For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതം

|

ആഴ്ചയിലെ ആറാം ദിവസമായ ശനിയാഴ്ച, വാരാന്ത്യ ദിനം, സാവധാനത്തില്‍ നീങ്ങുന്ന ഗ്രഹമായ ശനിക്കായി സമര്‍പ്പിക്കുന്നു. ശനിയാഴ്ച ദിവസം ശനിദേവന്‍, ഭൈരവ് എന്നിവരെ ആരാധിക്കുന്നു. ക്ഷമ, നീതി, കഠിനാധ്വാനം, പ്രയാസങ്ങള്‍, ഏകാഗ്രത, നിയന്ത്രണങ്ങള്‍, ശിക്ഷ, സേവനം, അശുഭാപ്തി വിശ്വാസം, കാലതാമസം, ഭയം, ജാഗ്രത, തടസ്സങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവയാണ് ശനിയുടെ ഗ്രഹവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍.

Most read: വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍

ശനിയുടെ പ്രാധാന്യം എന്താണ്?

ശനിയുടെ പ്രാധാന്യം എന്താണ്?

ചിലര്‍ ശനിയെ കര്‍മ്മ ഗ്രഹം എന്നു വിളിക്കുന്നു. പ്രവൃത്തികളുടെ ഫലം, പ്രതിഫലം, ജീവിതത്തില്‍ ചെയ്ത പ്രവൃത്തികള്‍ മുതലായവയുമായി കര്‍മ്മം ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ ശനിയെ കടമയുടെ ദൈവമായും കൃഷിയുടെ ദൈവമായും കണക്കാക്കുന്നു; തന്റെ കടമ നീതിപൂര്‍വ്വം ചെയ്യാത്ത ഒരു വ്യക്തിയെ ശനിക്ക് ശിക്ഷിക്കാന്‍ കഴിയും എന്നര്‍ത്ഥം

ശനിദോഷം അകറ്റാന്‍ ശനിയാഴ്ച വ്രതം

ശനിദോഷം അകറ്റാന്‍ ശനിയാഴ്ച വ്രതം

ശനിയുടെ അപഹാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അതില്‍ നിന്നു കരകയറാനൊരു വഴിയാണ് ശനിയാഴ്ച വ്രതം നോല്‍ക്കുന്നത്. ഈ ദിവസത്തെ ഉപവാസം വളരെ പ്രയോജനകരവും മറ്റു പ്രതിവാര വ്രതങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ശനിയുടെ ദോഷം ഉള്ളവര്‍ക്കായി വേദങ്ങള്‍ ഈ വ്രതം ഉപദേശിക്കുന്നു. ശനി ദേവനെ പ്രീതിപ്പെടുത്തുന്നതിലൂടെ ഈ വ്രതത്തിന് ശനിയുടെ അനുഗ്രഹം നേടാനും ശനിയുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയുന്നു.

ശനി പൂജ എങ്ങനെ ചെയ്യാം

ശനി പൂജ എങ്ങനെ ചെയ്യാം

ശനിയാഴ്ച വ്രതം ഏറ്റവും ജനപ്രിയമായ നോമ്പുകളില്‍ ഒന്നാണ്. ഇന്ത്യന്‍, നേപ്പാള്‍ ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ശനിയാഴ്ച വ്രതം ആചരിക്കുന്നു. സന്ധി വേദന, നടുവേദന തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് ശനിയുടെ വ്രതം ഉത്തമമാണ്. ഏത് മാസത്തെയും ചാന്ദ്ര മാസത്തിന്റെ (ശുക്ല പക്ഷം) ആദ്യ ശനിയാഴ്ച മുതല്‍ ശനിയാഴ്ച വ്രതം ആരംഭിക്കാം. 11 അല്ലെങ്കില്‍ 51 ആഴ്ച തുടര്‍ച്ചയായ ശനിയാഴ്ചകളില്‍ നോമ്പ് അനുഷ്ഠിക്കാം.

Most read:ഇടവം രാശി: ഈ വര്‍ഷം ശ്രദ്ധിക്കാന്‍ ഏറെ

പൂജ എങ്ങനെ ചെയ്യാം

പൂജ എങ്ങനെ ചെയ്യാം

വ്രതം എടുക്കുന്നവര്‍ രാവിലെ കുളി കഴിഞ്ഞ് കറുപ്പ് അല്ലെങ്കില്‍ നീല വസ്ത്രം ധരിക്കണം. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച ശനിദേവന്റെ വിഗ്രഹം ആരാധിക്കുന്നത് വളരെ ശുഭകരമാണ്. പൂജാ സമയത്ത് കറുത്ത പുഷ്പങ്ങള്‍, എള്ള്, കറുത്ത വസ്ത്രങ്ങള്‍ എന്നിവ ശനി ദേവിന് തിളപ്പിച്ച ചോറിനൊപ്പം അര്‍പ്പിക്കുക. ശനിദേവ മന്ത്രം ചൊല്ലുകയും ശനിയാഴ്ച വ്രതത്തിന്റെ കഥ വായിക്കുകയും ചെയ്താണ് പൂജ അവസാനിക്കുന്നത്.

