Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നേട്ടങ്ങള്‍ ഒന്നൊന്നായി ഓടിവരും, സര്‍വാര്‍ത്തസിദ്ധി യോഗം, ചൊവ്വാഴ്ച ഭാഗ്യകടാക്ഷം 5 രാശിക്ക്
സെപ്തംബര്‍ 5 ചൊവ്വാഴ്ച, ചന്ദ്രന് ഇടവത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് ഹാല്ഷഷ്ഠി തിഥിയില്‍ വ്രതവും ആചരിക്കും. സര്‍വാര്‍ത്ത സിദ്ധി എന്ന മംഗളകരമായ ഒരു യോഗവും രൂപംകൊള്ളുന്നുണ്ട്. ഈ മംഗളകരമായ യോഗം രൂപപ്പെടുന്നതോടെ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യവും വര്‍ധിക്കുന്നു. ഈ യോഗത്തില്‍ ചെയ്യുന്ന ശുഭകരമായ പ്രവൃത്തിയുടെ ഫലങ്ങള്‍ എന്നും നിലനില്ക്കും.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭയോഗവും കാരണം, സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഇന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കുകയും കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. ഹനുമാന് സ്വാമിയുടെ അനുഗ്രഹവും നിലനില്ക്കും. സെപ്തംബര്‍ 5 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ ധാരാളം ഗുണങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

ഇടവം
സെപ്തംബര്‍ 5 ഇടവം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. ഒരു സുഹൃത്തിന്റെ സഹായത്തോടെ ബിസിനസ്സ് പ്രശ്നം പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ പരസ്പരം മനസ്സിലാക്കാനുള്ള അവസരമുണ്ടാകും. നിങ്ങളുടെ ബന്ധം വളരും. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. സഹോദരങ്ങളുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ഇന്ന് ഏതെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരവും കൈവരും.
പരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം തേടുക, 11 പരിക്രമങ്ങള്‍ ചെയ്ത ശേഷം ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
കര്‍ക്കടകം
സെപ്റ്റംബര്‍ 5, കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമാണെന്ന് തെളിയും. കര്‍ക്കടക രാശിക്കാര്‍ക്ക് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെ നേട്ടങ്ങള്‍ ഉണ്ടാകും. വ്യാപാര മേഖലയില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ നീങ്ങും. ലാഭത്തിനുള്ള പുതിയ അവസരങ്ങളും ലഭ്യമാകും. വിദ്യാഭ്യാസത്തില്‍ ചില പുതിയ അവസരങ്ങള്‍ ലഭിക്കും.
ബന്ധുക്കള്‍ വഴി നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് പോകാനുള്ള അവസരവും ലഭിക്കും. സഹപ്രവര്‍ത്തകരായ ആളുകളുടെ സൗഹൃദപരമായ പെരുമാറ്റം വളരെ ഉപയോഗപ്രദമാകും. ഇത് നിങ്ങളുടെ കരിയറില്‍ നല്ല വിജയം നല്‍കും. പുതിയ ആളുകളുമായി സൗഹൃദമുണ്ടാകും. പണം സമ്പാദിക്കുന്നതില്‍ വിജയിക്കും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഹനുമാന് സ്വാമിക്ക് നെയ്യും വെല്ലവും സമര്‍പ്പിക്കുക.

കന്നി
സെപ്റ്റംബര്‍ 5 കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കന്നി രാശിക്കാര്‍ പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. വീട്ടിലെ മുതിര്‍ന്നവരുടെ വാക്കുകള്‍ കേള്‍ക്കുന്നത് ഗുണം ചെയ്യും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ സംതൃപ്തി ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണ ലഭിക്കും. ഒരു ജോലി മാറ്റത്തിന് പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് വളരെ നല്ല ദിവസമായിരിക്കും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. സാമ്പത്തിക ലാഭം നേടാന്‍ കഴിയും.
ദോഷപരിഹാരം: ശത്രുതടസ്സങ്ങള് അകറ്റാന്‍, ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ 21 ദിവസം ബജ്റംഗബാന് പാരായണം ചെയ്യുക.
ധനു
സെപ്റ്റംബര്‍ 5 ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ധനു രാശിക്കാര്‍ കുടുംബത്തോടൊപ്പം ഉല്ലസിച്ച് സമയം ചെലവഴിക്കും. മാതൃ പക്ഷത്തു നിന്ന് നല്ല ബഹുമാനവും ലഭിക്കും. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കം നടന്നിരുന്നെങ്കില്‍, നിങ്ങള്‍ക്ക് അതില്‍ വിജയിക്കുകയും സ്വത്ത് കൈവശപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ സന്താനങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന് ഐശ്വര്യ യോഗഫലം മൂലം മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. ഒരു പഴയ സുഹൃത്തിനെ കാണാനാകും.
ദോഷപരിഹാരം: ധനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഹനുമാന് സ്വാമിക്ക് കുങ്കുമം, ജാസ്മിന് ഓയില്‍ എന്നിവ സമര്‍പ്പിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുക.

മീനം
സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച മീനരാശിക്കാര്‍ക്ക് വളരെ ഗുണകരമാണ്. ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി തെളിയും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങളുടെ സംസാരത്തിലൂടെ നിങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും ബഹുമാനം ലഭിക്കും. സര്‍വാര്‍ത്ത സിദ്ധി യോഗത്തിന്റെ ശുഭഫലത്താല്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും തീര്‍ച്ചയായും വിജയിക്കും. നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചൊവ്വാഴ്ച നല്ല ദിവസമായിരിക്കും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിപ്പിക്കാനായി ഹനുമാന് സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന് ബാഹുക് പാരായണം ചെയ്യുക. പാരായണം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക. അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

