Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പഞ്ചമഹാശുഭ യോഗത്തിന്റെ ഗുണഫലം, ഇന്ന് ഭാഗ്യം കടാക്ഷിക്കുന്ന 5 രാശി
ഡിസംബര്‍ 11 തിങ്കളാഴ്ച സൂര്യദേവനും ചൊവ്വയും ഉള്ള വൃശ്ചിക രാശിയില്‍ ചന്ദ്രന് സംക്രമിക്കാന്‍ പോകുന്നു. അങ്ങനെ വൃശ്ചികത്തില് ഒരു ത്രിഗ്രഹയോഗം രൂപപ്പെടുന്നു. ചന്ദ്രനും ചൊവ്വയും ഒരേ രാശിയില്‍ വരുമ്പോള്‍ ധനരാജയോഗവും രൂപപ്പെടുകയാണ്. കൂടാതെ, ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയാണ്. ഈ ദിവസം ത്രിഗ്രഹിയോഗം, ആദിത്യമംഗളയോഗം, ധൃതിമാന്യോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, അനിഴം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഉണ്ടാകുന്നു. ജ്യോതിഷമനുസരിച്ച്, തിങ്കളാഴ്ച രൂപപ്പെടുന്ന പഞ്ചമഹാശുഭ യോഗത്തിന്റെ ഗുണം അഞ്ച് രാശിക്കാര്‍ക്ക് ലഭിക്കും.
ഈ രാശിക്കാര്‍ അവരുടെ വ്യക്തിത്വത്തെ ആകര്‍ഷകമാക്കും, മംഗളകരമായ യോഗങ്ങള്‍ മൂലം സമ്പത്തിനും ഐശ്വര്യത്തിനും അവസരമുണ്ടാകും. ജാതകത്തില്‍ ചന്ദ്രദേവന്റെ സ്ഥാനം ശക്തിപ്പെടും, മഹാദേവന്റെ അനുഗ്രഹത്താല്‍ ഗ്രഹങ്ങളുടെ അനുകൂലഫലങ്ങളും ലഭിക്കും. ഡിസംബര്‍ 11 തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഡിസംബര്‍ 11 4 തിങ്കളാഴ്ച ദിവസം ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും, അതിനാല്‍ ബിസിനസ്സില്‍ നല്ല മാറ്റങ്ങള്‍ കാണുകയും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും. സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ, നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. കുടുംബത്തില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഇമേജ് ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍, അതില്‍ നിന്ന് മുക്തി നേടാനാകും. ജോലിക്കാര്‍ക്ക് മറ്റൊരു ജോലിക്കായി അവസരങ്ങള്‍ മുന്നില്‍ വരും.
ദോഷപരിഹാരം: തൊഴിലിനും ബിസിനസ്സ് പുരോഗതിക്കുമായി തിങ്കളാഴ്ച ദിവസം ശിവലിംഗത്തിന് പാല് അര്‍പ്പിക്കുക. എന്നിട്ട് ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് പാല് നിറച്ച് ഓം നമഃ ശിവായ എന്ന് ജപിച്ചുകൊണ്ട് നിങ്ങളുടെ വ്യാപാര സ്ഥലത്ത് തളിക്കുക.
വൃശ്ചികം
ഡിസംബര്‍ 11 വൃശ്ചിക രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. സര്വാത്തസിദ്ധി യോഗത്തിന്റെ ശുഭഫലം മൂലം ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ നാളെ പൂര്‍ത്തീകരിക്കാന്‍ കഴിയും. അതുവഴി നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും ലഭിക്കും. വീട്ടില്‍ ബന്ധുക്കള്‍ വന്നേക്കാം. നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭവും ലഭിക്കും. ബിസിനസുകാര്‍ അവരുടെ ജോലിയില്‍ പല മാറ്റങ്ങളും വരുത്തും. അത് ഭാവിയില്‍ നല്ല ലാഭം നല്‍കും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ തേനോ നെയ്യോ പാലോ കറുത്ത എള്ളോ സമര്‍പ്പിക്കുക.
ധനു
ഡിസംബര്‍ 11 ധനു രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. ധനരാജയോഗത്തിന്റെ സ്വാധീനം മൂലം ധനു രാശിക്കാര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. വിദേശയാത്ര ആഗ്രഹവും സഫലമാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുമായി ഇടപഴകാന്‍ അവസരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പ്രശംസം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവളം, ഗോതമ്പ്, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക.
മകരം
ഡിസംബര്‍ 11 മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആദിത്യമംഗള യോഗത്തിന്റെയും ത്രിഗ്രഹ യോഗത്തിന്റെയും ശുഭഫലം മൂലം മകരം രാശിക്കാര്‍ക്ക് ഭാഗ്യം പ്രകാശിക്കുകയും സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയം നേടുകയും ചെയ്യും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുതിയ ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ കഴിയും. അത് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്ര പോകാനും സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യജീവിതം നല്ലതായിരിക്കും. നിങ്ങളുടെ ബന്ധം ശക്തിപ്പെടും. മുതിര്‍ന്നവരുടെ അനുഗ്രഹവും ലഭിക്കും.
ദോഷപരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും ഗോതമ്പ് പൊടിയും നെയ്യും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.
കുംഭം
ഡിസംബര്‍ 11 കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. ത്രിഗ്രഹയോഗം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ് വര്‍ദ്ധിക്കും. കുംഭം രാശിക്കാര്‍ക്ക് പൂര്‍വ്വിക സ്വത്തുക്കള്‍ വഴി പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. മറ്റ് മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിക്കുന്നത് തുടരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിദേശത്ത് പോയി ജോലിയും ഉന്നത വിദ്യാഭ്യാസവും നേടണമെങ്കില്‍, കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. ഇണയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും, മറ്റുള്ളവരെ സഹായിക്കാനാകും.
പ്രതിവിധി: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ശിവലിംഗത്തില്‍ വെള്ളമര്പ്പിച്ച് ശിവരക്ഷാ കവച മന്ത്രം ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications