For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹു അനിഷ്ഠസ്ഥാനത്ത്; 8 നക്ഷത്രക്കാര്‍ നാഗപ്രീതി വരുത്തിയില്ലെങ്കില്‍ കഠിനദോഷം

|

സര്‍പ്പ ദോഷം പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ ദുരിതം വിതക്കുന്നത്. പൊതുവേ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളില്‍ സര്‍പ്പദോഷവും പെടുന്നുണ്ട്. പൊതുവേ പറയുന്ന ദോഷങ്ങളില്‍ ഒന്നാണ് സര്‍പ്പദോഷം. ഗ്രഹനിലയില്‍ മൂന്ന്, ആറ്, പതിനൊന്ന് ഭാവത്തില്‍ രാഹുവോ കേതുവോ നില്‍ക്കുമ്പോഴാണ് സര്‍പ്പദോഷം എന്ന് പറയുന്നത്. ഗ്രഹനിലയില്‍ രാഹു നില്‍ക്കുന്ന രാശിയുടെ ഏഴാം ഭാവത്തില്‍ എപ്പോഴും കേതു നിലനില്‍ക്കുന്നുണ്ടാവും. അതായത് രാഹുവും കേതുവും പരസ്പരം ദൃഷ്ടിയില്‍ ആണ് നിലനില്‍ക്കുന്നത് എന്ന്. ഏതൊരു ഭാവത്തിന്റേയും നിവൃത്തി സ്ഥാനമാണ് ഏഴാംഭാവം. ഏത് ഭാവത്തിലാണോ രാഹു നില്‍ക്കുന്നത് അതിന്റെ നിവൃത്തി സ്ഥാനത്ത് കേതുവും ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.

27 നക്ഷത്രക്കാര്‍ക്കും മിഥുന മാസത്തിലെ ദോഷങ്ങളും പരിഹാരവും

നാഗപ്രീതി വരുത്തുന്നതിനും നാഗദോഷത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. രാഹു അനിഷ്ട സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചില നക്ഷത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടത് ആര്‍ക്കൊക്കെ പരിഹാരം കാണേണ്ടതുണ്ട് നാഗദോഷത്തിന് എന്നുള്ളതാണ്. ഇത് വിവാഹ ദോഷം പരിഹരിക്കുന്നതിനും ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സന്താന യോഗത്തിനും എല്ലാം സഹായിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഏതൊക്കെ നക്ഷത്രക്കാര്‍

ഏതൊക്കെ നക്ഷത്രക്കാര്‍

രാഹു അനിഷ്ട സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് സര്‍പ്പ ദോഷ പരിഹാരം കാണേണ്ടതാണ്. അതിന് വേണ്ടി ഏതൊക്കെ നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഭരണി, പൂരാടം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍ രാഹുദോഷത്തിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആയില്യം, ചതയം എന്നീ നാളുകാരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നാഗപ്രീതി വരുത്തുന്നത് ജീവിതത്തില്‍ അഭിവൃദ്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സര്‍പ്പദോഷം ബാധിക്കുന്നത്

സര്‍പ്പദോഷം ബാധിക്കുന്നത്

ജാതകത്തില്‍ സര്‍പ്പദോഷം ഉണ്ടെങ്കില്‍ അതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ജാതകത്തില്‍ കാണിക്കുന്നുണ്ട്. വിവാഹത്തിന് കാലതാമസം നേരിടുകയും ദാമ്പത്യ വൈഷമ്യങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നുണ്ട് ഈ ദോഷം. അങ്ങിനെയുള്ള ഗ്രഹനിലയില്‍ ജനിച്ചവര്‍ പലപ്പോഴും നാഗദേവതകളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇത് വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍ അകലുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാവുന്നതിനും നേട്ടങ്ങള്‍ക്കും മികച്ചതാണ്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

രാഹുര്‍ദശയും രാഹുവിന്റെ അപഹാരവും ഉള്ളവര്‍ നിര്‍ബന്ധമായും നാഗപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കണം. ഇതിന് വേണ്ടി നവഗ്രഹ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും നവഗ്രഹ പൂജ നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം സര്‍പ്പ പ്രീതിക്ക് സഹായിക്കുന്നുണ്ട്. രാഹുര്‍ദശയും അപഹാരവും ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ജാതകത്തില്‍ രാഹുര്‍ദശയാണ് എന്നുണ്ടെങ്കില്‍ അത് മരണഭയം വരെ ഉണ്ടാക്കും എന്നാണ് പറയുന്നത്. അറിഞ്ഞോ അറിയാതെയോ നാഗങ്ങളെ ഉപദ്രവിക്കുക, കാവ് വെട്ടി നശിപ്പിക്കുക, കാവിലെ മരങ്ങള്‍ നശിപ്പിക്കുക എന്നിവയെല്ലാം നാഗദോഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ നിര്‍ബന്ധമായും പരിഹാരം ചെയ്യേയണ്ടതാണ്.

