Latest Updates
-
ശരദ് പൗർണമിക്ക് സ്വർണം വാങ്ങുന്നുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും -
കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി പോരാട്ടം: കൊച്ചിയിൽ മഴ ഭീഷണി; സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 25-ന് തുടങ്ങുന്ന അപൂർവ്വ മുഹൂർത്തം, പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത്രയും അനുകൂല സമയം വേറെയുണ്ടോ? -
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
ഭാഗ്യഫലങ്ങള്‍ നല്‍കും കേന്ദ്രയോഗം; 2024ല്‍ ശുക്രദശ തെളിയുന്ന 3 രാശി
ജ്യോതിഷം അനുസരിച്ച് 2024 വര്‍ഷം വളരെ സവിശേഷമായതായിരിക്കും. കാരണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരവധി പ്രത്യേക രാജയോഗങ്ങള്‍ രൂപം കൊള്ളുന്നു. 2023-ന്റെ അവസാനത്തോടെ ശനിയും ശുക്രനും ചേര്‍ന്ന് കേന്ദ്രയോഗം രൂപീകരിച്ചിരിക്കുന്നു. അതിനാല്‍ ചില രാശിക്കാര്‍ക്ക് 2024ല്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ശനിയും ശുക്രനും രണ്ട് ഗ്രഹങ്ങളും പരസ്പരം കേന്ദ്ര ഭവനത്തില്‍ ആയിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ചില രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിച്ചേക്കാം. ഈ രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിച്ചേക്കാം. 2024ല്‍ ജീവിതം മാറുന്ന 3 രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കേന്ദ്രയോഗം രൂപപ്പെടുന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് ശുക്രനോടൊപ്പം ശനിദേവന്റെ പ്രത്യേക അനുഗ്രഹവും ഉണ്ടാകും. തൊഴില്‍ ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. സ്ഥാനക്കയറ്റത്തോടൊപ്പം നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. കുടുംബ ബിസിനസില്‍ വലിയ ലാഭം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കണമെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയും. ഇതില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ശനിദേവന്റെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും.
ധനു
ധനു രാശിക്കാര്‍ക്ക് കേന്ദ്ര രാജയോഗ രൂപീകരണത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ വിജയം നേടാന്‍ കഴിയും. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. പുതിയ വസ്തു, വാഹനം തുടങ്ങിയവ വാങ്ങാന്‍ അവസരം ലഭിക്കും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാനാകും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങള്‍ക്ക് ഒരു യാത്ര പോകാന്‍ ഈ സമയം അവസരം ലഭിക്കും.
മീനം
ശനി, കുംഭം എന്നിവ മൂലം രൂപപ്പെടുന്ന കേന്ദ്രയോഗം കുംഭം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ രാശിചിഹ്നത്തിലുള്ള ആളുകള്‍ക്ക് പുതിയ വര്‍ഷം വളരെ പ്രയോജനകരമാണെന്ന് തെളിയും. ജീവിതത്തില്‍ പല തരത്തിലുള്ള സന്തോഷങ്ങള്‍ ഉണ്ടാകും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. ഇതോടൊപ്പം സ്ഥാനമാനങ്ങളും കൈവരും. പുതിയ ആളുകളെ കാണാനും പരിചയപ്പെടാനും സാധിക്കും. ചെറുകിട കച്ചവടം നടത്തുന്നവര്‍ക്ക് വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് ഈ സമയം നല്ല വിവാഹാലോചന വന്നേക്കാം. 2024ല്‍ ചില മംഗള കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
