Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
ദുരിതദുഖമോചനം, ഐശ്വര്യയോഗം; ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കാന്‍ സങ്കഷ്ടി ചതുര്‍ത്ഥി വ്രതം
ഹിന്ദു പഞ്ചാംഗമനുസരിച്ച്, ഓരോ മാസത്തിലെയും കൃഷ്ണ പക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയെ സങ്കഷ്ടി ചതുര്‍ത്ഥി എന്ന് വിളിക്കുന്നു. ഈ ദിവസം ഭക്തര്‍ ഗണപതിയെ ആരാധിക്കുന്നു. സാധാരണഗതിയില്‍, ഒരു വര്‍ഷത്തില്‍ 12 സങ്കഷ്ടി ചതുര്‍ത്ഥികളും അധികമാസത്തില്‍ 13 സങ്കഷ്ടി ചതുര്‍ത്ഥിയും വരുന്നു. ഈ ദിവസം ഗണപതി ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വ്രതാനുഷ്ഠാനത്തിന്റെ പ്രധാന ഭാഗമാണ് ചന്ദ്രദര്‍ശനം. ദിവസം മുഴുവന്‍ ഭക്തര്‍ വ്രതമെടുക്കുകയും ചെയ്യുന്നു. ചന്ദ്രോദയത്തില്‍ ചന്ദ്രദര്‍ശനം നടത്തിയശേഷം ഭക്ഷണം കഴിക്കുക.
മാര്‍ച്ച് 11 ശനിയാഴ്ചയാണ് ചൈത്രമാസത്തിലെ കൃഷ്ണപക്ഷ സങ്കഷ്ടി ഗണേശ ചതുര്‍ത്ഥി വരുന്നത്. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ജീവിതത്തില്‍ നിന്ന് കഷ്ടതകള്‍ നീക്കി സന്തോഷവും ഐശ്വര്യവും കൈവരുന്നു. ചൈത്രമാസത്തിലെ സങ്കഷ്ടി ചതുര്‍ത്ഥിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

സങ്കഷ്ടി ചതുര്‍ത്ഥിയുടെ പ്രാധാന്യം
നാരദപുരാണം അനുസരിച്ച്, സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഒരു ദിവസം മുഴുവന്‍ ഭക്തര്‍ ഉപവസിക്കണം. സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ വീട്ടില്‍ പൂജ ചെയ്യുന്നത് ദോഷഫലങ്ങളെ അകറ്റുമെന്ന് പറയപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ സമാധാനാന്തരീക്ഷവും നിലനില്ക്കും. വീട്ടിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ചെയ്യും. വിഘ്നേശ്വരനായ ഗണേശന് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഈ ദിവസം ചന്ദ്രനെ കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സൂര്യോദയത്തോടെ ആരംഭിക്കുന്ന സങ്കഷ്ടി വ്രതം ചന്ദ്രദര്‍ശനത്തിന് ശേഷം മാത്രമേ അവസാനിക്കൂ. ഒരു വര്‍ഷത്തില്‍ 13 സങ്കഷ്ടി വ്രതങ്ങള്‍ ആചരിക്കുന്നു. ഓരോ സങ്കഷ്ടി വ്രതത്തിനും വ്യത്യസ്തമായ കഥയുമുണ്ട്. സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ചിട്ടപ്രകാരം പൂര്‍ത്തീകരിക്കണമെന്നാണ് പറയുന്നത്. എങ്കിലേ അതിന്റെ പൂര്‍ണ ഗുണം ലഭിക്കൂ.

സങ്കഷ്ടി ചതുര്‍ത്ഥി പൂജാരീതി
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. വീട്ടിലെ പൂജാമുറി വൃത്തിയാക്കുക. ഗണപതിക്ക് വടക്കോട്ട് ദര്‍ശനമായി വെള്ളം സമര്‍പ്പിക്കുക. വെള്ളം അര്‍പ്പിക്കുന്നതിന് മുമ്പ് അതില്‍ എള്ള് ഇടുക. വെകുന്നേരം ആചാരങ്ങളോടെ ഗണപതിയെ ആരാധിക്കുക. ഗണപതിയുടെ ആരതി നടത്തുക. പ്രസാദമായി ലഡ്ഡു സമര്‍പ്പിക്കുക. രാത്രി ചന്ദ്രനെ കണ്ടതിന് ശേഷം അര്‍ഘ്യം അര്‍പ്പിക്കുക. ലഡ്ഡു അല്ലെങ്കില്‍ എള്ള് കഴിച്ച് നോമ്പ് തുറക്കുക. എള്ള് ദാനം ചെയ്യുക.

ശുഭഫലത്തിന്
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ നെയ്യ്വിളക്ക് കത്തിച്ച് ഗണപതിയുടെ മുന്നില്‍ വയ്ക്കുക. ഈ ദിവസം ഗണപതിക്ക് ജമന്തിപ്പൂ അര്‍പ്പിക്കുകയും ശര്‍ക്കര അര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

ജീവിതത്തില്‍ ഐശ്വര്യത്തിന്
വാഴയില നന്നായി വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ഒരു ത്രികോണാകൃതി വരയ്ക്കുക. എന്നിട്ട് പൂജാസ്ഥലത്ത് വാഴയില വച്ച് അതിനു മുന്നില്‍ വിളക്ക് വെക്കുക. ഇതിനുശേഷം, ത്രികോണാകൃതിയുടെ മധ്യത്തില്‍ പയറും ചുവന്ന മുളകും ഇടുക. ഇതിന് ശേഷം അഗ്നേ സഖാസ്യ ബോധി നഃ എന്ന മന്ത്രം ചൊല്ലുക. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കടന്നുവരുന്നതായിരിക്കും.

പ്രശ്നപരിഹാരത്തിന്
ഗണപതിയെ ആരാധിക്കുമ്പോള്‍ വൃത്തിയുള്ളതും പച്ച നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക. ഇതോടൊപ്പം മഞ്ഞ നിറത്തിലുള്ള ഇരിപ്പിടത്തില്‍ ഗണപതിയുടെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. ഗണേശന് ഇതില്‍ വളരെ പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യും.

സാമ്പത്തിക ഭദ്രതയ്ക്ക്
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയുടെ നെറ്റിയില്‍ ചന്ദനം, അരി എന്നിവയുടെ തിലകം ചാര്‍ത്തുക. ഗണേശ ഭഗവാന് ഇതില്‍ ഏറെ പ്രസാദിക്കുകയും നിങ്ങളുടെ ഐശ്വര്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ അഞ്ച് ദര്‍ഭ പുല്ല് എടുത്ത് പതിനൊന്ന് കെട്ട് കെട്ടി ചുവന്ന തുണിയില്‍ കെട്ടി ഗണപതിയുടെ മുന്നില്‍ വയ്ക്കുക. ഇതിനുശേഷം ഗണപതിയെ ധ്യാനിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

ഗണപതി പൂജയില്‍ ഈ സാധനങ്ങള്‍ സമര്‍പ്പിക്കണം
ഗണപതിയെ പൂജിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമതായി, ഗണപതി ദര്‍ഭ പുല്ലിനെ വളരെയധികം ഇഷ്ടപ്പെടുന്നു, അതിനാല്‍ ആരാധനയില്‍ ദര്‍ഭ പുല്ല് അര്‍പ്പിക്കുക. ഇത് ഗണപതിയെ വളരെ വേഗത്തില്‍ സന്തോഷിപ്പിക്കുന്നു. രണ്ടാമതായി, ഒരിക്കലും ഗണപതിക്ക് തുളസി ഇല നല്‍കരുത്. ഇങ്ങനെ ചെയ്യുന്നത് ഗണപതിയെ ദേഷ്യം പിടിപ്പിക്കും.



Click it and Unblock the Notifications
