Latest Updates
-
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി; വില കുറയുമ്പോൾ മധുരം കഴിക്കുന്നവർ ഈ അപകടം അറിയാതെ പോകരുത്! -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ഗുരു പ്രദോഷ വ്രതത്തിലെ ഈ അപൂർവ്വ യോഗം നിങ്ങൾ അറിഞ്ഞോ? -
18 വർഷമായി പഞ്ചസാര തൊട്ടിട്ടില്ല! ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ചെയ്താൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
വേനൽച്ചൂടിൽ കഷായം കുടിക്കുന്നത് അപകടമാണോ? ദാഹം മാറ്റാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ, ഉന്മേഷം ഉറപ്പ്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കണം; ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും! -
ആർത്തവ ക്രമക്കേടുകളും അമിതവണ്ണവും അലട്ടുന്നുണ്ടോ? മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിൽ ഇനി പ്രത്യേക പിസിഒഎസ് ക്ലിനിക്കുകൾ! -
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ!
30 വര്‍ഷങ്ങള്‍ക്ക് ശേഷം കുംഭത്തില്‍ ശനിയും ശുക്രനും; ഈ 3 രാശിക്ക് ഇത് ഭാഗ്യകാലം
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ പരസ്പരം കൂടിച്ചേരുന്നു, അവ മിത്രമായാലും ശത്രു ഗ്രഹങ്ങളായാലും. ഈ ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോജനത്തിന്റെ രൂപീകരണം ഭൂമിയിലെ എല്ലാ മനുഷ്യരെയും ബാധിക്കുന്നു. ജ്യോതിഷ പ്രകാരം, നീതിയും കര്‍മ്മഫലവും നല്കുന്ന ശനി ദേവന് ഇപ്പോള്‍ കുംഭ രാശിയിലാണ് സഞ്ചരിക്കുന്നത്. 2024 മാര്‍ച്ചില്‍ ശുക്രനും കുംഭ രാശിയിലേക്ക് കടക്കും. മാര്‍ച്ചില്‍ ശുക്രനും ശനിയും ചേര്‍ന്ന് കുംഭത്തില്‍ ഒരു സംയോജനം ഉണ്ടാക്കുന്നു.
ജ്യോതിഷ പ്രകാരം 30 വര്‍ഷത്തിന് ശേഷമാണ് ശുക്രന്റെയും ശനിയുടെയും ഇത്തരമൊരു സംയോഗം നടക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലിന്റെ ഫലം 12 രാശികളിലേയും ആളുകള്‍ക്ക് ദൃശ്യമാകും. ശനി, ശുക്രന് എന്നീ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോള്‍ 3 രാശികള്‍ പ്രത്യേക ഗുണങ്ങള്‍ ലഭിക്കും. ഇവരുടെ ഭാഗ്യവും ഈ സമയം തിളങ്ങും. ഇവര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടവും ജീവിതത്തില്‍ പുരോഗതിയും ഉണ്ടായേക്കാം. ശനി ശുക്ര സംയോഗത്താല്‍ ഭാഗ്യനേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ജ്യോതിഷ പ്രകാരം ശനിയും ശുക്രനും പരസ്പരം കൂടിച്ചേരുമ്പോള്‍ അത് മിഥുന രാശിക്കാര്‍ക്ക് ഗുണം ചെയ്യും. മിഥുന രാശിയിലെ ഒന്‍പതാം ഭാവത്തില്‍ ശനിയുടെയും ശുക്രന്റെയും സംയോഗം രൂപപ്പെടാന്‍ പോകുന്നു. ഈ കാലയളവില്‍, നിങ്ങള്‍ വിചാരിക്കുന്ന എല്ലാ പദ്ധതികളിലും നിങ്ങള്‍ വിജയിക്കും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പെട്ടെന്ന് പണം നേടാന്‍ അവസരങ്ങളുണ്ടാകും. നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാന്‍ അവസരം ലഭിക്കും.
കുംഭം
കുംഭ രാശിക്കാര്‍ക്ക് ശനിയുടെയും ശുക്രന്റെയും സംയോജനം അനുകൂലമായിരിക്കും. കുംഭം രാശിക്കാരുടെ ജാതകത്തില്‍ ലഗ്നഭാവത്തില്‍ ശനിയുടെയും ശുക്രന്റെയും സംയോഗം ഉണ്ടാകും. അതിലൂടെ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. അറിവ് വര്‍ദ്ധിക്കും. തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. കുംഭം രാശിയുള്ളവരുടെ ജാതകത്തില്‍ ശനി ദേവന് ശശമഹാപുരുഷ രാജയോഗം രൂപീകരിക്കുന്നു. നിങ്ങള്‍ക്ക് ഈ സമയം സ്വത്ത്, വാഹനം, പുതിയ വീട് തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ എന്നിവ ലഭിച്ചേക്കാം. അവിവാഹിതരായവര്‍ക്ക് ഒരു നല്ല ബന്ധത്തിനുള്ള വഴി തുറന്നേക്കാം.
തുലാം
ജ്യോതിഷ പ്രകാരം തുലാം രാശിക്കാര്‍ക്ക് ശുക്രന്റെയും ശനിയുടെയും കൂടിച്ചേരല്‍ വളരെ അനുകൂലമായിരിക്കും. കാരണം തുലാം രാശിയുടെ അഞ്ചാം ഭാവത്തില്‍ ശുക്രന്റെയും ശനിയുടെയും സംയോഗം രൂപപ്പെടാന്‍ പോകുന്നു. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവര്‍ക്ക് ജോലി ലഭിക്കുകയോ വിവാഹം ഉറപ്പിക്കുകയോ ചെയ്തേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.
ജ്യോതിഷത്തിലെ ശുക്രന്
ഏതൊരു ജാതകത്തിലും ശുക്രന് ഭാര്യയെയും വിവാഹത്തെയും പ്രതിനിധീകരിക്കുന്നു. ജാതകത്തില്‍ ശുക്രന് നല്ലതായാല്‍ അത് നല്ല ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്നു. കണ്ണുകള്‍, ജനറേറ്റീവ് സിസ്റ്റം, തൊണ്ട, താടി, കവിള്, വൃക്ക മുതലായവയെ നിയന്ത്രിക്കുന്നത് ശുക്രനാണ്. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് ആണെങ്കില്‍ അത് നിങ്ങള്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വം നല്കുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. മികച്ച ദാമ്പത്യ സുഖം ആസ്വദിക്കാനാകുന്നു. നിങ്ങള്‍ നേരത്തെ വിവാഹം കഴിച്ചേക്കാം. എല്ലാവരുമായും സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ദോഷസ്ഥാനത്ത് നില്ക്കുന്ന ശുക്രന് നിങ്ങള്‍ക്ക് യഥാസമയം വിവാഹഭാഗ്യം നല്‍കില്ല, ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. കുഞ്ഞിന് ജന്മം നല്കുന്നതില് തടസ്സങ്ങള്‍ ഉണ്ടാകാം. അത് നിങ്ങളുടെ ബന്ധങ്ങളെയും തകര്‍ത്തേക്കാം.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമുണ്ട്. മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ശനി തുലാം രാശിയില്‍ ഉയര്‍ന്നതും മേടരാശിയില്‍ താഴ്ന്നതുമായി കണക്കാക്കപ്പെടുന്നു. ശനി വളരെ പതുക്കെയാണ് നീങ്ങുന്നത്. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിയുടെ ദശാകാലം ഏഴര വര്‍ഷം നീണ്ടുനില്‍ക്കും. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് അങ്ങനെയല്ല. ശനി നീതിയുടെ ഗ്രഹമാണ്. ശനി ദോഷം ചെയ്യുന്നവരുടെ മേല്‍ ദുര് ദൃഷ്ടി പതിക്കുമ്പോള്‍ സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ശനിയുടെ ദൂഷ്യവശാല് ഒരു വ്യക്തിയുടെ ജീവിതത്തില്‍ എല്ലാത്തരം പ്രശ്നങ്ങളും വരാന്‍ തുടങ്ങും. വ്യക്തി ക്രമേണ രോഗിയായി മാറുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഉയര്‍ന്ന സ്ഥാനത്താണെങ്കില്‍, അത് അവനെ ഒരു ദരിദ്രനില്‍ നിന്ന് രാജാവായി മാറ്റുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ലഗ്നഭാവത്തില്‍ ആണെങ്കില്‍ അത് പൊതുവെ അനുകൂലമായി കണക്കാക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications