Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിഘ്നങ്ങള്‍ നീക്കി ജീവിതത്തില്‍ ഐശ്വര്യത്തിന് സങ്കഷ്ടി ചതുര്‍ത്ഥി വ്രതം
ഗണപതിയെ ആരാധിക്കാനായി എല്ലാ മാസവും സങ്കഷ്ടി ചതുര്‍ത്ഥി ദിവസം വരുന്നു. ഈ ദിവസം ഗണപതിക്ക് പ്രത്യേക ആരാധന നടത്തുകയും ഭക്തര്‍ കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നവംബര്‍ മാസത്തില്‍ സങ്കഷ്ടി ചതുര്‍ത്ഥി വ്രതം വരുന്നത് നവംബര്‍ 12 ശനിയാഴ്ചയാണ്. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ സങ്കടങ്ങളും വേദനകളും ഇല്ലാതാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഒരു മാസത്തില്‍ രണ്ട് ചതുര്‍ത്ഥി വ്രതങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. പൗര്‍ണ്ണമി തിഥിക്ക് ശേഷം വരുന്ന ചതുര്‍ത്ഥിയെ സങ്കഷ്ടി ചതുര്‍ത്ഥി എന്നും അമാവാസിക്ക് ശേഷം വരുന്ന ദിവസത്തെ വിനായക ചതുര്‍ത്ഥി വ്രതം എന്നും പറയുന്നു. നവംബര്‍ മാസത്തില്‍ വരുന്ന സങ്കഷ്ടി ചതുര്‍ത്ഥി വ്രതാനുഷ്ഠാനത്തിന്റെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും എന്തെന്ന് ഇവിടെ വായിച്ചറിയാം.

സങ്കഷ്ടി ചതുര്‍ത്ഥി നവംബര്‍ 2022 ശുഭ മുഹൂര്‍ത്തം
ചതുര്‍ത്ഥി തിഥി ആരംഭം - നവംബര്‍ 11 രാത്രി 08:17
ചതുര്‍ത്ഥി തിഥി അവസാനം - നവംബര്‍ 12 രാത്രി 10:25 ന്
സങ്കഷ്ടി ദിനത്തിലെ ചന്ദ്രോദയം - രാത്രി 08:21
ഹിന്ദുമത വിശ്വാസമനുസരിച്ച്, ചന്ദ്രോദയത്തിന് ശേഷമാണ് സങ്കഷ്ടി ചതുര്‍ത്ഥി വ്രതം. ചന്ദ്രദര്ശനത്തിനു ശേഷമേ സങ്കഷ്ടി ചതുര്‍ത്ഥി പൂജ ചെയ്യാറുള്ളൂ. സങ്കഷ്ടി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നവര്‍ ഇക്കാര്യം ഓര്‍മ്മയില്‍ സൂക്ഷിക്കുക.

സങ്കഷ്ടി ചതുര്‍ത്ഥി പൂജാവിധി
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ധ്യാനിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഈ ദിവസം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആരാധിക്കുന്നത് ശുഭഫലം നല്‍കുമെന്നാണ് വിശ്വാസം. ഇതിനുശേഷം വടക്കോട്ട് അഭിമുഖമായി ഇരുന്ന് ഗണപതിയെ പൂജിക്കുക. സുഗന്ധം, പൂക്കള്‍, വിളക്കുകള്‍ മുതലായവ സമര്‍പ്പിക്കുക. ഈ ദിവസം വ്രതാനുഷ്ഠാനം നടത്തുന്നവര്‍ രാത്രി ചന്ദ്രദേവനെ ദര്‍ശിച്ച ശേഷം വ്രതം അനുഷ്ഠിക്കണം.

സങ്കഷ്ടി ചതുര്‍ത്ഥി പ്രാധാന്യം
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയെ ആരാധിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്ന് പുരാണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്ന് പറയപ്പെടുന്നു.

സങ്കഷ്ടി ചതുര്‍ത്ഥി വ്രതനിയമം
സങ്കഷ്ടി ചതുര്‍ത്ഥിയില്‍ ഭക്തര്‍ ഉപവസിക്കുന്നു. ഉപവാസസമയത്ത്, ഭക്തര്‍ക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് അല്ലെങ്കില്‍ പഞ്ചസാര കിഴങ്ങുകള്‍ പോലുള്ള പഴങ്ങളോ വേരുകളോ മാത്രമേ കഴിക്കാവൂ. ഉപവാസത്തിനുശേഷം, ചന്ദ്രന് ഉദിക്കുമ്പോള്‍ പ്രധാന പൂജ നടത്തുന്നു. ചന്ദ്രന് പുറത്തുവരുമ്പോള്‍ ചന്ദനം, തേന്‍ എന്നിവ കലര്‍ന്ന പാല് അര്‍ഘ്യം അര്‍പ്പിക്കുന്നു. ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുന്നത് വളരെ വിശേഷപ്പെട്ടതും ശുഭകരവുമാണ്. അര്‍ഘ്യം അര്‍പ്പിച്ചതിനുശേഷം മാത്രമേ സങ്കഷ്ടി ചതുര്‍ത്ഥി ഉപവാസം പൂര്‍ണ്ണമായതായി കണക്കാക്കൂ.

കുട്ടികളുടെ ദീര്‍ഘായുസ്സിന്
വിശ്വാസമനുസരിച്ച്, ഭക്തര്‍ തങ്ങളുടെ കുട്ടികളുടെ ദീര്‍ഘായുസ്സിനും സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി സങ്കഷ്ടി ചതുര്ഥിയില് ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. വിഘ്നേശ്വരനായ ഗണപതി അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.

സാമ്പത്തിക പ്രതിസന്ധി നീക്കാന്‍
ഈ ദിവസം ഗണേശനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാത്തരം പ്രതിസന്ധികളും നീങ്ങുന്നു. പ്രസവവും ശിശുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. നിങ്ങളുടെ എല്ലാത്തരം ജോലികളുടെയും തടസ്സങ്ങള്‍ നീക്കംചെയ്യപ്പെടുകയും പണവും കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അകലുകയും ചെയ്യുന്നു.



Click it and Unblock the Notifications
