Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
ഭാഗ്യം കൂടെയുണ്ടാകും; ശിവകൃപയാല്‍ ഇന്ന് ഐശ്വര്യനേട്ടം കൈവരുന്ന 5 രാശി
സെപ്റ്റംബര്‍ 25 തിങ്കളാഴ്ച ചന്ദ്രന് ശനിയുടെ രാശിയായ മകരത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ സര്‍വാര്‍ത്ത സിദ്ധിയോഗം, സുകര്മ്മയോഗം, ഉത്രാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഇന്ന് നടക്കുന്നുണ്ട്. ആഴ്ചയുടെ ആദ്യ ദിവസമായ ഇന്ന് സര്‍വാര്‍ത്ത സിദ്ധി യോഗത്തിന്റെ രൂപീകരണം വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. ഈ യോഗത്തില്‍ നിങ്ങള്‍ എന്തെങ്കിലും ജോലി ചെയ്താല്‍, അതെല്ലാം വിജയത്തില്‍ കലാശിക്കും. എല്ലാ അശുഭ യോഗങ്ങളുടെയും ഫലം ഇല്ലാതാകുകയും ദാനധര്‍മ്മം ചെയ്യുന്നതിലൂടെ മോക്ഷം ലഭിക്കുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം തിങ്കളാഴ്ച അഞ്ച് രാശിക്കാര്‍ക്ക് ഭാഗ്യമുണ്ടാകാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും മാനസിക സമാധാനം ലഭിക്കുകയും ചെയ്യും. സെപ്തംബര്‍ 25 തിങ്കളാഴ്ച ഭാഗ്യം കൈവരുന്ന രാശിക്കാര്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
സെപ്തംബര്‍ 25 ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഇടവം രാശിയിലുള്ള ആളുകള്‍ എന്തെങ്കിലും ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. ഭാഗ്യം പൂര്‍ണ്ണമായും ഉണ്ടാകും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഓഫര്‍ വന്നേക്കാം. സര്‍ഗ്ഗാത്മക മേഖലകളുമായി ബന്ധപ്പെട്ട ആളുകള്‍ ജീവിതത്തില്‍ മുന്നേറുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യും. കുടുംബജീവിതം മികച്ചതായിരിക്കും. വളരെക്കാലത്തിനു ശേഷം നിങ്ങള്‍ക്ക് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനാകും.
ദോഷപരിഹാരം: തൊഴില്‍ പുരോഗതിക്കായി തിങ്കളാഴ്ച ശിവലിംഗത്തിന് പാല് അര്‍പ്പിക്കുക. എന്നിട്ട് ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് തുക നിറച്ച് ഓം നമഃ ശിവായ എന്ന് പറഞ്ഞ് വ്യാപാര സ്ഥലത്ത് തളിക്കുക.
കര്‍ക്കടകം
സെപ്റ്റംബര്‍ 25 കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. കര്‍ക്കടക രാശിയുള്ളവരുടെ ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും കഴിയും. കര്‍ക്കടക രാശിക്കാര്‍ എല്ലാ പ്രശ്നങ്ങളെയും സധൈര്യം നേരിടുകയും ബുദ്ധിശക്തിയുടെ അടിസ്ഥാനത്തില്‍ ജീവിതത്തില്‍ മുന്നോട്ട് പോകുകയും ചെയ്യും. പുതിയ വസ്തു വാങ്ങുന്നതിനോ നിക്ഷേപിക്കുന്നതിനോ ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. ജോലി ചെയ്യുന്ന ആളുകള്‍ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. സഹപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ പിന്തുണയും ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ തേനോ നെയ്യോ പാലോ കറുത്ത എള്ളോ സമര്‍പ്പിക്കുക.

കന്നി
സെപ്റ്റംബര്‍ 25 കന്നിരാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കന്നിരാശിക്കാര്‍ ജീവിതത്തില്‍ സംതൃപ്തി കൈവരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാം. നിലവിലുള്ള ബിസിനസിലും ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നേതൃത്വപരമായ കഴിവുകള്‍ എളുപ്പത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയും. സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കും. തൊഴില്‍ ചെയ്യുന്നവര്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയിക്കും.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവള ഇല അരി, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുകയും ശിവ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
മകരം
സെപ്റ്റംബര്‍ 25 മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിക്കാര്‍ക്ക് യാത്രകളില്‍ നിന്ന് സന്തോഷവും നേട്ടവും ലഭിക്കും. നിങ്ങളുടെ എതിരാളികളെ ജയിക്കുകയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പാതയില്‍ മുന്നേറുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സഹപ്രവര്‍ത്തകര്‍ വഴിയും നെറ്റ്വര്ക്കുകള് വഴിയും നല്ല തൊഴില്‍ പുരോഗതി ഉണ്ടാകും. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
പ്രതിവിധി: തടസ്സങ്ങള്‍ അകറ്റാന്‍, തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ശിവലിംഗത്തില്‍ ഗൗരിശങ്കര രുദ്രാക്ഷം സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ, ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും രുദ്രാക്ഷ ജപമാലയോടുകൂടിയ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.

മീനം
സെപ്റ്റംബര്‍ 25 മീനം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. മീനരാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും, കഠിനാധ്വാനത്തിലൂടെ ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും. അതേസമയം, ബിസിനസുകാര്‍ നല്ല ലാഭം നേടുന്നതില്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സുഖകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് വഴിയൊരുങ്ങും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അഞ്ച് കൂവള ഇലകളില്‍ ചന്ദനം പുരട്ടി ശിവലിംഗത്തില്‍ സമര്‍പ്പിച്ച് ശിവാഷ്ടകം ചൊല്ലുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
