Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
ശുഭയോഗങ്ങള്‍ തലവര മാറ്റും, മഹാദേവന്റെ അനുഗ്രഹത്താല്‍ ഇന്ന് ഭാഗ്യം നേടുന്ന 5 രാശി
നവംബര്‍ 27 തിങ്കളാഴ്ച ചന്ദ്രന് ശുക്രന്റെ രാശിയായ ഇടവത്തില്‍ പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ, ഇത് കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി തിഥിയാണ്. കാര്‍ത്തിക പൂര്‍ണിമയുടെയും ദേവ് ദീപാവലിയുടെയും ഉത്സവം ഈ ദിവസം ആഘോഷിക്കും. ഈ ദിവസം കാര്‍ത്തിക നക്ഷത്രം ഉള്ളതിനാല്‍ ഇത് മഹാകാര്ത്തികയായി മാറുന്നു. ഈ ദിവസം ത്രിപുരി പൂര്‍ണിമ എന്നും അറിയപ്പെടുന്നു. കാര്‍ത്തിക പൂര്‍ണിമയില്‍ ശിവയോഗം, സിദ്ധയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രോഹിണി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം ഗണ്യമായി വര്‍ദ്ധിക്കുന്നു.
ജ്യോതിഷം അനുസരിച്ച് കാര്‍ത്തിക പൂര്‍ണിമ നാളില്‍ അഞ്ച് രാശിക്കാര്‍ക്ക് ഈ ശുഭകരമായ യോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ശാശ്വത ഫലങ്ങള്‍ ലഭിക്കും, കൂടാതെ ലക്ഷ്മീദേവിയുടെ അനുഗ്രഹവും ഉണ്ടാകും. ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാദേവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. നവംബര്‍ 27 തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
നവംബര്‍ 27 ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. ആഴ്ചയിലെ ആദ്യ ദിവസം കഠിനാധ്വാനം കുറഞ്ഞാലും നല്ല നേട്ടങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിജയിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചില പുതിയ ചുമതലകള്‍ നല്‍കാം, അത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കും. കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. സന്താനങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും തടസ്സം നേരിടുന്നുവെങ്കില്‍ മുതിര്‍ന്നവരുടെ സഹായത്താല്‍ ആ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങള്‍ ആര്‍ക്കെങ്കിലും പണം കടം നല്കിയിട്ടുണ്ടെങ്കില് ആ പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്, തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവളം, അരി, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക.
കര്‍ക്കിടകം
നവംബര്‍ 27 കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ അനുകൂലവും ഫലദായകവുമായ ദിവസമാണ്. ശുഭഫലം മൂലം കര്‍ക്കിടകം രാശിക്കാര്‍ ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന കലഹങ്ങള്‍ കുറയുകയും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിജയിക്കുകയും ചെയ്യും. പുതിയ വസ്തുവോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹം സഫലമാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ജോലിയിലും ബിസിനസിലും വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനുമായിഗോതമ്പ് പൊടിയും നെയ്യും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ കുടുംബവും ഇത് കഴിക്കുക.
കന്നി
നവംബര്‍ 27 കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. ശുഭഫലത്താല്‍ കന്നി രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കുടുംബജീവിതം നല്ലതായിരിക്കും. ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടാകും, ഇത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നിങ്ങള്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹം സഫലമാകും. കുടുംബത്തോടൊപ്പം ഏതെങ്കിലും തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
പ്രതിവിധി: തടസ്സങ്ങള്‍ അകറ്റാന്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ശിവലിംഗത്തില്‍ ഗൗരിശങ്കരന്‍ രുദ്രാക്ഷം സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ, ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും രുദ്രാക്ഷ ജപമാലയോടുകൂടി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
ധനു
നവംബര്‍ 27 ധനു രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് ശുഭഫലം മൂലം വ്യക്തിത്വത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കാണാം. അവിവാഹിതരുടെ പ്രണയജീവിതം പുരോഗമിക്കുകയും വിവാഹിതര്‍ക്ക് ഇണയുടെ പിന്തുണ ലഭിക്കുകയും നിങ്ങളുടെ സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിയമ കുരുക്കില്‍ കുടുങ്ങിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അതില്‍ നിന്ന് മോചനം ലഭിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും. ജോലി, ബിസിനസ് എന്നിവയില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അഞ്ച് കൂവള ഇലകളില്‍ ചന്ദനം പുരട്ടി ശിവലിംഗത്തില്‍ സമര്‍പ്പിച്ച് ശിവാഷ്ടകം ചൊല്ലുക.
മീനം
നവംബര്‍ 27 മീനം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മീനം രാശിക്കാര്‍ ഭൗതിക സുഖങ്ങള്‍ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വിദേശ ബന്ധങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാം, അത് നിങ്ങള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ഏതെങ്കിലും ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങള്‍ക്ക് ബഹുമാനവും ലഭിക്കും. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.
ദോഷപരിഹാരം: ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ബലപ്പെടുത്താന്‍ തിങ്കളാഴ്ച വെള്ളവസ്ത്രം ധരിച്ച് മാതാവിനെ സേവിക്കുക. വെളുത്ത വസ്തുക്കളും ദാനം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications