For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Sani Gochar 2022 ശനിയുടെ രാശിമാറ്റത്തില്‍ 12രാശിയുടേയും ഫലങ്ങള്‍

|

Shani Gochar 2022 Predictions in Malayalam: ഏപ്രില്‍ 29 മുതല്‍ കുംഭ രാശിയില്‍ ശനി സംക്രമിക്കും. 2022 ജൂലൈ 11 വരെ ശനി കുംഭം രാശിയില്‍ തുടരും, അതിനുശേഷം അത് മകരം രാശിയിലേക്ക് മാറി 2023 ജനുവരി 18 മുതല്‍ 2025 മാര്‍ച്ച് 29 വരെ ഈ രാശിയില്‍ വീണ്ടും സംക്രമിക്കും. ശനിയുടെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. മാതാപിതാക്കള്‍, സഹോദരങ്ങള്‍, പണം, കുടുംബം, വിദ്യാഭ്യാസം, ദാമ്പത്യ ജീവിതം, ഭാഗ്യം, ബിസിനസ്സ്, കര്‍മ്മം, ലാഭം, ചെലവ് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ശനിയുടെ രാശിമാറ്റം എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

Sani Gochar Saturn Transit 2022

വ്യാഴത്തിന്റെ രാശിമാറ്റം; 27നാളുകാരില്‍ ചിലര്‍ക്കുണ്ട് അനുകൂലഫലംവ്യാഴത്തിന്റെ രാശിമാറ്റം; 27നാളുകാരില്‍ ചിലര്‍ക്കുണ്ട് അനുകൂലഫലം

യഥാര്‍ത്ഥത്തില്‍, ശനി ഒരു അശുഭഗ്രഹമാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ മുന്‍കാല കര്‍മ്മങ്ങളുടെ ഫലങ്ങള്‍ നല്‍കുന്ന നീതിയുടെ കാരക ഗ്രഹമാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അനുസരിച്ചായിരിക്കും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ് ശനിയിലൂടെ നമുക്ക് തിരിച്ച് കിട്ടുന്നത്. എന്നാല്‍ ഇപ്പോള്‍ കുംഭ രാശിയിലെ ശനിയുടെ സംക്രമണം വിവിധ ലഗ്‌നരാശികളെയും ചന്ദ്രരാശികളെയും ബാധിക്കും. രാശിചിഹ്നങ്ങള്‍ക്കായി കുംഭ രാശിയില്‍ ശനിയുടെ സംക്രമണത്തിന്റെ ഫലത്തെക്കുറിച്ച് ഈ ലേഖനത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മേടം രാശി

മേടം രാശി

നിങ്ങള്‍ മേടം രാശിക്കാരാണെങ്കില്‍, പതിനൊന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപന്‍ ശനി ആണ്, അത് നിങ്ങളുടെ ശുഭഭാവത്തില്‍ രണ്ടര വര്‍ഷക്കാലം സഞ്ചരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ശുഭകരമായ പല ഫലങ്ങളും ലഭിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളുടെ ഭാവിക്കായി ആസൂത്രണം ചെയ്ത പദ്ധതികളില്‍ നിങ്ങള്‍ വിജയിക്കുകയും ഏത് തരത്തിലുള്ള തീരുമാനങ്ങളും എടുക്കാനും നിങ്ങള്‍ക്ക് കഴിയും, ഇതെല്ലാം സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ വളരെ പോസിറ്റീവ് ആയി ഇരിക്കുന്ന സമയമായിരിക്കും ഇത്. ശുഭകരമായ ഗ്രഹത്തില്‍ ശനിയുടെ സംക്രമണം കാരണം വരുമാനത്തിന്റെയും ലാഭത്തിന്റെയും കണക്കുകള്‍ വരുന്നുണ്ട്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിലെ സന്തോഷം യാഥാര്‍ത്ഥ്യമാക്കുന്നതിന് ശനിയുടെ സംക്രമണം നിങ്ങളെ സഹായിക്കുന്നുണ്ട്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ശനി ഭാഗ്യത്തിന്റെയും കര്‍മ്മത്തിന്റെയും അധിപനാണ്. ഇവര്‍ക്ക് ഭാവി പദ്ധതികളില്‍ മികച്ച അനുഭവവും ഫലവും ഉണ്ടായിരിക്കും. തൊഴില്‍ ഗൃഹത്തില്‍ ശനിയുടെ സംക്രമം മൂലം സന്തോഷവും ദുഃഖവും ലാഭനഷ്ടങ്ങളും ഉണ്ടാകുമെങ്കിലും അതെല്ലാം ചെറിയ ഒരു സമയത്തേക്ക് മാത്രമായിരിക്കും. ലാഭത്തോടൊപ്പം ചെലവുകളെക്കുറിച്ചും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ വിജയമുണ്ടാകുമെങ്കിലും അതിനായി അല്‍പം കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. എന്നാല്‍ ദാമ്പത്യ ജീവിതവും കുടുംബവും തമ്മില്‍ പ്രശ്നങ്ങളും ഉണ്ടാകും. മാതാപിതാക്കളുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും സാധ്യതയുണ്ട്. ധൃതി പിടിച്ച് തീരുമാനങ്ങള്‍ ഒന്നും എടുക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിയിലെ വ്യക്തിക്ക്, ഒന്‍പതാം ഭാവത്തിലും എട്ടാം ഭാവത്തിലും അധിപനായി ശനി ഭാഗ്യസ്ഥാനത്തില്‍ സഞ്ചരിക്കും. ശനി ഭാഗ്യത്തിന്റെ അധിപനായിരിക്കുന്നതിനാല്‍, ഈ സമയം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. അതേ സമയം നിങ്ങളില്‍ കോപവും അഹങ്കാരവും വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് എന്നുള്ളതാണ് സത്യം. അത് നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കും. സുഹൃത്തുക്കളുടെ അസ്വാഭാവികമായ പെരുമാറ്റം മൂലം നിങ്ങള്‍ പലപ്പോഴും മനസമാധാനത്തിന് വെല്ലുവിളി ഉണ്ടാവുന്നുണ്ട്. മൂന്നാം ഭാവത്തിലെ ശനിയുടെ ഭാവം മൂലം നിങ്ങളുടെ ശക്തി കുറയും, അതിനാല്‍ ബിസിനസ്സില്‍ നഷ്ടം ഉണ്ടാകാം. മത്സരത്തില്‍ വിജയം നേടുമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട് എന്നുള്ളതാണ് സത്യം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കടക രാശിക്കാര്‍ക്ക്, ശനി ഏഴ്, എട്ട് ഭാവങ്ങളുടെ അധിപനാണ്, എട്ടാം ഭാവത്തിലാണ് ശനിയുടെ സംക്രമണം നടക്കുന്നത്. ശനിയുടെ ഈ സംക്രമണം വ്യക്തിയുടെ തൊഴില്‍ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. മരണഗൃഹത്തില്‍ ശനിയുടെ സംക്രമണം ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശനിദോഷം പലപ്പോഴും നിങ്ങളുടെ ജോലി, പണം, ബുദ്ധി എന്നിവയെയാണ് ബാധിക്കുന്നത്. ഇത് തൊഴില്‍ മേഖലയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് കാരണമായേക്കാം, നിങ്ങളുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ സ്ഥിരതയില്ലാത്ത അവസ്ഥയും ശനി നല്‍കുന്നു. സാമ്പത്തിക നഷ്ടം പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബിസിനസ്സില്‍ നഷ്ടത്തിനും പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനും സാധ്യതയുണ്ട്. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങള്‍ ചിങ്ങം രാശിക്കാരാണെങ്കില്‍, ശനി ഏഴാം ഭാവത്തിനും ആറാം ഭാവത്തിനും അധിപനായി ഏഴാം ഭാവത്തില്‍ സംക്രമിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും, അതുപോലെ കുറച്ചുകാലം അവരില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വരുന്നു. ഭാര്യക്ക് ഭാഗ്യം കൊണ്ട് വരുന്ന സമയമാണ് എന്നുള്ളതാണ് സത്യം. ഏതൊരു ജോലിയിലും ആദ്യ ശ്രമത്തില്‍ തന്നെ വിജയം നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ഒരു സ്ത്രീയോട് അനാദരവ് കാണിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. ഇത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ശനിയുടെ സംക്രമണം ദാമ്പത്യത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. ജീവിതപങ്കാളിയുടെയും അച്ഛന്റേയും ആരോഗ്യം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. പണം നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കണം.

