Latest Updates
-
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം
ദാമ്പത്യവിജയം, തൊഴില്‍നേട്ടം, സമ്പത്ത്; സങ്കഷ്ടി ചതുര്‍ത്ഥിയില്‍ ഇത് ചെയ്താല്‍ വിജയം ഉറപ്പ്
ഹിന്ദുവിശ്വാസപ്രകാരം, എല്ലാ മാസവും കൃഷ്ണപക്ഷ, ശുക്ലപക്ഷ ദ്വിതീയ ചതുര്‍ത്ഥികളില്‍ ഗണപതിയെ ആരാധിക്കുന്നു. കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥി സങ്കഷ്ടി ചതുര്‍ത്ഥിയായും ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി വിനായക ചതുര്‍ത്ഥി ആയും ആഘോഷിച്ചുവരുന്നു. സങ്കഷ്ടി ചതുര്‍ത്ഥി വ്രതത്തില്‍ ശ്രീ ഗണേശനെ ആരാധിക്കുന്നത് വളരെ ഫലദായകമാണ്. ജനുവരി മാസത്തില്‍ സങ്കഷ്ടി ചതുര്‍ത്ഥി വരുന്നത് ജനുവരി 10 ചൊവ്വാഴ്ചയാണ്. ഈ വര്‍ഷത്തെ ആദ്യ സങ്കഷ്ടി ചതുര്‍ത്ഥി കൂടിയാണ് ഇത്.
സങ്കഷ്ടി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്ന ഭക്തരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും സന്തോഷവും ഭാഗ്യവും വര്‍ദ്ധിക്കുമെന്നും പറയപ്പെടുന്നു. ഈ ദിവസം മംഗളകരമായ ഫലങ്ങള്‍ ലഭിക്കാനും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനും നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. അത്തരം പ്രതിവിധികള്‍ എന്തൊക്കെയെന്ന് അറിയാനായി ലേഖനം വായിക്കൂ.

കുടുംബത്തില്‍ സന്തോഷത്തിന്
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സങ്കഷ്ടി ചതുര്‍ത്ഥിയില്‍ നിങ്ങളുടെ രണ്ട് കൈകളിലും ചുവന്ന പൂക്കള്‍ എടുത്ത് ഗണപതിക്ക് സമര്‍പ്പിക്കുക. പുഷ്പങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ 'ഓം ഗണ്‍ ഗണപതയേ നമഃ' എന്ന മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.

ജോലി വിജയത്തിന്
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ വീടിന്റെ പൂജാമുറിയില്‍ ചെമ്പുകലത്തില്‍ ഗംഗാജലമെടുത്ത് വെറ്റില കൊണ്ട് വെള്ളം തളിക്കുക. ഇത് വീട്ടില്‍ നല്ല ഊര്‍ജം നിലനിര്‍ത്തുന്നു. നിങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യേക ജോലിയില്‍ വിജയിക്കണമെങ്കില്‍ 2 വെറ്റിലയും 2 ഏലക്കായും ശ്രീഗണേശന്റെ മുന്നില്‍ വയ്ക്കുക. നിങ്ങള്‍ ഈ പ്രതിവിധിയിലൂടെ ജോലിയില്‍ നിങ്ങള്‍ തീര്‍ച്ചയായും വിജയം ലഭിക്കും. ഈ ദിവസം, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി ഗണേശ ചാലിസ പാരായണം ചെയ്യുക.

സമ്പത്ത് നേടാന്‍
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ശ്രീയന്ത്രത്തിനരികില്‍ ഒരു ചുവന്ന തുണിയില്‍ വെറ്റില് പൊതിഞ്ഞ് വിഘ്‌നങ്ങള്‍ നീക്കുന്ന ഗണപതിയെ ആരാധിക്കുക. ആരാധന പൂര്‍ത്തിയായ ശേഷം അത് നിങ്ങളുടെ നിലവറയിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുക. ഈ പ്രതിവിധി നിങ്ങളെ കൂടുതല്‍ സമ്പന്നരാക്കും.

ആഗ്രഹ സാഫല്യത്തിന്
നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് ചന്ദന തിലകം പുരട്ടുക. കൂടാതെ ഗണപതിയുടെ മന്ത്രം 11 തവണ ജപിക്കുക. മന്ത്രം ഇതാണ് - 'വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ നിര്‍വിഘ്‌നം കുരുമേ ദേവ സര്‍വ്‌വ കാര്യേഷു സര്‍വ്വദാ'. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.