ജാതകത്തില്‍ ദോഷമുള്ളവര്‍

ജാതകത്തില്‍ ദോഷമുള്ളവര്‍

ജാതകത്തില്‍ ഇത്തരം ദോഷമുള്ളവര്‍ അല്ലെങ്കില്‍ കാളസര്‍പ്പ ദോഷമുള്ളവര്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ നാഗദേവതകളെ പ്രാര്‍ത്ഥിക്കണം, ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ മുടങ്ങാതെ നടത്തുകയും ചെയ്യണം. രാഹുവിന്റേയും കേതുവിന്റേയും ഇടയില്‍ ആയി സപ്തഗ്രഹങ്ങള്‍ സ്ഥിതിത ചെയ്യുന്ന വളരെ മോശമായ ഒരു സ്ഥിതി വിശേഷമാണ് കാളസര്‍പ്പ യോഗം. ഈ ദോഷത്തിന് പരിഹാരം കാണുന്നതിന് എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാളസര്‍പ്പയോഗ പരിഹാരം

കാളസര്‍പ്പയോഗ പരിഹാരം

കാളസര്‍പ്പയോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ദോഷമുള്ളവര്‍ അവരവരുടെ ജന്മ നക്ഷത്ര ദിനത്തില്‍ നാഗ ദേവതകള്‍ക്ക് വഴിപാടും പൂജയും കഴിക്കേണ്ടതാണ്. ക്ഷേത്ര ദര്‍ശനത്തിന് ശ്രദ്ധിക്കണം. രാഹുദോഷത്തെക്കുറിച്ച് ജ്യോതിഷിയില്‍ നിന്ന് കൃത്യമായി മനസ്സിലാക്കി അതിന് വേണ്ട പരിഹാരങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ എല്ലാ ആയില്യത്തിനും വ്രതം എടുക്കുന്നതിന് ശ്രമിക്കുക. ഇത് തുടര്‍ച്ചയായി ചെയ്യുന്നതിലൂടെ അത് നാഗദോഷത്തെ കുറക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് നേട്ടങ്ങളും നല്‍കുന്നുണ്ട്. കൃത്യമായി പരിഹാരം ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി വ്രതം അനുഷ്ഠിക്കുന്നതും സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ആയില്യം വ്രതം നോറ്റഫലം ലഭിക്കും എന്നാണ് വിശ്വാസം. കന്നി, തുലാം എന്നീ മാസങ്ങളിലെ ആയില്യം നക്ഷത്രത്തിനും വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. ഈ ആയില്യം വെട്ടിക്കോട്ട് ആയില്യമെന്നു തുലാമാസ ആയില്യം എന്നും മണ്ണാറശാല ആയില്യം എന്നും അറിയപ്പെടുന്നുണ്ട്.

നാഗപഞ്ചമി വ്രതം

നാഗപഞ്ചമി വ്രതം

സര്‍പ്പക്കാവ് നശിപ്പിക്കുന്നതും കാവില്‍ അശുദ്ധിയോടെ മുന്നോട്ട് പോവുന്നതും, പുറ്റ് മുട്ടകള്‍ എന്നിവ നശിപ്പിക്കുന്നതും എല്ലാം സര്‍പ്പ കോപത്തിന് കാരണമാകുന്നുണ്ട്. ഇവയില്‍ ഏത് ദോഷമാണ് നിങ്ങള്‍ക്ക് ഉള്ളത് എന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ടിയാണ് പരിഹാരം കാണേണ്ടത്. നാഗങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ട ഓരോ വഴിപാടുകളും അതിന്റെ ഫലസിദ്ധികളും എന്തൊക്കെയെന്ന് നമുക്ക് നോ്ക്കാം.

പൂജ

പൂജ

സമ്പല്‍സമൃദ്ധിക്ക് വെള്ളരി പൂജയും ആയില്യ പൂജയും നൂറും പാലും. വിദ്യക്കും സല്‍ക്കീര്‍ത്തിക്കും പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ എന്നിവയും നടത്താം. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉപ്പ് വഴിപാടായി നല്‍കാവുന്നതാണ്. വിഷനാശത്തിന് മഞ്ഞളും വഴിപാടായി നല്‍കാവുന്നതാണ്. ത്വക്ക് രോഗശമനത്തിന് ചേനയും ദീര്‍ഘായുസ്സിന് നെയ്യും വഴിപാടായി നല്‍കാവുന്നതാണ്. ഇഷ്ടകാര്യസിദ്ധിക്ക് പാല്, കദളിപ്പഴം, നെയ്പ്പായസം എന്നിവയും വഴിപാടായി നല്‍കാവുന്നതാണ്. സന്താനലാഭത്തിന് നൂറും പാലും സര്‍പ്പബലി, ആയില്യ പൂജ, ഉരുളി കമിഴ്ത്തല്‍ എന്നിവയാണ് പ്രധാനപ്പെട്ട വഴിപാടുകള്‍

ഓരോ ദിവസത്തിനും അധിപതികള്‍

ഓരോ ദിവസത്തിനും അധിപതികള്‍

ഞായര്‍- അനന്തന്‍

തിങ്കള്‍ - വാസുകി

ചൊവ്വ - തക്ഷകന്‍

ബുധന്‍ -കാര്‍ക്കോടകന്‍

വ്യാഴം - പത്മന്‍

വെള്ളി - മഹാപത്മന്‍

ശനി - കാളിയന്‍, ശംഖപാലന്‍ എന്നിവരാണ് ഓരോ ദിവസത്തിന്റേയും അധിപതികള്‍. ഇവരെ സ്മരിച്ച് കൊണ്ടാണ് നിങ്ങളുടെ ദിവസം എന്നുണ്ടെങ്കില്‍ ഐശ്വര്യമാണ് ഫലം.

English summary

Sarpa Dosha Causes, Effects And Remedies In Malayalam

Here in this article we are sharing the causes, effects and remedies of sarpa dosha. Take a look
X