Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ശുഭയോഗങ്ങളുമായി സങ്കഷ്ടി ചതുര്‍ത്ഥി; ഈ വിധം ഗണേശനെ ആരാധിച്ചാല്‍ ഇരട്ടിഫലം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, അശ്വിനി മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കുന്നത്. ഈ ദിവസം ഭക്തര്‍ ഗണപതിയെ ആരാധിക്കുന്നു. സെപ്റ്റംബറില്‍ സങ്കഷ്ടി ചതുര്‍ത്ഥി വരുന്നത് 13 ാം തീയതിയായ ചൊവ്വാഴ്ചയാണ്. ജ്യോതിഷപ്രകാരം സെപ്തംബര്‍ 13ന് സങ്കഷ്ട ചതുര്‍ത്ഥി ദിനത്തില്‍ വൃദ്ധിയോഗം, ധ്രുവയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, അമൃതസിദ്ധിയോഗം എന്നിവ രൂപപ്പെടാന്‍ പോകുന്നു.
ചൊവ്വാഴ്ച ദിവസം സങ്കഷ്ടി ചതുര്‍ത്ഥി വരുമ്പോള്‍, അത് അംഗാരക ചതുര്‍ത്ഥി എന്നറിയപ്പെടുന്നു. എല്ലാ സങ്കഷ്ടി ചതുര്‍ത്ഥി ദിവസങ്ങളിലും ഏറ്റവും ശുഭകരമായ ദിവസമായി ഇതിനെ കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും തെക്കന്‍ സംസ്ഥാനങ്ങളിലും സങ്കഷ്ടി ചതുര്‍ത്ഥിയുടെ ആഘോഷങ്ങള്‍ വ്യാപകമാണ്. ഈ ശുഭദിനത്തില്‍ ഗണേശ ഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനും എല്ലാ വിഷമകരമായ സാഹചര്യങ്ങളില്‍ വിജയിക്കാനും നിങ്ങളെ സഹായിക്കുന്നു. സെപ്റ്റംബര്‍ മാസത്തിലെ സങ്കഷ്ടി ചതുര്‍ത്ഥിയുടെ മംഗളകരമായ സമയവും വ്രതമെടുത്താലുള്ള ഗുണങ്ങളും എന്താണെന്ന് നമുക്ക് നോക്കാം.

സങ്കഷ്ടി ചതുര്‍ത്ഥി സെപ്റ്റംബര്‍ 2022 മുഹൂര്‍ത്തം
പഞ്ചാംഗമനുസരിച്ച്, അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥി സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച രാവിലെ 10:37 മുതല്‍ ആരംഭിച്ച് സെപ്റ്റംബര്‍ 14 ബുധനാഴ്ച രാവിലെ 10:23 ന് അവസാനിക്കും. ചന്ദ്രോദയ സമയം സെപ്റ്റംബര്‍ 13 രാത്രി 08:35 ആയിരിക്കും. ഹിന്ദു പഞ്ചാംഗ് സങ്കഷ്ടി ചതുര്‍ത്ഥി ചന്ദ്രാരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

വിഘ്നരാജ സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തിലെ ശുഭയോഗങ്ങള്‍
ജ്യോതിഷ പ്രകാരം സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ നാല് യോഗങ്ങള്‍ രൂപപ്പെടുന്നു. വൃദ്ധി യോഗം, ധ്രുവ യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം, അമൃത സിദ്ധി യോഗം എന്നിവയാണ് അവ. രാവിലെ 07:37 വരെ വൃദ്ധിയോഗവും അതിനുശേഷം ധ്രുവയോഗവും നടക്കും. ഇവ കൂടാതെ ഈ ദിവസം രാവിലെ 06:36 മുതല്‍ പിറ്റേന്ന് രാവിലെ 06.05 വരെ സര്‍വാര്‍ത്ത സിദ്ധി യോഗം, അമൃത സിദ്ധി യോഗം എന്നിവയും ഉണ്ടാകും. ഈ യോഗങ്ങള്‍ വളരെ ശുഭകരമായ യോഗമാണ്. ഈ യോഗങ്ങളില്‍ ഗണപതിയെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ തടസ്സങ്ങളും അകറ്റുന്നു. ജ്യോതിഷ പ്രകാരം ഈ ദിവസം ഗണപതിക്ക് മോദകവും ദര്‍ഭ പുല്ലും അര്‍പ്പിക്കുന്നത് പ്രത്യേക ഫലങ്ങള്‍ നല്കുന്നു. ഈ ദിവസത്തെ വ്രതാനുഷ്ഠാനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം രാത്രി ചന്ദ്രോദയത്തിനു ശേഷം ചന്ദ്രദര്ശനത്തിനും ആരാധനയ്ക്കും ശേഷം മാത്രമേ വ്രതം മുറിക്കാവൂ.

സങ്കഷ്ടി ചതുര്‍ത്ഥിയുടെ പ്രാധാന്യം
പുരാണങ്ങള്‍ അനുസരിച്ച് സങ്കഷ്ടി ചതുര്‍ത്ഥി വ്രതത്തില്‍, പ്രഭാതത്തില്‍ ഒരു ശുഭകരമായ സമയത്ത് പൂജ നടത്തുന്നു. ഇതിനുശേഷം രാത്രി ചന്ദ്രോദയത്തിനുശേഷം ചന്ദ്രദര്ശനത്തിനും ആരാധനയ്ക്കും ശേഷം മാത്രമേ വ്രതാനുഷ്ഠാനം നടത്തുകയുള്ളൂ. സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കുന്നതിലൂടെയും ഗണപതി ഭഗവാനെ യഥാവിധി ആരാധിക്കുന്നതിലൂടെയും ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും ജീവിതത്തില്‍ സന്തോഷം, ഐശ്വര്യം, അറിവ് എന്നിവ കൈവരുമെന്നും വിശ്വസിക്കപ്പെടുന്നു.

സങ്കഷ്ടി ചതുര്‍ത്ഥിയുടെ ആചാരങ്ങള്‍
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് ഗണപതിയെ ആരാധിച്ച് ദിവസം തുടങ്ങുന്നു. ഗണപതിയെ ധ്യാനിച്ച് കര്‍ശനമായ ഉപവാസം ആചരിക്കുന്നു. ഈ വ്രതാനുഷ്ഠാനം നിരീക്ഷിക്കുന്നയാള്‍ക്ക് പഴങ്ങളും പച്ചക്കറികളും മാത്രമേ കഴിക്കാവൂ. ഈ ദിവസത്തെ പ്രധാന ഭക്ഷണത്തില്‍ നിലക്കടല, ഉരുളക്കിഴങ്ങ്, സാബുദാന ഖിച്ചടി എന്നിവയും ഉള്‍പ്പെടുന്നു. വൈകുന്നേരമാണ് ചന്ദ്രനെ ദര്‍ശിച്ചതിന് ശേഷമുള്ള സങ്കഷ്ടി പൂജ. ഗണപതിയുടെ വിഗ്രഹം ദര്‍ഭ പുല്ലും പുഷ്പങ്ങളും കൊണ്ട് അലങ്കരിക്കുക. ഈ സമയത്ത് വിളക്കും കത്തിക്കുക. വേദമന്ത്രങ്ങള്‍ ചൊല്ലല്‍ തുടങ്ങിയ സാധാരണ പൂജാ ചടങ്ങുകളും ഈ സമയം നടത്തപ്പെടുന്നു. ഇതിനുശേഷം ഭക്തര്‍ വ്രതകഥ വായിക്കുന്നു. സന്ധ്യാസമയത്ത് ഗണപതിയെ പൂജിച്ച് ചന്ദ്രനെ ദര്‍ശിച്ചതിന് ശേഷം മാത്രമേ വ്രതം മുറിക്കാവൂ. മോദകങ്ങളും ഗണപതിയുടെ ഇഷ്ടഭക്ഷണങ്ങളും അടങ്ങുന്ന പ്രത്യേക നിവേദ്യം വഴിപാടായി തയ്യാറാക്കുന്നു. തുടര്‍ന്ന് ഒരു ആരതി നടത്തി എല്ലാ ഭക്തര്‍ക്കും പ്രസാദം വിതരണം ചെയ്യുന്നു. ഈ ദിവസം ഗണേശ അഷ്ടോത്തരം, സങ്കഷ്ടനാശന സ്തോത്രം, വക്രതുണ്ഡ മഹാകായം എന്നിവ പാരായണം ചെയ്യുന്നത് വളരെ ശുഭകരമാണ്. ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന മറ്റേതെങ്കിലും വേദമന്ത്രങ്ങളും നിങ്ങള്‍ക്ക് ജപിക്കാവുന്നതാണ്.

ആരാധനയുടെ ഫലങ്ങള്‍
വിശ്വാസമനുസരിച്ച്, ഭക്തര്‍ തങ്ങളുടെ കുട്ടികളുടെ ദീര്‍ഘായുസ്സിനും സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി സങ്കഷ്ടി ചതുര്ഥിയില് ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. വിഘ്നേശ്വരനായ ഗണപതി അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഈ ദിവസം, ഗണേശനെ ആരാധിക്കുന്നതിലൂടെ എല്ലാത്തരം പ്രതിസന്ധികളും നീങ്ങുന്നു. പ്രസവവും കുഞ്ഞുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. നിങ്ങളുടെ എല്ലാത്തരം ജോലികളുടെയും തടസ്സങ്ങള്‍ നീക്കംചെയ്യപ്പെടുകയും പണവും കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അകലുകയും ചെയ്യുന്നു.



Click it and Unblock the Notifications
