For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്താനസൗഭാഗ്യം തരും ഷഷ്ഠി വ്രതം: അനുഷ്ഠിക്കേണ്ടത് ഇങ്ങനെ

|

മീനമാസത്തിലെ ഷഷ്ഠി വ്രതം വരുന്നത് ഇന്നത്തെ ദിവസമാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഷഷ്ഠിവ്രതത്തിന്റെ പ്രാധാന്യവും ഷഷ്ഠിവ്രതം എന്താണെന്നുള്ളതും അതിന്റെ വ്രതാനുഷ്ഠാനങ്ങള്‍ എങ്ങനെയെല്ലാം വേണം എന്നും നമുക്ക് നോക്കാവുന്നതാണ്.

Sashti Vratham 2022

ഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവുന്നു. സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹത്തിലൂടെ നിങ്ങളൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും വരുന്നുണ്ട്.

ഐതിഹ്യം

ഐതിഹ്യം

ഷഷ്ഠി വ്രതത്തിന്റെ പ്രാധാന്യം എന്താണെന്നും ചരിത്രം എന്താണെന്നും നമുക്ക് നോക്കാവുന്നതാണ്. ഷഷ്ഠിവ്രതത്തിന്റ ഐതിഹ്യം എന്താണെന്ന് നമുക്ക് നോക്കാം. സുരപദ്മ, സിംഹാമുഖ, താരകസുര എന്നീ മൂന്നു അസുരന്‍മാര്‍ ത്രിലോകങ്ങളിലും നാശം സൃഷ്ടിക്കുന്ന സഹചര്യം ഉണ്ടായിരുന്നു. ഇത് എല്ലാ ദേവന്‍മാരേയും ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഈ അവസരത്തില്‍ ശിവ പുത്രനല്ലാത് തങ്ങളെ കൊല്ലാന്‍ ആര്‍ക്കും സാധിക്കില്ലെന്ന വരവും ശിവനില്‍ നിന്ന് ഇവര്‍ കരസ്ഥമാക്കിയിരുന്നു.

ഐതിഹ്യം

ഐതിഹ്യം

ഇതിനെത്തുടര്‍ന്ന് ദേവന്‍മാര്‍ ബ്രഹ്മാവിനെ സമീപിക്കുകയും ശിവന്റെ ഇച്ഛാശക്തിയില്‍ നിന്ന് ജനിച്ച ശക്തിയല്ലാതെ മറ്റാര്‍ക്കും ഈ അസുരന്‍മാരെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്ന് ബ്രഹ്മാവ് അറിയിക്കുകയും ചെയ്തു. ശിവന്റെ കഠിനമായ തപസ്സിന്റെ ഫലമായി ഇത് ശിവനെ അറിയിക്കുന്നതിന് പലപ്പോഴും സാധിക്കാതെ വന്നു എന്നുള്ളതായിരുന്നു യാഥാര്‍ത്ഥ്യം. എന്നാല്‍ ഇതിന് വേണ്ടി ഇവര്‍ കാമദേവനെ സമീപിക്കുകയും ശിവന്റെ ക്രോധം നിമിത്തം കാമദേവന്‍ ഭസ്മമായി പോവുകയും ചെയ്തു. ഈ സമയം ശിവന്റെ അഗ്‌നിയില്‍ നിന്നും ജനിച്ച സ്‌കന്ദന്‍ എന്നറിയപ്പെടുന്ന കാര്‍ത്തികേയനാണ് ക്രൂരന്‍മാരായ അസുരന്‍മാരെ വധിച്ച് ലോകത്തെ രക്ഷിച്ചത്. ഈ ദിനത്തിനെയാണ് വളരെയധികം ശ്രദ്ധയോടെ അനുവര്‍ത്തിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വ്രതമെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

വ്രതമെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

ഷഷ്ഠിവ്രതമെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്. ഇത് കൂടാതെ തലേ ദിവസം ഒരിക്കല്‍ അനുഷ്ഠിക്കണം. മോശം കാര്യങ്ങള്‍ ചെയ്യുകയോ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യരുത്. ഇത് നിങ്ങളുടെ വ്രതത്തിന്റെ ഫലത്തിന് മോശം അനുഭവം നല്‍കുന്നുണ്ട്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. നിവേദ്യം ക്ഷേത്രത്തില്‍ നിന്ന് വാങ്ങി അത് വേണം ഉച്ചക്ക് കഴിക്കുന്നതിന്. സുബ്രഹ്മണ്യ സ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അരിയാഹാരം ദിവസം ഒരു നേരം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ പോയി പാരണ വീടി വ്രതം അവസാനിപ്പിക്കാം. മീനമാസത്തിലെ ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടത് ഇന്നാണ്.

