മുഖലക്ഷണം പറയും പെണ്ണിനെക്കുറിച്ച്.......

Posted By:
Subscribe to Boldsky

സാമുദ്രികശാസ്ത്രം എന്നൊരു ശാസ്ത്രസാഖയുണ്ട്. ഒരാളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അയാളുടെ ശരീരത്തില്‍ നിന്നുതന്നെ കണ്ടെത്തുന്ന ഒന്ന്.

ഇതില്‍ തന്നെ അംഗശാസ്ത്രവും വരുന്നു. ശരീരത്തിന്റെ അവയവങ്ങള്‍ നോക്കി കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന രീതി. മുഖത്തിന്റ ആകൃതിയും മൂക്കിന്റെ ആകൃതിയും കൈവിരലുകളും കാല്‍പാദങ്ങളുമെല്ലാം നോക്കി ഫലം പറയുന്നതെല്ലാം ഇതിന്റെ ഭാഗമായാണ്.

സാമുദ്രികശാസ്ത്രം മുഖലക്ഷണം നോക്കി സ്ത്രീകളെ വിലയിരുത്തുന്നുണ്ട്. ഇത്തരം ചില വിലയിരുത്തലുകളെക്കുറിച്ചറിയൂ,

ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍

ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍

ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍ സത്യസന്ധതയുള്ളവരും സ്വാഭാവമൂല്യം ജീവിതത്തില്‍ മുഴുവന്‍ കാ്ത്തുസൂക്ഷിയ്ക്കുന്നവരുമായിരിയ്ക്കും. ഇതുകൊണ്ടുതന്നെ സമൂഹത്തില്‍ ഇവര്‍ക്കു നല്ലൊരു സ്ഥാനം ലഭിയ്ക്കുകയും ചെയ്യും.

ചരിഞ്ഞ പുരികങ്ങളുള്ള സ്ത്രീകള്‍

ചരിഞ്ഞ പുരികങ്ങളുള്ള സ്ത്രീകള്‍

ചരിഞ്ഞ പുരികങ്ങളുള്ള സ്ത്രീകള്‍ കുടുംബത്തോട് ആത്മാര്‍ത്ഥതയുള്ളവരാകും. എ്ന്നാല്‍ സ്വന്തം ജീവിതം, തൊഴില്‍ എന്നിവയെക്കുറിച്ച് ആവറേജ് ആഗ്രഹങ്ങള്‍ മാത്രം വച്ചു പുലര്‍ത്തുന്നവരും.

കൂട്ടുപുരികം

കൂട്ടുപുരികം

പുരുഷന്മാര്‍ക്കു കൂട്ടുപുരികം നല്ലതെങ്കിലും സ്ത്രീകള്‍ക്കു കൂട്ടുപുരികം നല്ലതല്ലെന്നാണ് വിശ്വാസം. ഇത് ഇവരുടെ കലഹസ്വഭാവമാണ് കാണിയ്ക്കുന്നതെന്ന് സാമുദ്രികശാസ്ത്രത്തില്‍ വിശദീകരിയ്ക്കുന്നു. അനാരോഗ്യകരമായ മത്സരസ്വഭാവവും അത്യാഗ്രഹവും ഇത്തരം സ്ത്രീകള്‍ക്കുണ്ടാകും.

വലിയ വട്ടത്തിലുള്ള കണ്ണുകള്‍

വലിയ വട്ടത്തിലുള്ള കണ്ണുകള്‍

വലിയ വട്ടത്തിലുള്ള കണ്ണുകള്‍ ചുറ്റുപാടുമുള്ളവരെ സന്തോഷിപ്പിയ്ക്കുന്ന പ്രകൃതമുള്ളവരാണ്. കളിമട്ടുള്ള സ്ത്രീകള്‍. കണ്ണിന്റെ വാലറ്റത്ത് വെളുത്തു നിറത്തോടു ചേര്‍ന്നു ചുവപ്പുരാശിയെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളെന്നാണ് കാഴ്ചപ്പാട്.

കറുത്ത കൃഷ്ണമണികളെങ്കില്‍

കറുത്ത കൃഷ്ണമണികളെങ്കില്‍

കറുത്ത കൃഷ്ണമണികളെങ്കില്‍ ഉള്‍വലിഞ്ഞ പ്രകൃതം സൂചിപ്പിയ്ക്കുന്നു. ബ്രൗണ്‍ കൃഷ്ണമണികളെങ്കില്‍ മറ്റുള്ളവരെ അമിതമായി വിശ്വസിയ്ക്കുന്ന, കെയറിംഗ് ടൈപ്പ് സ്ത്രീകളാകും. ചാര നിറത്തിലെ കൃഷ്ണമണികളുള്ള സ്ത്രീകള്‍ സ്വാര്‍ത്ഥ സ്വഭാവമുള്ളവരും.

നെറ്റി

നെറ്റി

നെറ്റി ചുളിയ്ക്കുമ്പോള്‍ നെറ്റിയില്‍ 5 വരകളെങ്കില്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്ന സ്ത്രീയാകും. 3-5 ലൈനുകള്‍ വരെയെങ്കില്‍ പഠനകാര്യങ്ങളില്‍ ബുദ്ധിയുള്ള ആളാകും. കുടംബത്തിലേയ്ക്ക് ബഹുമതികള്‍ കൊണ്ടുവരുന്നവര്‍.

കട്ടിയുള്ള വൃത്താകൃതിയിലുള്ള ചുണ്ട്

കട്ടിയുള്ള വൃത്താകൃതിയിലുള്ള ചുണ്ട്

കട്ടിയുള്ള വൃത്താകൃതിയിലുള്ള ചുണ്ട് പെട്ടെന്ന് ദേഷ്യം വരുന്ന, അടി കൂടുന്ന സ്വഭാവത്തെ സൂചിപ്പിയ്ക്കുന്നു.

കട്ടി കുറഞ്ഞ ചുണ്ടെങ്കില്‍

കട്ടി കുറഞ്ഞ ചുണ്ടെങ്കില്‍

കട്ടി കുറഞ്ഞ ചുണ്ടെങ്കില്‍ കരിയറില്‍ താല്‍പര്യമുള്ള, കുടംബത്തെയും ഭര്‍ത്താവിനേയും പിന്‍തുണയ്ക്കുന്ന സ്വഭാവത്തെ കാണിയ്ക്കുന്നു.

Read more about: spirituality, inspiration
English summary

Samudrika Shastra Reveals Facts About A Woman From Her Face

Samudrika Shastra Reveals Facts About A Woman From Her Face, read more to know about,
Subscribe Newsletter