Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഗണേശകൃപയാല് പ്രതിസന്ധികളെ തൂത്തെറിയും, ഇന്ന് ബമ്പര്‍ നേട്ടം ലഭിക്കുന്ന 5 രാശി
ജനുവരി 3 ബുധനാഴ്ച,ചന്ദ്രന് ബുധന്റെ രാശിയായ കന്നിരാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ സപ്തമി തിഥിയാണ്. ഈ ദിവസം ശോഭനയോഗം, രവിയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, ലക്ഷ്മി നാരായണയോഗം, ഉത്രം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷം അനുസരിച്ച് അഞ്ച് രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ തടസ്സങ്ങളും ക്രമേണ നീങ്ങുകയും കരിയറില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടുകയും ഗണേശകൃപയാല് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുകയും ചെയ്യും. ജനുവരി 3 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യദിനമാകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ജനുവരി 3 രവിയോഗം മൂലം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇടവം രാശിക്കാര്‍ക്ക് ഇന്ന് ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതിനാല്‍, തീര്‍പ്പാക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാകും. തൊഴില്‍ മേഖലയില്‍ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ജോലിയിലുള്ള ആളുകള്‍ക്ക് അവരുടെ ഓഫീസര്‍മാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും, അതുമൂലം ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നിങ്ങളുടെ സ്വാധീനം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടും. നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഇന്ന് ആ തീരുമാനം ഉപയോഗപ്രദമാകും. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ ഒരു യാത്ര പോകാനും പദ്ധതിയിടും.
പ്രതിവിധി: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതിക്ക് ഭസ്മം നിവേദിച്ച് അഞ്ച് പിടി ചെറുപയര്‍ ഒരു പച്ച തുണിയില്‍ കെട്ടി ഗണേശ മന്ത്രങ്ങളാല്‍ നിവേദിക്കുക.
ചിങ്ങം
ജനുവരി 3 ചിങ്ങം രാശിക്കാര്‍ക്ക് ശോഭനയോഗം മൂലം നല്ല ദിവസമാണ്. ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകും. ബിസിനസില്‍ നല്ല വളര്‍ച്ച കൈവരിക്കും. ഭാവിയിലേക്കുള്ള പുതിയ പദ്ധതികളും ആസൂത്രണം ചെയ്യും. നിങ്ങളുടെ ബിസിനസ് പ്ലാനുകള്‍ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യും. ബിസിനസ്സ്, കല എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് രവിയോഗത്തിന്റെ ഗുണം ലഭിക്കും. നിങ്ങളുടെ വരുമാനത്തിലും ബഹുമാനത്തിലും നല്ല വര്‍ദ്ധനവ് ഉണ്ടാകും. അല്പം പരിശ്രമിച്ചാല്‍ കിട്ടാതെ കിടക്കുന്ന പണം തിരികെ കിട്ടും. ചിങ്ങം രാശിക്കാരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ കുറച്ച് പണം ചിലവഴിക്കും. ഗണപതിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും നല്ല ഫലം നല്‍കും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡു സമര്‍പ്പിക്കുക. ഇത് ജാതകത്തില്‍ ബുധന്റെ സ്ഥാനവും ബലപ്പെടുത്തുന്നു.
കന്നി
ജനുവരി 3 കന്നി രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണയോഗം ഉള്ളതിനാല്‍ ശുഭകരമായ ദിവസമാണ്. കന്നി രാശിയിലുള്ള ആളുകള്‍ക്ക് സമൂഹത്തില്‍ ഒരു നല്ല സ്ഥാനം ലഭിച്ചേക്കാം. അത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലേക്ക് ചായ്വ് അനുഭവപ്പെടുകയും ചെയ്യും. ജോലിയുടെ കാര്യത്തില്‍ ബുധന്റെ കൃപയാല്‍ ഇന്ന് നല്ല ദിവസമായിരിക്കും, നിങ്ങളുടെ കരിയറില്‍ നല്ല പുരോഗതി ഉണ്ടാകും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. കന്നി രാശിയിലുള്ള ആളുകള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പ്രോത്സാഹജനകമായ വിവരങ്ങള്‍ ലഭിക്കും, ഇത് കുടുംബത്തില്‍ ഉത്സാഹം നിലനിര്‍ത്തും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നാളെ നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
മകരം
ജനുവരി 3 മകരം രാശിക്കാര്‍ക്ക് ഉത്രം നക്ഷത്രം മൂലം ഗുണകരമാകും. മകരം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്, നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. ഗണപതിയുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കൂടാതെ വാഹനമോ വസ്തുവോ വാങ്ങാന്‍ കഴിയും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ബുധന്റെ കൃപയാല്‍ ഇന്ന് നല്ല പുരോഗതി ഉണ്ടാകും. നിങ്ങള്‍ക്ക് മറ്റേതെങ്കിലും ബിസിനസ്സിലും നിക്ഷേപിക്കാം. ഏതെങ്കിലും കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മകരം രാശിക്കാര്‍ക്ക് ഇന്ന് സര്‍ക്കാര്‍ പദ്ധതികളുടെ നേട്ടങ്ങള്‍ ലഭിക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഓഫര്‍ ലഭിച്ചേക്കാം.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ തിളപ്പിച്ച് അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
മീനം
ജനുവരി 3 മീനം രാശിക്കാര്‍ക്ക് സര്‍വാര്‍ത്ത സിദ്ധി യോഗത്താല്‍ ഗുണകരമാകും. മീനം രാശിക്കാര്‍ പുതിയ ബിസിനസ്സ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് വളരെ നല്ല ദിവസമായിരിക്കും. സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നതും ഗുണം ചെയ്യും. ഗണപതിയുടെ അനുഗ്രഹത്താല്‍, ഒരു കുടുംബാംഗത്തിന് ഇന്ന് സര്‍ക്കാര്‍ ജോലി ലഭിച്ചേക്കാം. ബുധന്റെ അനുഗ്രഹത്താല്‍ വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തി വികസിക്കും, ഇത് പഠനത്തില്‍ നല്ല വിജയത്തിന് കാരണമാകും. വ്യാപാരികള്‍ നല്ല ലാഭം നേടുകയും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. നിങ്ങളുടെ പിതാവുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍, അത് ഇന്ന് അവസാനിക്കും. കൂടാതെ ഇന്ന് നിങ്ങളുടെ പിതാവിന്റെ അനുഗ്രഹവും പിന്തുണയും ലഭിക്കും.
ദോഷപരിഹാരം: ബുദ്ധിശക്തിയുടെ വികാസത്തിനായി ഗണപതിക്ക് കറുകപ്പുല്ല് നിവേദ്യം അര്‍പ്പിക്കുക. ഗണേശ ചാലിസ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications