ഈ വര്‍ഷത്തെ ആദ്യ സങ്കഷ്ടി ചതുര്‍ത്ഥി; ശുഭമുഹൂര്‍ത്തവും പൂജാരീതിയും ആരാധനാക്രമവും

ഹിന്ദുമതത്തില്‍ സങ്കഷ്ടി ചതുര്‍ത്ഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വ്രതം ഗണപതിക്ക് സമര്‍പ്പിക്കുന്നു. ഈ ദിവസം ഗണപതിയെ ആരാധിച്ചാല്‍ ഭക്തരുടെ എല്ലാ പ്രയാസങ്ങളും മാറുമെന്നാണ് വിശ്വാസം. ഹിന്ദു ഗ്രന്ഥങ്ങള്‍ അനുസരിച്ച്, എല്ലാ മാസവും കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയില്‍ സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കുന്നു. ഇത്തവണ ജനുവരി 10, മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയില്‍ സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കും.

ഈ ദിവസം അമ്മമാര്‍ തങ്ങളുടെ കുട്ടികളുടെ ദീര്‍ഘായുസ്സിനായി വെള്ളം കുടിക്കാതെ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം ഗണപതിയെ എള്ള് കൊണ്ട് പൂജിക്കുന്നു. സങ്കഷ്ടി ചതുര്‍ത്ഥിയിലെ വ്രതാനുഷ്ഠാനം കുട്ടികളെ എല്ലാ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുമെന്നാണ് വിശ്വാസം. ഈ വര്‍ഷത്തെ ആദ്യത്തെ സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തിന്റെ ശുഭമുഹൂര്‍ത്തവും പൂജാരീതികളും അറിയാന്‍ ലേഖനം വായിക്കൂ.

സങ്കഷ്ടി ചതുര്‍ത്ഥി ശുഭമുഹൂര്‍ത്തം

സങ്കഷ്ടി ചതുര്‍ത്ഥി ശുഭമുഹൂര്‍ത്തം

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ജനുവരി 10ന് ആചരിക്കും. സങ്കഷ്ടി ചതുര്‍ത്ഥിയുടെ ശുഭമുഹൂര്‍ത്തം ജനുവരി 10ന് പകല്‍ 12:09ന് ആരംഭിച്ച് 11 ന് പകല്‍ 2:31ന് അവസാനിക്കും. ഉദയതിഥി പ്രകാരം ജനുവരി 10ന് സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കും. രാത്രി ചന്ദ്രന് അര്‍ഘ്യം അര്‍പ്പിച്ചതിനു ശേഷമേ ഈ വ്രതം മുറിക്കാവൂ. ഈ ദിവസം ചന്ദ്രോദയ സമയം രാത്രി 08:41ന് ആയിരിക്കും.

സങ്കഷ്ടി ചതുര്‍ത്ഥി പൂജാരീതി

സങ്കഷ്ടി ചതുര്‍ത്ഥി പൂജാരീതി

സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് വ്രതമനുഷ്ഠിക്കുക. ഇതിനുശേഷം ഗണപതിയെ ആരാധിക്കുകയും എള്ള്, ശര്‍ക്കര, ലഡ്ഡു, ദര്‍ഭപുല്ല്, ചന്ദനം എന്നിവ ഗണപതിക്ക് സമര്‍പ്പിക്കുകയും ചെയ്യുക. ഇവ കൂടാതെ ഗണപതിക്ക് മോദകവും സമര്‍പ്പിക്കുക. അതിനുശേഷം ഗണേശനെ സ്തുതിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. ദിവസം മുഴുവന്‍ പഴവര്‍ഗങ്ങള്‍ കഴിച്ച് ഉപവസിക്കുക. ചന്ദ്രോദയത്തിന് മുമ്പ് വൈകുന്നേരം ഗണപതിയെ വീണ്ടും ആരാധിക്കുക. ചന്ദ്രോദയത്തിന് ശേഷം ചന്ദ്രനെ ദര്‍ശിച്ച് ചന്ദ്രദേവന് അര്‍ഘ്യം അര്‍പ്പിക്കുക. ഇതിനുശേഷം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുക.

സങ്കഷ്ടി ചതുര്‍ത്ഥിയുടെ പ്രാധാന്യം

സങ്കഷ്ടി ചതുര്‍ത്ഥിയുടെ പ്രാധാന്യം

കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയെ സങ്കഷ്ടി ചതുര്‍ത്ഥി എന്നും ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥി എന്നും വിളിക്കുന്നു. സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ വിഷമതകളും അകലുന്നു. സങ്കഷ്ടി ചതുര്‍ത്ഥി ദിനം ഗണപതിയെ ആരാധിക്കുന്നതിനുള്ള ഒരു പ്രത്യേക ദിവസമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വടക്കന്‍, തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ദിവസം കൂടുതല്‍ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്നു. സങ്കഷ്ടി നാളില്‍ ഗണപതിയെ ആരാധിക്കുന്നത് വീട്ടില്‍ നിന്ന് ദോഷഫലങ്ങളെ അകറ്റുകയും കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തുകയും ചെയ്യുന്നു. ഗണേശന്‍ വീട്ടിലുള്ള എല്ലാ ആപത്തുകളും അകറ്റുകയും ഭക്തരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.

സങ്കഷ്ടി ചതുര്‍ത്ഥിയിലെ ശുഭയോഗം

സങ്കഷ്ടി ചതുര്‍ത്ഥിയിലെ ശുഭയോഗം

സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ചന്ദ്രനു നിവേദ്യം അര്‍പ്പിക്കുകയും രാത്രി പൂജിക്കുകയും ചെയ്യുന്നു. ഈ ദിവസം ചന്ദ്രന്‍ രാത്രി 08:41ന് ഉദിക്കും. ഈ സമയത്ത് ചന്ദ്രനെ ആരാധിക്കുകയും അതിനുശേഷം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യും. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധി യോഗം, പ്രീതി യോഗം, ആയുഷ്മാന്‍ യോഗം എന്നിവ രൂപീകരിക്കപ്പെടും. ഈ ദിവസം രാവിലെ 11.20 മുതല്‍ പ്രീതിയോഗവും അതിനുശേഷം ആയുഷ്മാന്‍ യോഗവും ഉണ്ടായിരിക്കും. രാവിലെ 07.15 മുതല്‍ 09.01 വരെയാണ് സര്‍വാര്‍ത്ത സിദ്ധിയോഗം.

ദുരിതങ്ങള്‍ അകറ്റാന്‍

ദുരിതങ്ങള്‍ അകറ്റാന്‍

ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും അകറ്റാന്‍ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് കുങ്കുമം സമര്‍പ്പിക്കുക. ഇതോടൊപ്പം ജോഡിയായി ദര്‍ഭപുല്ലുകളും സമര്‍പ്പിക്കുക.

പണ ലാഭത്തിനായി

പണ ലാഭത്തിനായി

പതിവ് ആരാധനയ്ക്കൊപ്പം ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിയുടെ പാദങ്ങളില്‍ ദര്‍ഭപുല്ല് അര്‍പ്പിക്കുക. ഇതോടൊപ്പം ഓം ഗണ്‍ ഗണപതയേ നമഃ മന്ത്രവും ചൊല്ലുക.

കടബാധ്യത തീരാന്‍

കടബാധ്യത തീരാന്‍

കടബാധ്യതയില്‍ നിന്ന് മുക്തി നേടാനും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനും ഗണപതി ചതുര്‍ത്ഥി ദിനത്തില്‍ ശര്‍ക്കരയും നെയ്യും ഗണപതിക്ക് സമര്‍പ്പിക്കുക. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ 'വക്രതുണ്ഡായ' എന്ന മന്ത്രം 108 തവണ ജപിക്കുക. ഈ മന്ത്രം ജപിച്ചാല്‍ ഗണപതിയുടെ അനുഗ്രഹം ലഭിക്കും. ഗണേശ ചതുര്‍ത്ഥി നാളില്‍ വീട്ടില്‍ ഗണേശ യന്ത്രം സ്ഥാപിക്കുന്നത് ശുഭകരമാണ്.

കുടുംബത്തില്‍ സന്തോഷത്തിന്

കുടുംബത്തില്‍ സന്തോഷത്തിന്

നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സങ്കഷ്ടി ചതുര്‍ത്ഥിയില്‍ നിങ്ങളുടെ രണ്ട് കൈകളിലും ചുവന്ന പൂക്കള്‍ എടുത്ത് ഗണപതിക്ക് സമര്‍പ്പിക്കുക. പുഷ്പങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ 'ഓം ഗണ്‍ ഗണപതയേ നമഃ' എന്ന മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.

തൊഴില്‍ നേട്ടങ്ങള്‍ക്ക്

തൊഴില്‍ നേട്ടങ്ങള്‍ക്ക്

നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കണമെങ്കില്‍, ഈ ദിവസം യഥാവിധി പൂജിച്ച ഒരു എട്ട് മുഖ രുദ്രാക്ഷം നിങ്ങളുടെ കഴുത്തില്‍ ധരിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കും. ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനായി ഗണപതിക്ക് ബൂന്തി ലഡ്ഡൂ സമര്‍പ്പിക്കുക. ഗണപതിക്ക് നിവേദ്യം അര്‍പിച്ച ശേഷം ബാക്കിയുള്ള ലഡ്ഡു പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്ത് അനുഗ്രഹം തേടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷങ്ങള്‍ വരുന്നതായിരിക്കും.

Story first published: Saturday, January 7, 2023, 9:43 [IST]
X
Desktop Bottom Promotion