For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Saphala Ekadashi 2021:ലെ അവസാന ഏകാദശി; ക്ഷേമവും ഭാഗ്യവും ലഭിക്കാന്‍ വ്രതാനുഷ്ഠാനം

|

എല്ലാ വര്‍ഷവും പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയാണ് സഫല ഏകാദശി. ഈ വര്‍ഷം അത് ഡിസംബര്‍ 30 വ്യാഴാഴ്ചയാണ്. വര്‍ഷത്തിലെ അവസാന ഏകാദശിയായും കൂടിയാണിത്. ഈ ദിവസം മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വ്രതം എല്ലാ പ്രവൃത്തികളിലും വിജയം കൊണ്ടുവരാന്‍ നിങ്ങളെ സഹായിക്കും.

Most read: വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യം

ഈ ഏകാദശി വ്രതാനുഷ്ഠാനത്തോടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുകയും ചെയ്യുന്നു. എല്ലാ ഏകാദശികളിലും വച്ച് ഏറ്റവും മികച്ചതായി സഫല ഏകാദശിയെ കണക്കാക്കപ്പെടുന്നു, കാരണം ഈ വ്രതം ഒരു വ്യക്തിയുടെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും ഇല്ലാതാക്കുന്നു. സഫല ഏകാദശിയുടെ വിശേഷങ്ങള്‍ കൂടുതലായി അറിയാന്‍ ലേഖനം വായിക്കൂ.

സഫല ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

സഫല ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

സഫല ഏകാദശിയുടെ പ്രത്യേക പ്രാധാന്യം വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിട്ടുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുകയും സഹസ്രാബ്ദങ്ങളുടെ തപസ്സിനു തുല്യമായ പുണ്യ ഫലം ലഭിക്കുകയും ചെയ്യുന്നു. വലിയ യാഗങ്ങളില്‍ നിന്ന് തനിക്ക് സംതൃപ്തി ലഭിക്കില്ലെന്നും എന്നാല്‍ ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ അത് സാധ്യമാണെന്നും യുധിഷ്ടിരന്‍ പറഞ്ഞതായി പത്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. സഫല ഏകാദശി ക്ഷേമവും ഭാഗ്യവും പ്രദാനം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ആത്മാര്‍ത്ഥമായ ഹൃദയത്തോടെ ആരാധന നടത്തുന്ന ഒരു വ്യക്തി വൈകുണ്ഠ വാസം നേടുന്നുവെന്നും പറയുന്നു. ഈ വ്രതാനുഷ്ഠാനം മൂലം കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുമെന്നും നെഗറ്റിവിറ്റി അവസാനിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കുടുംബത്തിലെ ഒരാള്‍ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍, നിരവധി തലമുറകളുടെ പാപങ്ങളും നശിക്കുന്നു.

സഫല ഏകാദശി വ്രതത്തിന് അനുയോജ്യമായ സമയം

സഫല ഏകാദശി വ്രതത്തിന് അനുയോജ്യമായ സമയം

ഡിസംബര്‍ 30 വ്യാഴാഴ്ച സഫല ഏകാദശി വ്രതം

ഏകാദശിയുടെ ആരംഭം തീയതി: ഡിസംബര്‍ 29 ബുധനാഴ്ച വൈകുന്നേരം 04:12 മുതല്‍

ഏകാദശി തിഥി: ഡിസംബര്‍ 30, വ്യാഴം ഉച്ചയ്ക്ക് 01.40 വരെ

സഫല ഏകാദശി വ്രതത്തിന്റെ പാരണ മുഹൂര്‍ത്തം: ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ 10 വരെ

