Latest Updates
-
ദീപാവലി വാരത്തിൽ ഗജകേസരി, ധനയോഗങ്ങൾ: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ് രണ്ടാം ഘട്ട നിയന്ത്രണങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം -
ദീപാവലിക്ക് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
ധൻതേരസ് സ്വർണ്ണക്കച്ചവടം: കേരളത്തിൽ ഇന്നത്തെ സ്വർണ്ണവിലയും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും -
മുരസു ചുഴലിക്കാറ്റ്: ആന്ധ്രയിൽ കനത്ത മഴയും നാശനഷ്ടങ്ങളും; ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു, ജാഗ്രത തുടരുന്നു -
ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനം: ഈഡൻ പാർക്കിലെ ചെറിയ ബൗണ്ടറികൾ ഇന്ത്യക്ക് വിനയാകുമോ? അറിയേണ്ടതെല്ലാം -
നവംബർ 4 ഗ്രഹചാരം: ദീപാവലി വാരത്തിൽ 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 4-ലെ ശുഭയോഗം: കേരളത്തിൽ ഇന്ന് രാജയോഗം വരുന്നുണ്ടോ? അറിയേണ്ടതെല്ലാം ഇവിടെ -
ധൻതേരസ് 2026: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് ധനയോഗം; സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാഹുകാലവും ഗുളികകാലവും: ഇന്നത്തെ സമയം കൃത്യമായി നോക്കാൻ ഈ വഴികൾ പരീക്ഷിക്കൂ
വെള്ളിയാഴ്ച സങ്കഷ്ടി ചതുര്‍ത്ഥി; ഈ വിധം നോറ്റാല്‍ സൗഭാഗ്യം കൂടെ
മാഘമാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥി തിഥിയെ സങ്കഷ്ടി ചതുര്‍ത്ഥി എന്ന് വിളിക്കുന്നു. ഈ ദിവസം, ശ്രീ ഗണേശന് ഭക്തരുടെ കഷ്ടപ്പാടുകള്‍ അകറ്റുകയും അവര്‍ക്ക് സൗഭാഗ്യം നല്‍കുകയും ചെയ്യുന്നു. കുടുംബവും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ അകറ്റാന്‍ ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ കഠിനമായ വ്രതം അനുഷ്ഠിക്കുന്നു. ചന്ദ്രനെ ആരാധിക്കുന്ന ഈ ഉത്സവം ചന്ദ്രോദയ സമയമനുസരിച്ചാണ് നടത്തുന്നത്.
ചതുര്‍ത്ഥി തിഥിയില്‍ ഗണപതിയെ ആരാധിക്കാനും വ്രതം അനുഷ്ഠിക്കാനും ഹിന്ദുമതത്തില്‍ നിയമമുണ്ട്. മാഘമാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥി തിഥിയെ സങ്കഷ്ടി ചതുര്‍ത്ഥി എന്ന് വിളിക്കുന്നു. ഇത്തവണ ജനുവരി 21നാണ് വ്രതം ആഘോഷിക്കുന്നത്. ഈ ദിവസം സ്ത്രീകള്‍ വ്രതമനുഷ്ഠിച്ച് ഗണപതിയെ ആരാധിക്കുകയും ചന്ദ്രനു ജലം സമര്‍പ്പിക്കുകയും ചെയ്യുന്നു. ഗണേശനെ ആരാധിച്ച ശേഷം രാത്രി ചന്ദ്രനെ ദര്‍ശിച്ചാണ് വ്രതം പൂര്‍ത്തിയാക്കുന്നത്. ഇത്തവണ ജനുവരി 21 ന് രാത്രി 09 മണിക്കാണ് ചന്ദ്രോദയം നടക്കുന്നത്. എന്നിരുന്നാലും, ഈ സമയം വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്തമായിരിക്കും.

ഗണേശ മന്ത്രം
ശകത് ചൗത്തില്‍ അമ്മമാര്‍ തങ്ങളുടെ മക്കളുടെ ദീര്‍ഘായുസ്സിനായി നിയമപ്രകാരം ഗണപതിയെ പൂജിച്ചും മന്ത്രങ്ങള്‍ ജപിച്ചും ഗണപതിയെ പ്രീതിപ്പെടുത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, ശകത് ചൗത്ത് ദിവസം, ഒരാള്‍ തീര്‍ച്ചയായും ഗണേശ മന്ത്രങ്ങള്‍ ജപിക്കണം.
ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഃ തന്നോ ദന്തിഃ പ്രചോദയാത്.
ഓം വക്രതുണ്ഡ മഹാകായ സൂര്യ കോടി സമ്പ്രഭ:
ഓം ഗണഗണപതയേ നമഃ

