Just In
Don't Miss
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Sports
IND vs ENG: ഭാഗ്യവേദി കോലിയെ 'ചതിച്ചു', കുറ്റി തെറിപ്പിച്ച് പോട്സ്
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Finance
ഡോളറിനെതിരേ രൂപ ദുര്‍ബലമാകുമ്പോൾ കൈയും കെട്ടിയിരുന്ന് ലാഭം വാരുന്ന 5 ഓഹരികള്‍
- News
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
- Movies
അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്സി
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
അറിവും പണവും സ്വന്തമാക്കാം; വസന്ത പഞ്ചമിയില്‍ ചെയ്യണം ഈ പരിഹാരം
അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവതയായ സരസ്വതി ദേവിയെ വസന്ത പഞ്ചമി നാളില്‍ ആരാധിക്കുന്നു. മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ അഞ്ചാം നാളില്‍ സരസ്വതി ദേവി അവതരിക്കുകയും പ്രപഞ്ചം മുഴുവന്‍ ശബ്ദവരം നേടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അതിനാല്‍, ഈ ദിവസം വസന്ത പഞ്ചമി ഉത്സവമായി ആഘോഷിക്കുന്നു. ഈ വര്‍ഷം വസന്ത പഞ്ചമി ഉത്സവം ഫെബ്രുവരി 5 ശനിയാഴ്ച രാജ്യത്തുടനീളം ആഘോഷിക്കും.
Most
read:
അജ്ഞത
അകറ്റി
നല്ലബുദ്ധിക്ക്
വസന്തപഞ്ചമി
നാളില്‍
ഈ
സരസ്വതീമന്ത്രം
വസന്ത പഞ്ചമി ദിനത്തില്‍ ആളുകള്‍ സരസ്വതി ദേവിയെ ആരാധിക്കുകയും ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു. സരസ്വതി ദേവി അറിവിന്റെയും ജ്ഞാനത്തിന്റെയും രക്ഷാധികാരിയാണെന്ന് പറയപ്പെടുന്നു. കല, സംഗീതം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസാരം എന്നിവയുടെ ദേവത കൂടിയാണ് സരസ്വതി. വസന്ത പഞ്ചമിയെ സരസ്വതി പഞ്ചമി, സരസ്വതി പൂജ, ശ്രീ പഞ്ചമി എന്നും അറിയപ്പെടുന്നു. ഈ ദിവസം, സരസ്വതി ദേവിയുടെ ആരാധനയുമായി ബന്ധപ്പെട്ട ചില പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതിലൂടെ, നമുക്ക് ജ്ഞാനവും ഐശ്വര്യവും ലഭിക്കുന്നു. ജ്യോതിഷപരമായ അത്തരം പ്രത്യേക നടപടികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഈ കാര്യങ്ങള്‍ അര്‍പ്പിക്കുക
വസന്ത പഞ്ചമി ദിനത്തില്‍, കുങ്കുമം കലര്‍ത്തിയ പായസം സരസ്വതി ദേവിക്ക് അര്‍പ്പിക്കുക. സരസ്വതി ദേവിക്ക് ബൂന്തി വളരെ പ്രിയപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഈ ദിവസം പൂജിച്ചതിന് ശേഷം നിങ്ങള്‍ക്ക് ബൂന്തിയും സമര്‍പ്പിക്കാം. ബംഗാളി സമുദായത്തിലെ ആളുകള്‍ ഈ ദിവസം സരസ്വതി ദേവിക്ക് പ്ലം സമര്‍പ്പിക്കുകയും അത് കഴിക്കുകയും ചെയ്യുന്നു.

