Latest Updates
-
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം
സന്തോഷവും ഐശ്വര്യവും നേടിത്തരും സങ്കഷ്ടി ചതുര്ത്ഥി വ്രതം; ശുഭമുഹൂര്ത്തവും ആരാധനാരീതിയും
ഹിന്ദുമതവിശ്വാസപ്രകാരം എല്ലാ മാസവും സങ്കഷ്ടി ചതുര്ത്ഥി വ്രതം ആചരിക്കുന്നു. മാസത്തിലെ ഈ പ്രത്യേക ദിവസം ഗണപതിയെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. സനാതന ധര്മ്മത്തില് ഗണപതിയെ പ്രഥമ ദൈവമായി ആരാധിക്കുന്നു. അതുകൊണ്ടുതന്നെ ചതുര്ത്ഥി വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്.
പൗഷമാസം ആരംഭിച്ചുകഴിഞ്ഞു. അത്തരമൊരു സാഹചര്യത്തില് ഈ പുണ്യമാസത്തില് വരുന്നത് അഖുരാത് സങ്കഷ്ടി ചതുര്ത്ഥി വ്രതമാണ്. ഈ മാസം ഡിസംബര് 11, ഞായറാഴ്ച സങ്കഷ്ടി ചതുര്ത്ഥി വ്രതം ആചരിക്കും. ഡിസംബര് മാസത്തിലെ സങ്കഷ്ടി ചതുര്ത്ഥി വ്രതാനുഷ്ഠാനത്തിന്റെ മംഗളകരമായ സമയവും പൂജാ രീതിയും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

സങ്കഷ്ടി ചതുര്ത്ഥി ശുഭസമയം
ജ്യോതിഷ കലണ്ടര് അനുസരിച്ച് പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ത്ഥി തീയതി ഡിസംബര് 11 ന് വൈകുന്നേരം 4.14 ന് ആരംഭിക്കും. ഇത് ഡിസംബര് 12ന് വൈകുന്നേരം 6.48ന് അവസാനിക്കും. ചതുര്ത്ഥി തിഥിയില് ചന്ദ്രദേവനെ ആരാധിക്കണമെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഡിസംബര് 11ന് സങ്കഷ്ടി ചതുര്ത്ഥി വ്രതം ആചരിക്കും. അഖുരാത് സങ്കഷ്ടി ചതുര്ത്ഥി ദിനത്തില് ചന്ദ്രോദയം വളരെ പ്രധാനമാണ്. വ്രതാനുഷ്ഠാനം നടത്തുന്ന ആളുകള് ചന്ദ്രനെ ദര്ശിക്കുകയും ചന്ദ്രന് അര്ഘ്യം അര്പ്പിക്കുകയും ചെയ്തതിനുശേഷം മാത്രമേ വ്രതം മുറിക്കുകയുള്ളൂ. ഏകദേശം രാത്രി 8.10ന് ചന്ദ്രോദയം നടക്കും.

സങ്കഷ്ടി ചതുര്ത്ഥി ആരാധനാരീതി
സങ്കഷ്ടി ചതുര്ത്ഥി നാളില് ബ്രാഹ്മ മുഹൂര്ത്തത്തില് അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ധ്യാനിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം പൂജാമുറി വൃത്തിയാക്കി ഗംഗാജലം തളിക്കുക. തുടര്ന്ന് ഗണപതിയെ യഥാവിധി ആരാധിക്കുകയും ഗണപതിക്ക് പഴങ്ങളും ലഡ്ഡൂകളും സമര്പ്പിക്കുകയും ചെയ്യുക. തുടര്ന്ന് വ്രതമെടുത്ത് വൈകുന്നേരം ചന്ദ്രദേവന് അര്ഘ്യം അര്പ്പിച്ച ശേഷം വ്രതം തുറക്കുക. അതിനുമുമ്പ് ഗണേശ ചാലിസ ചൊല്ലുക.

സങ്കഷ്ടി ചതുര്ത്ഥിയുടെ പ്രാധാന്യം
പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ഥി തിഥിയില് ഗണപതിയെ ആരാധിച്ച് വ്രതം അനുഷ്ഠിച്ചാല് എല്ലാവിധ ദു:ഖങ്ങളും നീങ്ങി ഭക്തര്ക്ക് സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്ന് വേദങ്ങളില് പറഞ്ഞിട്ടുണ്ട്. വിഘ്നേശ്വരന്റെ അനുഗ്രഹത്താല് നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങള്ക്ക് വിജയം നേടാനും സാധിക്കുന്നു.

സങ്കഷ്ടി ചതുര്ത്ഥി ദിനത്തിലെ ഉപവാസം
സങ്കഷ്ടി ചതുര്ത്ഥിയില് ഭക്തര് ഉപവസിക്കുന്നു. ഉപവാസസമയത്ത്, ഭക്തര്ക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് അല്ലെങ്കില് പഞ്ചസാര കിഴങ്ങുകള് പോലുള്ള പഴങ്ങളോ വേരുകളോ മാത്രമേ കഴിക്കാവൂ. ഉപവാസത്തിനുശേഷം, ചന്ദ്രന് ഉദിക്കുമ്പോള് പ്രധാന പൂജ നടത്തുന്നു. ചന്ദ്രന് പുറത്തുവരുമ്പോള് ചന്ദനം, തേന് എന്നിവ കലര്ന്ന പാല് അര്ഘ്യം അര്പ്പിക്കുന്നു. ചന്ദ്രന് അര്ഘ്യം അര്പ്പിക്കുന്നത് വളരെ വിശേഷപ്പെട്ടതും ശുഭകരവുമാണ്. അര്ഘ്യം അര്പ്പിച്ചതിനുശേഷം മാത്രമേ സങ്കഷ്ടി ചതുര്ത്ഥി ഉപവാസം പൂര്ണ്ണമായതായി കണക്കാക്കൂ.

കുട്ടികളുടെ ദീര്ഘായുസ്സിനും സന്തോഷത്തിനും
വിശ്വാസമനുസരിച്ച്, ഭക്തര് തങ്ങളുടെ കുട്ടികളുടെ ദീര്ഘായുസ്സിനും സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി സങ്കഷ്ടി ചതുര്ഥിയില് ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. വിഘ്നേശ്വരനായ ഗണപതി അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്.

സാമ്പത്തിക പ്രശ്നങ്ങള് നീക്കാന്
ഈ ദിവസം, ഗണേശനെ ആരാധിക്കുന്നതിലൂടെ എല്ലാത്തരം പ്രതിസന്ധികളും നീങ്ങുന്നു. പ്രസവവും ശിശുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നു. നിങ്ങളുടെ എല്ലാത്തരം ജോലികളുടെയും തടസ്സങ്ങള് നീക്കംചെയ്യപ്പെടുകയും പണവും കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് അകലുകയും ചെയ്യുന്നു.



Click it and Unblock the Notifications