ഒരു നേരം ഭക്ഷണം, ദാനശീലം

ഒരു നേരം ഭക്ഷണം, ദാനശീലം

ക്ഷേത്രത്തില്‍ അല്ലെങ്കില്‍ ദരിദ്രര്‍ക്കോ കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുന്നത് നല്ലതായി കണക്കാക്കുന്നു. ശനിയാഴ്ച നോമ്പുകാലത്ത്, ഒരു നേരം ഭക്ഷണം കഴിക്കുന്നത് അനുവദനീയമാണ്. പക്ഷേ ഭക്ഷണം ഉപ്പ് ഇല്ലാതെ ആയിരിക്കണം. പാല്‍, വെള്ളം, ജ്യൂസ്, പഴങ്ങള്‍ തുടങ്ങിയവ കഴിക്കാം. കറുത്ത ദാല്‍, കറുത്ത എള്ള്, കറുത്ത വസ്ത്രങ്ങള്‍, കറുത്ത പൂക്കള്‍ തുടങ്ങിയവയാണ് സംഭാവനയ്ക്കുള്ള ചില കറുത്ത ഇനങ്ങളുടെ ഉദാഹരണങ്ങള്‍.

ശാസ്താപ്രീതി

ശാസ്താപ്രീതി

ശനിദശാകാലദോഷങ്ങള്‍ അകലാന്‍ ശാസ്താപ്രീതിക്കായി ശാസ്തക്ഷേത്രദര്‍ശനം നടത്താവുന്നതാണ്. ശാസ്ത സ്തുതികള്‍, ശനീശ്വര കീര്‍ത്തനങ്ങള്‍ എന്നിവ പാരായണം ചെയ്യുക. ധര്‍മ്മശാസ്താവിന് നീരാഞ്ജനം വഴിപാടു കഴിക്കുക. തേങ്ങയുടച്ച് രണ്ടു മുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴി കെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ തിരുനടയില്‍ സമര്‍പ്പിക്കുന്നതാണ് നീരാഞ്ജനം വഴിപാട്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ശനിക്ക് കറുത്ത എള്ള്, ഉഴുന്ന്, എണ്ണ എന്നിവ വഴിപാടായി നല്‍കുക.

Most read:ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

ശനിയാഴ്ച വ്രതത്തിനായുള്ള നിയമങ്ങള്‍

ശനിയാഴ്ച വ്രതത്തിനായുള്ള നിയമങ്ങള്‍

ശനിയാഴ്ചകളില്‍ വ്രതമെടുക്കുന്നവര്‍ക്ക് ഹനുമാന്റെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം. ഒരു പകല്‍ ഉപവാസത്തിനുശേഷം, സൂര്യാസ്തമയത്തിന് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഭക്ഷണം കഴിക്കേണ്ടത്. ശനിയാഴ്ച നോമ്പുകാലത്ത് വ്രത കഥ, ഒരു പുരാതന കഥയോ ഹ്രസ്വ ഇതിഹാസമോ പോലെ, പാരായണം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്യുന്നു. പലരും ആരതി പ്രാര്‍ത്ഥന ചൊല്ലുന്നു. പലരും മന്ത്രവും ശനി ചാലിസയും ചൊല്ലുന്നു. ശനിയാഴ്ച ഉപവാസം, സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള പകല്‍ ഉപവാസമാണ് വ്രതം.

ശനിയാഴ്ച വ്രത്തിന്റെ ഗുണങ്ങള്‍

ശനിയാഴ്ച വ്രത്തിന്റെ ഗുണങ്ങള്‍

ശനിദേവന്റെ അപഹാരം മൂലമുള്ള സാഡേസതി, ദാഹിയ, മഹാദോഷം അല്ലെങ്കില്‍ അന്തര്‍ദോഷം ഉള്ള ആളുകള്‍ക്കും ഈ വ്രതം നിര്‍ദ്ദേശിക്കപ്പെടുന്നു. ശനിയാഴ്ച നോമ്പ് ആചരിക്കുന്നത് സന്ധി വേദന, പേശി വേദന, നടുവേദന, പേശി സംബന്ധമായ അസുഖങ്ങള്‍ എന്നിവയില്‍ നിന്ന് മോചനം നല്‍കുകയും ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യും. അവരുടെ പിരിമുറുക്കങ്ങളില്‍ നിന്ന് മുക്തി നേടുകയും ജീവിതത്തില്‍ വളരെയധികം ശുഭാപ്തിവിശ്വാസം അനുഭവിക്കുകയും ചെയ്യും.

English summary

Saturday Fasting, Vrat and its Significance

Fasting on Saturday is considered highly beneficial and the most significant of all the weekly vrats. Read on the fasting, vrat and significance of saturdy vrat.
Story first published: Saturday, April 4, 2020, 10:08 [IST]
X
Desktop Bottom Promotion