വസന്ത പഞ്ചമി ദിനത്തില്‍ ഗുരുപൂജ
വസന്ത പഞ്ചമി ദിനത്തില്‍ ഗുരുവിനെ ആരാധിക്കുന്ന ഒരു ആചാരവുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ദിവസം സരസ്വതി ദേവിയെയാണ് ആരാധിക്കുന്നത്. അതുകൊണ്ടാണ് നമ്മെ പഠിപ്പിച്ച അധ്യാപകരെയും ഗുരുക്കന്മാരെയും ഈ ദിനത്തില്‍ ആദരിക്കുന്നത്. ഇന്നത്തെ ചുറ്റുപാടില്‍, നിങ്ങളെ പഠിപ്പിച്ച ടീച്ചര്‍ക്ക് വസന്ത പഞ്ചമി നാളില്‍ അവരെ സന്ദര്‍ശിച്ച് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്.
Most
read:ഐശ്വര്യത്തിനും
സമൃദ്ധിക്കും
വസന്ത
പഞ്ചമിയിലെ
സരസ്വതി
ആരാധന

ചെറിയ കുട്ടികള്‍ക്ക് ഈ സമ്മാനങ്ങള്‍ നല്‍കുക
വസന്ത പഞ്ചമി ദിനത്തില്‍ ചെറിയ കുട്ടികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും പേനകള്‍, പെന്സിലുകള്, പുസ്തകങ്ങള്‍ എന്നിവ സമ്മാനമായി നല്‍കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സരസ്വതി ദേവി എപ്പോഴും നിങ്ങളോട് സന്തോഷവാനായിരിക്കുമെന്നും നല്ല ചിന്തകള്‍ എപ്പോഴും നിങ്ങളുടെ മനസ്സില്‍ വരുത്തുമെന്നും പറയപ്പെടുന്നു.

അറിവ് വര്‍ദ്ധിപ്പിക്കാന്‍
സരസ്വതി പൂജ ദിനത്തില്‍ അറിവും പഠനവും വര്‍ദ്ധിപ്പിക്കുന്നതിന്, നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയത്തെക്കുറിച്ച് ചിന്തിക്കുകയും ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ചെയ്യുക. ആ വിഷയത്തിലുള്ള നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും, വിഷയം വീണ്ടും ബുദ്ധിമുട്ടുള്ളതായി തോന്നില്ല.

ശ്രീകൃഷ്ണനെയും രാധാദേവിയെയും ആരാധിക്കുക
വസന്ത പഞ്ചമി ദിനത്തില്‍ ശ്രീകൃഷ്ണനെയും രാധാ ദേവിയെയും ആരാധിക്കണം. കാമദേവനും രതിദേവയും അവരുടെ ആരാധനയില്‍ സന്തുഷ്ടരാകുന്നു. ഇതിലൂടെ സ്നേഹവും മാധുര്യവും വീട്ടില്‍ നിലനില്ക്കുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വഴക്ക് പതിവാണെങ്കില്‍, അത്തരം ദമ്പതികള്‍ വസന്ത പഞ്ചമി നാളില്‍ രതിദേവിയെയും കാമദേവനെയും ആരാധിക്കണം. എല്ലാ വിധത്തിലും ദാമ്പത്യജീവിതത്തിന്റെ സന്തോഷം നിങ്ങള്‍ക്ക് ലഭിക്കും.
Most
read:വ്യാഴദോഷത്തിന്
ലാല്‍കിതാബില്‍
പറയും
പ്രതിവിധി
ഇത്

സംഗീതത്തില്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക്
സംഗീതത്തിലും കലാരംഗത്തും താല്‍പ്പര്യമുള്ളവര്‍ വസന്ത പഞ്ചമി ദിനത്തില്‍ അവരുടെ കലകള്‍ പരിശീലിക്കണം. ഇതിലൂടെ സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. സരസ്വതീ ദേവിയുടെ മന്ത്രം ഓം ഐം ഹ്രീം ക്ലീം മഹാസരസ്വതി ദേവിയേ നമഃ മന്ത്രം കുറഞ്ഞത് 108 തവണ ജപിക്കുക. ഇതോടൊപ്പം സരസ്വതി സ്തോത്രവും ചൊല്ലുക.

