിക്ക് തൊടുന്നതെല്ലാം പൊന്ന്
2024 വര്‍ഷം ആരംഭിക്കാന്‍ ഇനി രണ്ട് മാസം കൂടി മാത്രം. ജ്യോതിഷപ്രകാരം ശനി ദേവനെ നീതിയുടെ ദേവന് എന്ന് വിളിക്കുന്നു. ശനിദേവന്റെ പ്രീതി പിടിച്ചുപറ്റിയാല്‍ ശനി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു വ്യക്തിയെ ദാരിദ്ര്യത്തില്‍ നിന്ന് സമ്പന്നതയിലേക്ക് എത്തിക്കും. ഒരു പാവപ്പെട്ടവനെ രാജാവാക്കി മാറ്റും. ശനിദേവന് ഒരു വ്യക്തിയുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം നല്‍കും.
കര്‍മ്മഫലങ്ങള്‍ നല്കുന്ന ശനിദേവന് ഇപ്പോള്‍ നവംബര്‍ നാലിന് കുംഭം രാശിയില്‍ നേര്‍രേഖയില്‍ നീങ്ങാന്‍ പോകുന്നു. പുതുവര്‍ഷാരംഭത്തില്‍ കുംഭം രാശിയില്‍ ശനി നേര്‍രേഖയിലായിരിക്കും. അതുപ്രകാരം 2024-ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ 5 രാശിക്കാര്‍ക്ക് ശനിദേവന് വന്‍ സമ്പത്ത് നല്കി അനുഗ്രഹിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
നിങ്ങളുടെ ജാതകത്തിന്റെ കര്‍മ്മ ഭാവത്തില്‍ ശനി പ്രവര്‍ത്തിക്കാന്‍ പോകുന്നു. അതിലൂടെ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിന്റെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. കരിയറില്‍ കാര്യമായ പുരോഗതി കാണും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം കണ്ടെത്താനാകും. ജോലിയില്ലാത്ത ആളുകള്‍ക്ക് ഈ സമയം ഭാഗ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിച്ചേക്കം. വ്യാപാരികള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ജാതകത്തിന്റെ അധിപന് ശനിയാണ്. അതിനാല്‍ ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.
കുംഭം
നിങ്ങളുടെ രാശിയുടെ അധിപന് ശനിയാണ്. അതിനാല്‍ 2024 ലെ ആദ്യത്തെ മൂന്ന് മാസങ്ങള്‍ നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ശനി നിങ്ങളുടെ രാശിയില്‍ ശശ മഹാപുരുഷ രാജയോഗം സൃഷ്ടിക്കുകയും ലഗ്ന ഭാവത്തില്‍ നേരിട്ടുള്ള പാതയിലൂടെ നീങ്ങുകയും ചെയ്യും. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ വളരെയധികം തിളക്കം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സാമൂഹികമായി നിങ്ങള്‍ക്ക് വലിയ പ്രശസ്തി ലഭിക്കാന്‍ സാധ്യതയുണ്ട്. കരിയറില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. സാമ്പത്തികം മെച്ചപ്പെടുത്തുന്നതില്‍ നിങ്ങള്‍ വിജയം കൈവരിക്കും.
മിഥുനം
നിങ്ങളുടെ രാശിയുടെ ഭാഗ്യ സ്ഥാനത്ത് ശനി നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിനാല്‍ 2024 വര്‍ഷത്തിലെ ആദ്യത്തെ മൂന്ന് മാസങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും. അതിനാല്‍ ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ രംഗത്ത് ഉയര്‍ന്ന പദവി ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.
കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. ഒരു പുതിയ വാഹനം വാങ്ങാന്‍ നിങ്ങള്‍ തീരുമാനിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജാതകത്തിലെ എട്ടാം ഭാവത്തിന്റെ അധിപനാണ് ശനി. അതിനാല്‍ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ചില അപ്രതീക്ഷിത നേട്ടങ്ങളോ വിജയങ്ങളോ ലഭിച്ചേക്കാം.
ചിങ്ങം
ശനിയുടെ നേരിട്ടുള്ള സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ നിങ്ങളുടെ എല്ലാ തൊഴില്‍ പ്രശ്നങ്ങളും നീങ്ങും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. വര്‍ഷത്തിന്റെ തുടക്ക മാസങ്ങളില്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ജീവിതത്തിന്റെ പല മേഖലയിലും വിജയം നേടാനാകും.
കന്നി
കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ സമയം മെച്ചപ്പെടും. ചില പ്രത്യേക ജോലികളില്‍ വിജയം നേടാന്‍ കഴിയും. വ്യാപാരം വിപുലീകരിക്കാന്‍ പദ്ധതിയിടും. ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ഗൃഹത്തില്‍ മംഗളകരമായ ചില കാര്യങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. ഈ സമയം ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. അപ്രതീക്ഷിതമായി പല കാര്യങ്ങളും 2024ന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications