For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അജ്ഞത അകറ്റി നല്ലബുദ്ധിക്ക് വസന്തപഞ്ചമി നാളില്‍ ഈ സരസ്വതീമന്ത്രം

|

എല്ലാ വര്‍ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസമാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. വസന്ത പഞ്ചമി നാളിലാണ് സരസ്വതി പൂജ നടത്തുന്നത്. പുരാണങ്ങള്‍ അനുസരിച്ച്, വസന്തപഞ്ചമി നാളിലാണ്, അറിവിന്റെയും സംസാരത്തിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവതയായ സരസ്വതി ദേവി ജനിച്ചത്. ബ്രഹ്‌മദേവന്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോള്‍ ചുറ്റും നിശബ്ദതയായിരുന്നു. പിന്നെ സംസാരത്തിന്റെയും കലയുടെയും ദേവതയുടെ അഭാവം അനുഭവപ്പെട്ടു, തുടര്‍ന്ന് അദ്ദേഹം സരസ്വതിയെ ആവാഹിച്ചു. വസന്തപഞ്ചമി നാളില്‍, താമരയില്‍ വീണ-പുസ്തകം എന്നിവ കൈയില്‍പിടിച്ച് സരസ്വതി ദേവി പ്രത്യക്ഷപ്പെട്ടു. അന്നുമുതല്‍ എല്ലാ വര്‍ഷവും വസന്തപഞ്ചമി നാളില്‍ സരസ്വതി പൂജ നടത്തിവരുന്നു.

Most read: ഐശ്വര്യത്തിനും സമൃദ്ധിക്കും വസന്ത പഞ്ചമിയിലെ സരസ്വതി ആരാധന

സരസ്വതി പൂജ 2022 മുഹൂര്‍ത്തം

സരസ്വതി പൂജ 2022 മുഹൂര്‍ത്തം

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ ശുക്ല പഞ്ചമി തിഥി ഫെബ്രുവരി 05 ന് പുലര്‍ച്ചെ 03.47 മുതല്‍ ഫെബ്രുവരി 06 ന് പുലര്‍ച്ചെ 03:46 വരെയാണ്. വസന്തപഞ്ചമിയുടെ ഉദയതിഥി ഫെബ്രുവരി 05 ശനിയാഴ്ചയാണ്. ഈ വര്‍ഷം വസന്തപഞ്ചമി ഫെബ്രുവരി 05നാണ്, സരസ്വതി പൂജയും ഈ ദിവസം ഒരു ശുഭമുഹൂര്‍ത്തത്തില്‍ ആഘോഷിക്കും. ഈ വര്‍ഷം വസന്തപഞ്ചമി നാളില്‍ വൈകുന്നേരം 05:42 വരെ സിദ്ധയോഗമുണ്ടാകും. തുടര്‍ന്ന് സദ്യയോഗം ആരംഭിക്കും. അത്തരമൊരു സാഹചര്യത്തില്‍ സിദ്ധയോഗത്തില്‍ സരസ്വതി പൂജ ആഘോഷിക്കും. സരസ്വതി പൂജയ്ക്ക് വൈകുന്നേരം 04:09 മുതല്‍ പിറ്റേന്ന് രാവിലെ വരെ രവിയോഗം നിലനില്‍ക്കും. ഫെബ്രുവരി 05 ന് രാവിലെ 07:07 മുതല്‍ ഉച്ചയ്ക്ക് 12:35 വരെയാണ് സരസ്വതി പൂജയുടെ മുഹൂര്‍ത്തം. ഈ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ക്ക് സ്‌കൂളിലോ വീട്ടിലോ സരസ്വതി ദേവിയെ ആരാധിക്കാം.

സരസ്വതി പൂജാരീതി

സരസ്വതി പൂജാരീതി

സരസ്വതി മാതാവിന്റെ വിഗ്രഹമോ ചിത്രമോ മുന്നില്‍ വയ്ക്കുക. അതില്‍ ഗംഗാജലം തളിച്ച് ശുദ്ധിവരുത്തുക. ദീപം, ധൂപവര്‍ഗ്ഗങ്ങള്‍ എന്നിവ ദേവിയുടെ മുന്നില്‍ വയ്ക്കുക. അങ്ങനെ പരിസ്ഥിതിയില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കും. അതിനുശേഷം ആരാധന ആരംഭിക്കുക.

Most read:2022 ഫെബ്രുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

സരസ്വതി ബീജ മന്ത്രം

സരസ്വതി ബീജ മന്ത്രം

ഓം ഏം ഏം ഏം മഹാസരസ്വതയെ നമഃ:

സരസ്വതി പൂജയുടെ ദിവസം നിങ്ങള്‍ക്ക് സരസ്വതി ദേവിയുടെ ഈ ബീജ മന്ത്രം ജപിക്കാം. സരസ്വതി ദേവി ഇതില്‍ പ്രസാദിക്കുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.

സരസ്വതി പൂജ ധ്യാന മന്ത്രം

സരസ്വതി പൂജ ധ്യാന മന്ത്രം

യാ കുന്ദേന്ദു തുഷാരഹാര ധവളാ യാ ശുഭ്രവസ്ത്രാവ്രതഃ

യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപത്മാസനഃ

യാ ബ്രഹ്‌മാച്യുത ശങ്കരപ്രഭൃതിഭിര്‍ദേവൈഃ സദാ വന്ദിതാ

സാ മാം പാതു സരസ്വതീ ഭഗവതീ നിശേഷജാദ്യാപഹാ

ശുക്ലാം ബ്രഹ്‌മവിചാരസാരപരമാഘാം ജഗദ്‌വ്യാപനി

വീണാപുസ്തക ധാരിണീമഭയദാം ജാഡ്യന്ധകാരപഹാം.

ഹസ്‌തേ സ്ഫടിക മാളികാ വിദ്ധതീ പദ്മാസനേ സംസ്ഥിതം.

വന്ദേ താം പരമേശ്വരീ ഭഗവതീ ബുദ്ധിപ്രദാം ശാരദാം

Most read:ഫെബ്രുവരിയിലാണോ നിങ്ങള്‍ ജനിച്ചത് ? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇതാണ്

സരസ്വതീഗായത്രി മന്ത്രം

സരസ്വതീഗായത്രി മന്ത്രം

ഓം സരസ്വതേ വിദ്യാമഹേ ബ്രഹ്‌മപുത്രിയേ ധീമഹി തന്നോ ദേവി പ്രചോദയാം

ഓം വാക്‌ദേവിയേ ഛാ വിദ്യാമഹേ വിരിഞ്ജി പത്‌നിയാ ഛാ ധീമഹേ തന്നോ വാണി പ്രചോദയാം

ഓം വാക്‌ദേവിയേ ഛാ വിദ്യാമഹേ കാമരാജായ ധീമഹീ തന്നോ ദേവി പ്രചോദയാം

സരസ്വതീഗായത്രി മന്ത്രത്തിന്റെ നേട്ടങ്ങള്‍

സരസ്വതീഗായത്രി മന്ത്രത്തിന്റെ നേട്ടങ്ങള്‍

മാഘമാസത്തിലെ വസന്തകാലത്തിന്റെ അഞ്ചാം ദിവസമായ വസന്ത പഞ്ചമിയുടെ ആഘോഷവേളയില്‍ സരസ്വതി ഗായത്രി മന്ത്രം ചൊല്ലുന്നത് വളരെ ശുഭകരമാണ്. സരസ്വതി ഗായത്രി മന്ത്രം ജപിക്കുന്നത് വിദ്യാര്‍ത്ഥികളുടെ കഴിവുകളെ മൂര്‍ച്ച കൂട്ടാനും പരീക്ഷകള്‍ക്കും മറ്റും പരിഭ്രാന്തി അനുഭവിക്കുന്നവരുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കാനും കഴിയും. സരസ്വതി മന്ത്രം ചൊല്ലുന്നത് അറിവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നു. സരസ്വതി മന്ത്രം പതിവായി ജപിക്കുന്നത് സംസാരം, ഓര്‍മ്മശക്തി, പഠനത്തില്‍ ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു. സരസ്വതി മന്ത്രത്തിന് അജ്ഞതയും ആശയക്കുഴപ്പവും അകറ്റാനും ജപിക്കുന്നവര്‍ക്ക് ബുദ്ധിശക്തി നല്‍കാനും കഴിയും. സരസ്വതി മന്ത്രം പഠനത്തെ എളുപ്പമാക്കുന്നു, ഓര്‍മ്മ നിലനിര്‍ത്തുന്നു.

English summary

Saraswati Puja 2022 Mantra And Aarti: Chant These Mantras and Aarti on Basant Panchami in Malayalam

If you want to worship Goddess Saraswati Saraswati Puja, then the mantra method of Saraswati Puja is being explained here in detail for you. Take a look.
Story first published: Thursday, February 3, 2022, 9:34 [IST]
X
Desktop Bottom Promotion