താമരപ്പൂവ്
വസന്ത പഞ്ചമി ദിനത്തില്‍ നിങ്ങളുടെ വീട്ടിലെ പൂജാ സ്ഥലത്ത് താമരപ്പൂവ് വയ്ക്കുക. ഹിന്ദു മതത്തില്‍ താമരപ്പൂവ് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. രണ്ട് ദേവതകള്‍ക്കും താമരപ്പൂക്കള്‍ക്ക് പ്രിയമുള്ളതിനാല്‍ സരസ്വതി ദേവിയെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്ന സ്ഥലത്ത് ഇത് സ്ഥാപിക്കുന്നത് അവരുടെ അനുഗ്രഹം നേടിത്തരും.
Most
read:2022
ഫെബ്രുവരി
മാസത്തിലെ
പ്രധാന
ആഘോഷ
ദിനങ്ങള്‍

മയില്‍പ്പീലി
മയില്‍പ്പീലി നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം നല്‍കുകയും നിഷേധാത്മകത അകറ്റുകയും ചെയ്യുന്നു. കുട്ടികളുടെ കിടപ്പുമുറിയില്‍ മയില്‍പ്പീലി വയ്ക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് നിങ്ങളുടെ കുഞ്ഞിന് ഊര്‍ജ്ജം കുറവാണെങ്കില്‍. ഇത് എല്ലാ നെഗറ്റിവിറ്റിയും നീക്കുകയും നിങ്ങളുടെ കുഞ്ഞ് പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. നിങ്ങളുടെ കുടുംബം രോഗങ്ങളാലും കഷ്ടപ്പാടുകളാലും വലയുന്നുണ്ടെങ്കില്‍, എല്ലാ നെഗറ്റിവിറ്റിയും അകറ്റാന്‍ വസന്ത പഞ്ചമി ദിനത്തില്‍ പൂജാമുറിയില്‍ ഒരു മയില്‍പീലി വയ്ക്കുക.

വീട്ടില്‍ ഒരു വീണ സൂക്ഷിക്കുക
ഏറ്റവും പുണ്യകരവും വിശുദ്ധവുമായ സംഗീതോപകരണങ്ങളില്‍ ഒന്നാണ് വീണ. സരസ്വതി ദേവി വീണ വായിക്കുന്നത് കാണാം, ഇത് ഒരാളുടെ ജീവിതത്തില്‍ കലയുടെയും സംഗീതത്തിന്റെയും പ്രാധാന്യത്തെ പ്രതീകപ്പെടുത്തുന്നു. നിങ്ങളുടെ വീട്ടില്‍ വീണ സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും ജ്ഞാനവും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. നിങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ വീണ ലഭിക്കില്ലെങ്കില്‍, നിങ്ങള്‍ക്ക് അതിന്റെ ഒരു ചെറിയ മോഡലും വയ്ക്കാം.
Most
read:ഫെബ്രുവരിയിലാണോ
നിങ്ങള്‍
ജനിച്ചത്
?
എങ്കില്‍
നിങ്ങളുടെ
സ്വഭാവം
ഇതാണ്

ഒരു ഹംസത്തിന്റെ ചിത്രം വയ്ക്കുക
സരസ്വതി ദേവി പലപ്പോഴും ഹംസത്തില്‍ ഇരിക്കുന്നതായി കാണാം. ദേവിയുടെ വാഹനമാണ് ഹംസം. വസന്തപഞ്ചമി ദിനത്തില്‍, നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും പതിവായി ഉപയോഗിക്കുന്ന സ്ഥലത്ത് ഒരു വിഗ്രഹമോ ഹംസത്തിന്റെ ചിത്രമോ സ്ഥാപിക്കുക. ഹംസത്തിന്റെ ചിത്രം നിങ്ങളുടെ കുടുംബത്തിന് സമാധാനവും ജ്ഞാനവും സന്തോഷവും നല്‍കും.