കന്നി രാശി

കന്നി രാശി

നിങ്ങള്‍ കന്നിരാശിയില്‍ പെട്ടവരാണെങ്കില്‍, ആറാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ആണ് സംക്രമിക്കുന്നത്. ആറാം ഭാവം രോഗങ്ങള്‍, സങ്കടങ്ങള്‍, തര്‍ക്കങ്ങള്‍ മുതലായവയുടെ കൂടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവര്‍ കുട്ടികളെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശനിയുടെ സംക്രമണത്തോടെ, നിങ്ങളുടെ ശത്രുവിനെ പരാജയപ്പെടുത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് വിദേശ യാത്ര ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങളുടെ ശ്രമങ്ങള്‍ തീവ്രമാക്കേണ്ടതാണ്. വിജയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. സ്വത്ത് സമ്പാദനത്തിന് സാധ്യത കാണുന്നു. ഈ സമയത്ത് ഇളയ സഹോദരങ്ങളുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. പ്രണയ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. സാമ്പത്തികം അല്‍പം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക്, ശനി നാലാം ഭാവത്തിലും അഞ്ചാം ഭാവത്തിലും അധിപനാണ്. അഞ്ചാം ഭാവത്തിലെങ്കില്‍ കുട്ടികള്‍, കാമുകി വിദ്യാഭ്യാസം മുതലായവയെ പ്രതിനിധീകരിക്കുന്നു. കുട്ടികളുടെ സ്വഭാവം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വിവാഹം, ലാഭം, പണം എന്നിവയെ ശനിയുടെ കീഴില്‍ വരുന്നതാണ്. നിങ്ങളുടെ മൂത്ത സഹോദരന്മാരുമായുള്ള ബന്ധം വഷളായേക്കാം. വരുമാനം കുറയുമെങ്കിലും മനസ്സില്‍ സംതൃപ്തി ഉണ്ടാകും. പരീക്ഷയില്‍ തോറ്റുപോകുമോ എന്ന ടെന്‍ഷന്‍ പലരിലും ഉണ്ടാവുന്നുണ്ട്. മുട്ടുവേദനയെക്കുറിച്ചുള്ള പരാതികള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിക രാശിക്കാര്‍ക്ക്, നാലാം ഭാവത്തിലും മൂന്നാം ഭാവത്തിലുമാണ് ശനി അധിപനായി വരുന്നത്. ഇവര്‍ക്ക് കുടുംബവുമായി അകല്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ പലപ്പോഴും സ്വത്തിന്റെ പേരില്‍ സഹോദരനുമായി വഴക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങള്‍ക്ക് മാനസിക വേദന നല്‍കും. പുതിയ വീട് വാങ്ങുന്നതിനോ വീട് പുതുക്കിപ്പണിയുന്നതിനോ വായ്പയെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ദേഷ്യം ഒഴിവാക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഹൃദ്രോഗവുമായി ബന്ധപ്പെട്ട അവസ്ഥയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി

ധനു രാശി

ധനു രാശിയില്‍ ജനിച്ച വ്യക്തിയാണെങ്കില്‍, ശനി രണ്ടാം ഭാവത്തിനും മൂന്നാം ഭാവത്തിനും അധിപനാണ്. ഇവര്‍ക്ക് കഠിനാധ്വാനം പലപ്പോഴും ഓരോ കാര്യത്തിലും വേണ്ടി വരുന്നുണ്ട്. സന്താന സന്തോഷം കുറയാം. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ഇന്‍വസ്റ്റ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസില്‍ ശനിയുടെ സംക്രമം നിങ്ങള്‍ക്ക് സാധാരണ ഫലങ്ങള്‍ നല്‍കും. അനാവശ്യമായി നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ലാഭമായിരിക്കും ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

മകരം രാശി

മകരം രാശി

നിങ്ങള്‍ മകരരാശിയിലാണ് ജനിച്ചതെങ്കില്‍, ശനി ലഗ്‌നത്തിന്റെയും രണ്ടാം ഭാവത്തിന്റെയും അധിപനായിരിക്കും. നിങ്ങളില്‍ ചെറിയ രീതിയിലുള്ള അഹങ്കാരം വര്‍ദ്ധിക്കുന്ന സമയവും ഉണ്ട്. അതിനാല്‍ ആശയപരമായ വ്യത്യാസങ്ങള്‍ പലപ്പോഴും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ജോലി സംബന്ധമായോ അല്ലാതെയോ നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍ നിന്നോ കുടുംബത്തില്‍ നിന്നോ നിങ്ങള്‍ക്ക് അകന്നു നില്‍ക്കേണ്ടതായി വരുന്നുണ്ട്. വീടോ വാഹനമോ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. പഴയ വാഹനവും വാങ്ങാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം രാശി

കുംഭം രാശി

നിങ്ങള്‍ കുംഭം രാശിയില്‍ പെട്ടവരാണെങ്കില്‍, ലഗ്‌നത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനായ ശനി ലഗ്‌നഭാവത്തില്‍ സഞ്ചരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ ഏഴര ശനിക്കുള്ള യോഗമുണ്ട്. അതിനാല്‍ അമിതമായ ചെലവ് ചുരുക്കുകയും, കുടുംബത്തില്‍ വഴക്കില്ലാതെ ഇരിക്കുകയും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുകയും എല്ലാം വേണം. ശാരീരിക ബലഹീനതയും അലസതയും വര്‍ദ്ധിച്ചേക്കാം. ശനി നിങ്ങളുടെ ലഗ്‌നത്തില്‍ സ്ഥിതിചെയ്യുന്നു, അതിനാല്‍ ഇത് തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങള്‍ക്ക് ചെവി, തൊണ്ട, കണ്ണ്, മൂക്ക് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാം. ഇതെല്ലാം ശ്രദ്ധിക്കണം.

മീനംരാശി

മീനംരാശി

മീനം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും അധിപനാണ് ശനി. പന്ത്രണ്ടാം ഭാവത്തില്‍ ശനിയുടെ സംക്രമണം സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശനിയുടെ സംക്രമം മൂലം വരുമാനം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ചെലവും കൂടുതലാവുന്നുണ്ട്. അതുകൊണ്ട് തന്നെ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. അതിനാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും, അതിനാല്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുക. മത്സര പരീക്ഷയില്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. സ്ഥാനക്കയറ്റത്തിന് വേണ്ടിയും വളരെയധികം പരിശ്രമിക്കേണ്ടിവരും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

English summary

Sani Gochar Saturn Transit 2022 in Aquarius ; Effects on Dhaiya And Sade Sati On Zodiac Signs in Malayalam

Sani Gochar 2022 : Saturn Transit 2022 in Aquarius from 29th April 2022. Shani Gochar happen in 2022 and 8 zodiac signs shani will face sade sati and dhaiya know effect on all zodiac signs in Malayalam. Read on.
X
Desktop Bottom Promotion