ജോലിയില്‍ ഉയര്‍ച്ച നേടാന്‍
നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കണമെങ്കില്‍, സങ്കഷ്ടി ചതുര്‍ത്ഥി ദിവസം നിങ്ങളുടെ കഴുത്തില്‍ യഥാവിധി പൂജിച്ച എട്ട് മുഖ രുദ്രാക്ഷം ധരിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നതായിരിക്കും.

ജീവിതത്തില്‍ സന്തോഷത്തിന്
നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് ബൂന്തി ലഡ്ഡൂകള്‍ സമര്‍പ്പിക്കുക. നിവേദ്യം വിളമ്പിയ ശേഷം ബാക്കിയുള്ള ലഡ്ഡു പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്ത് അനുഗ്രഹം തേടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ ചെറിയ നല്ല കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

ജീവിതപ്രശ്‌നങ്ങള്‍ നീങ്ങാന്‍
നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ എള്ളും ശര്‍ക്കരയും കൊണ്ട് ലഡ്ഡു ഉണ്ടാക്കി ഗണപതിയെ പൂജിക്കുകയും ആ ലഡ്ഡു നിവേദ്യമായി മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുക. എല്ലാ കുടുംബാംഗങ്ങള്‍ക്കും പ്രസാദമായി ലഡ്ഡു നല്‍കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കും.

ആരോഗ്യം മെച്ചപ്പെടാന്‍
നിങ്ങളുടെ ആരോഗ്യം മികച്ചതായി നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഒരു വെറ്റില എടുത്ത് അതിന്റെ നടുവില്‍ ഒരു ചുരുള്‍ കൊണ്ട് സ്വസ്തിക ചിഹ്നം ഉണ്ടാക്കുക. ഇനി ആ വെറ്റില ഗണപതിക്ക് സമര്‍പ്പിക്കുക. കൂടാതെ ഗണപതിയുടെ മന്ത്രം 'ഓം ഗണ്‍ ഗണപതയേ നമഃ' 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജം നീക്കാന്‍
നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിലനില്‍ക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, വീട്ടിലെ പൂജാമുറിയില്‍ വെള്ള നിറത്തിലുള്ള ഗണപതി വിഗ്രഹം സ്ഥാപിക്കണം. ഇതോടൊപ്പം യഥാവിധി ഈശ്വരാരാധന ചെയ്ത ശേഷം ഗണേശ സ്‌തോത്രം പാരായണം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഇല്ലാതാകുകയും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുകയും ചെയ്യും.

ദാമ്പത്യ വിജയത്തിന്
നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താനായി, സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ അഞ്ച് വ്യത്യസ്ത കവറില്‍ രണ്ട് പയര്‍ ലഡ്ഡു, കുറച്ച് എള്ള്, അരി, പരിപ്പ്, ഏതെങ്കിലും പഴം എന്നിവ കെട്ടിവയ്ക്കുക. ഇനി ഗണപതിയുടെ ക്ഷേത്രത്തില്‍ പോയി ''ശ്രീ ഗണേശായൈ നമഃ'' മന്ത്രം ജപിച്ച് എല്ലാ സാധനങ്ങളും ഒന്നൊന്നായി ദൈവത്തിന് സമര്‍പ്പിക്കുക. മന്ത്രം ചൊല്ലുമ്പോള്‍ ബാക്കിയുള്ളവ സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സ്‌നേഹവും കൈവരുന്നതായിരിക്കും.

സങ്കഷ്ടി ചതുര്‍ത്ഥി പൂജാ ചടങ്ങുകള്‍
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് പുണ്യസ്‌നാനം ചെയ്യുക. ഉപവാസം അനുഷ്ഠിച്ചുകൊണ്ട് ഗണപതിയുടെ ഒരു വിഗ്രഹം സ്ഥാപിച്ച് നെയ്യ് വിളക്ക് കത്തിക്കുക. മഞ്ഞ പുഷ്പങ്ങള്‍ കൊണ്ട് വിഗ്രഹം അലങ്കരിക്കുക. മഞ്ഞള്‍ തിലകം ചാര്‍ത്തി മോദകങ്ങള്‍, മധുരപലഹാരങ്ങള്‍, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. ഭക്തര്‍ ഗണപതിക്ക് പ്രിയപ്പെട്ട ദര്‍ഭ പുല്ല് നിര്‍ബന്ധമായും സമര്‍പ്പിക്കണം. ഈ ദിവസം വ്രത കഥ ചൊല്ലുകയും ഗണേശ ആരതി നടത്തുകയും ചെയ്യുക. നക്ഷത്രങ്ങളെ കണ്ടതിന് ശേഷം വ്രതം മുറിക്കാം.



Click it and Unblock the Notifications