Most read:2022 ജനുവരി മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

സഫല ഏകാദശി ഉപവാസ രീതി

സഫല ഏകാദശി ഉപവാസ രീതി

സഫല ഏകാദശി നാളില്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് വീട് വൃത്തിയാക്കി കുളിയും മറ്റും കഴിഞ്ഞ് വിഷ്ണുവിനെ ധ്യാനിച്ച് വ്രത വ്രതം എടുക്കുക. ആരാധനയ്ക്കായി, ചുവന്ന തുണി വിരിച്ച് വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. ഇതിനുശേഷം, ചുറ്റും ഗംഗാജലം തളിക്കുക. നെയ്യ് വിളക്ക് കത്തിച്ച് പുഷ്പങ്ങള്‍ സമര്‍പ്പിക്കുക. വിഷ്ണുവിന് തുളസിയില സമര്‍പ്പിക്കുക. ധൂപം, വിളക്ക് എന്നിവ ഉപയോഗിച്ച് ആരതി നടത്തുക, തുടര്‍ന്ന് വിഷ്ണു സഹസ്രനാമവും കനകധാരാ സ്‌തോത്രവും പാരായണം ചെയ്യുക. മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും പാല് അര്‍പ്പിച്ച് വൈകുന്നേരം വീണ്ടും പൂജിക്കുക. ഈശ്വരാരാധനയ്ക്കുശേഷം തുളസിയെ പൂജിക്കുകയും ദാനം ചെയ്യുകയും വേണം. എന്നിട്ട് അടുത്ത ദിവസം നോമ്പ് തുറക്കുക. ഈ ദിവസം സാത്വിക ഭക്ഷണം മാത്രമേ കഴിക്കാവൂ.

സഫല ഏകാദശി ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

സഫല ഏകാദശി ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ എപ്പോഴും നല്ല പെരുമാറ്റം പാലിക്കണം. വ്രതം അനുഷ്ഠിക്കുന്ന ആള്‍ ദശമി നാളില്‍ വിഷ്ണുഭഗവാനെ മനസ്സില്‍ ധ്യാനിക്കണം. വ്രതം അനുഷ്ഠിക്കുന്നവര്‍ വെളുത്തുള്ളി, വഴുതന, ഉള്ളി, മാംസം-മദ്യം, പുകയില, വെറ്റില എന്നിവയും ഏകാദശി ദിനത്തില്‍ ഒഴിവാക്കണം. ഏകാദശി നാളില്‍ കട്ടിലില്‍ ഉറങ്ങാതെ രാത്രി നിലത്ത് കിടക്കണം. സഫല ഏകാദശി ദിനത്തില്‍ ദത്തെടുക്കുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഈ ദിവസം ഏതെങ്കിലും വൃക്ഷത്തൈയുടെ പൂക്കളും ഇലകളും പറിക്കുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:2022 ജനുവരി മാസത്തിലെ വ്രത ദിനങ്ങളും പുണ്യദിനങ്ങളും

മന്ത്രങ്ങള്‍

മന്ത്രങ്ങള്‍

വിഷ്ണു മന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

ഓം ഹ്രീം ശ്രീം ലക്ഷ്മീവാസുദേവായ നമഃ

നമോ നാരായണ

ലക്ഷ്മി വിനായക മന്ത്രം

ദന്തഭയേ ചക്ര ദാരോ ദധനം, കരഗ്ഗസ്വര്‍ണഘടം ത്രിനേത്രം

ധൃതാബ്ജയ ലിംഗിതാംബ്ധിപുത്രായ, ലക്ഷ്മീ ഗണേശം കനകഭാമേദേ

സമ്പത്ത് ലഭിക്കുന്നതിനുള്ള മന്ത്രം

സമ്പത്ത് ലഭിക്കുന്നതിനുള്ള മന്ത്രം

ഓം ഭൂരിദ ഭൂരി ദേഹിനോ, മാ ദഭ്രം ഭൂര്യ ഭര്‍. ഭൂരി ഗേദീന്ദ്ര ദിത്സി.

ഭൂരിദ ത്യസി ശ്രുത: പുരുത്ര ശൂര്‍ വ്രതന്‍. ആ നോ ഭജസ്വ രാധാസി..

വിഷ്ണുവിന്റെ പഞ്ചരൂപ മന്ത്രം

ഓം വാസുദേവായ നമഃ

ഓം സങ്കര്‍ഷണായ നമഃ

ഓം പ്രദ്യുമ്‌നായ നമഃ

ഓം അ: അനിരുദ്ധായ നമ:

ഓം നാരായണായ നമ:

ഓം ഹ്രീം കാര്‍ത്തവീര്യാര്‍ജുനോ നാമം രാജാവ് ബഹു സഹസ്ത്രവാന്‍

യസ്യ സ്‌മേരേണ മാരേണ ഹ്രതം നിഷ്തം ച ലഭ്യതേ

English summary

Saphala Ekadashi 2021: Know Date Shubh Muhurat And Puja Vidhi in Malayalam

It is believed that by observing the fast of Saphala Ekadashi on this day, all the wishes are fulfilled, and success is achieved in all the works. Let us know about Saphala Ekadashi 2021 date, shubh muhurat and puja vidhi.
X
Desktop Bottom Promotion