സങ്കഷ്ടി ചതുര്‍ത്ഥി ജനുവരി 2022
ജനുവരി 21-ന് സങ്കഷ്ടി ചതുര്‍ത്ഥി ആഘോഷിക്കും. ഈ ദിവസം ഗണപതി ആരാധനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നു. പ്രഥമ ആരാധകന് എന്ന് വിളിക്കപ്പെടുന്ന ഗണേശന് കുടുംബത്തിന് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്നതിനൊപ്പം കഷ്ടപ്പാടുകളും ഇല്ലാതാക്കുന്നു. കുടുംബവും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ അകറ്റാന്‍ വിവാഹിതരായ സ്ത്രീകള്‍ കര്‍ശനമായ വ്രതം അനുഷ്ഠിക്കുന്നു. ചന്ദ്രനെ ആരാധിക്കുന്ന ഈ ഉത്സവം ചന്ദ്രോദയ സമയമനുസരിച്ചാണ് എടുക്കുന്നത്.

സങ്കഷ്ടി ചതുര്‍ത്ഥി പൂജാ രീതി
സങ്കഷ്ടി ചതുര്‍ഥി ദിവസം, അതിരാവിലെ ഉണര്‍ന്ന് കുളിക്കുക.ം മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശുഭകരമാണ്. ഈ ദിവസം, ആദ്യം പൂജാമുറി നന്നായി വൃത്തിയാക്കുക. ഇതിനുശേഷം, ചുവന്ന നിറമുള്ള തട്ടില്‍ ഗണേശ വിഗ്രഹം സ്ഥാപിക്കുക. ഇതിനു മുന്പില് ഒരു നെയ്യ് വിളക്ക് കൊളുത്തി വിഗ്രഹത്തില്‍ തിലകം തൊടുക. ഇതിനുശേഷം പഴങ്ങളും പൂക്കളും മധുരപലഹാരങ്ങളും ഗണപതിക്ക് സമര്‍പ്പിക്കുക. സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിയെ പൂജിക്കുകയും വൈകുന്നേരം ചന്ദ്രദേവന് അര്‍ഘ്യം അര്‍പ്പിക്കുകയും ചെയ്യുന്നു. ഈ ദിവസം, നിങ്ങളുടെ കഴിവിന് അനുസരിച്ച് ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.

സങ്കഷ്ടി ചതുര്‍ത്ഥിയുടെ പ്രാധാന്യം
ഈ ദിവസം ഗണേശനെ ആത്മാര്‍ത്ഥമായ ഹൃദയത്തോടെ ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ഈ ദിവസം സങ്കഷ്ടി ചതുര്‍ത്ഥി എന്ന് അറിയപ്പെടുന്നത്.

കുട്ടികളുടെ ദീര്‍ഘായുസ്സ്
വിശ്വാസമനുസരിച്ച്, ഭക്തര്‍ തങ്ങളുടെ കുട്ടികളുടെ ദീര്‍ഘായുസ്സിനും സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി സങ്കഷ്ടി ചതുര്ഥിയില് ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. വിഘ്നേശ്വരനായ ഗണപതി അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.

കടങ്ങള്‍ നീങ്ങുന്നു
ഈ ദിവസം, ഗണേശനെ ആരാധിക്കുന്നതിലൂടെ എല്ലാത്തരം പ്രതിസന്ധികളും നീങ്ങുന്നു. പ്രസവവും ശിശുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. നിങ്ങളുടെ എല്ലാത്തരം ജോലികളുടെയും തടസ്സങ്ങള്‍ നീക്കംചെയ്യപ്പെടുകയും പണവും കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അകലുകയും ചെയ്യുന്നു.

സങ്കഷ്ടി ചതുര്‍ത്ഥി ഉപവാസം
സങ്കഷ്ടി ചതുര്‍ത്ഥിയില്‍ ഭക്തര്‍ ഉപവസിക്കുന്നു. ഉപവാസസമയത്ത്, ഭക്തര്‍ക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് അല്ലെങ്കില്‍ പഞ്ചസാര കിഴങ്ങുകള്‍ പോലുള്ള പഴങ്ങളോ വേരുകളോ മാത്രമേ കഴിക്കാവൂ. ഉപവാസത്തിനുശേഷം, ചന്ദ്രന് ഉദിക്കുമ്പോള്‍ പ്രധാന പൂജ നടത്തുന്നു. ചന്ദ്രന് പുറത്തുവരുമ്പോള്‍ ചന്ദനം, തേന്‍ എന്നിവ കലര്‍ന്ന പാല് അര്‍ഘ്യം അര്‍പ്പിക്കുന്നു. ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുന്നത് വളരെ വിശേഷപ്പെട്ടതും ശുഭകരവുമാണ്. അര്‍ഘ്യം അര്‍പ്പിച്ചതിനുശേഷം മാത്രമേ സങ്കഷ്ടി ചതുര്‍ത്ഥി ഉപവാസം പൂര്‍ണ്ണമായതായി കണക്കാക്കൂ.



Click it and Unblock the Notifications