 വ്രതഫലം

വ്രതഫലം

ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. സന്താന സൗഭാഗ്യം ലഭിക്കാത്തവര്‍ക്ക് സന്താന സൗഭാഗ്യത്തിനുള്ള ഭാഗ്യം വ്രതാനുഷ്ഠാനത്തിലൂടെ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ മക്കള്‍ക്ക് അഭിവൃദ്ധിയുണ്ടാവുന്നതിനും ഈ ദിനം വ്രതാനുഷ്ഠാനം നടത്തുന്നത് ഉത്തമമാണ്. മാറാ രോഗത്തിന് പരിഹാരം കാണുന്നതിനും ദുരിതങ്ങളെ ഇല്ലാതാക്കുന്നതിനും എല്ലാം ഷഷ്ഠിവ്രതം എടുക്കുന്നത് നല്ലതാണ്. ഏത് മാറാത്ത രോഗത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ഷഷ്ഠി വ്രതം എടുക്കാവുന്നതാണ്. ഭക്തിപുരസ്സരം വേണം ഈ വ്രതം അനുഷ്ഠിക്കുന്നതിന്.

വ്രതാനുഷ്ഠാനം എപ്പോഴെല്ലാം

വ്രതാനുഷ്ഠാനം എപ്പോഴെല്ലാം

എല്ലാ മാസവും സ്‌കന്ദഷഷ്ഠി വ്രതം വരുന്നുണ്ട്. സ്‌കന്ദഷഷ്ഠി മുതലാണ് വ്രതം ആരംഭിക്കേണ്ടത്. മംഗല്യ ഭാഗ്യത്തിനും ചൊവ്വാദോഷത്തെ ഇല്ലാതാക്കുന്നതിനും എല്ലാം ഷഷ്ഠിവ്രതം എടുക്കാവുന്നതാണ്. പല വിധത്തിലുള്ള ദുരിതങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് നമുക്ക് ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് സന്താനലാഭം, സന്തതികള്‍ക്ക് ഉയര്‍ച്ച, രോഗശാന്തി, ശ്ത്രു നാശം, ദാമ്പത്യ സൗഖ്യം എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. മക്കളുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കേണ്ടതാണ്.

ആരൊക്കെ ഷഷ്ഠിവ്രതം എടുക്കണം?

ആരൊക്കെ ഷഷ്ഠിവ്രതം എടുക്കണം?

ഷഷ്ഠി വ്രതം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ചില പ്രത്യേക നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മകയിരം, ചിത്തിര, അവിട്ടം, എന്നീ നക്ഷത്രക്കാര്‍ നിര്‍ബന്ധമായും ഷഷ്ഠി വ്രതം എടുക്കേണ്ടതാണ്. ഇത് കൂടാതെ മേടം, മിഥുനം, ധനു, കുംഭം എന്നീ രാശിക്കാരും ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ചൊവ്വ കുംഭം രാശിയിലേക്ക്: ഈ ഏഴ് രാശിക്കാര്‍ സൂക്ഷിക്കണംചൊവ്വ കുംഭം രാശിയിലേക്ക്: ഈ ഏഴ് രാശിക്കാര്‍ സൂക്ഷിക്കണം

ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കാന്‍ രാമനവമി ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുംഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കാന്‍ രാമനവമി ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

Read more about: vrat വ്രതം
English summary

Sashti Vratham 2022: Imporatance, Significance And How to Observe In Malayalam

Here in this article we are sharing the importance, significance and how to observe shashti vratham in malayalam. Take a look.
Story first published: Thursday, April 7, 2022, 12:56 [IST]
X
Desktop Bottom Promotion