Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
രണ്ട് വമ്പന്‍ ഗ്രഹങ്ങള്‍ മുഖാമുഖം; സമസപ്തക യോഗത്താല്‍ 4 രാശിക്ക് ജൂലൈ കഠിനകാലം
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഒരു ഗ്രഹം അതിന്റെ രാശിചക്രം മാറുമ്പോള്‍ അത് 12 രാശികളില് ഉള്ളവരുടെ ജീവിതത്തെയും ബാധിക്കുന്നു. ഇതുകൂടാതെ, പല ഗ്രഹങ്ങളും ഒരേ രാശിയിലോ ഭാവത്തിലോ ഇരിക്കുമ്പോള്‍ അവയുടെ സംയോജനത്താല്‍ ചില യോഗങ്ങളും രൂപപ്പെടുന്നു. ജ്യോതിഷ പ്രകാരം അടുത്ത മാസം, അതായത് ജൂലൈ ഒന്നിന് ചൊവ്വ ചിങ്ങം രാശിയില്‍ പ്രവേശിക്കും. ജ്യോതിഷത്തില്‍ അഗ്നി തത്വത്തിന്റെ ഗ്രഹമാണ് ചൊവ്വ, അഗ്നി തത്വത്തിന്റെ അടയാളമായി ചിങ്ങത്തെയും കണക്കാക്കപ്പെടുന്നു.
അതുപ്രകാരം, ചിങ്ങം രാശിയില്‍ ചൊവ്വ പ്രവേശിക്കുമ്പോള്‍ അത് കൂടുതല്‍ അപകടകരമാകും. ഇക്കാലയളവില്‍ ചിങ്ങത്തില് ചൊവ്വ പ്രവേശിക്കുന്നതോടെ ശനി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ചേര്‍ന്ന് സമസപ്തകയോഗം സൃഷ്ടിക്കും. ഈ കാലയളവില്‍ ചൊവ്വയും ശനിയും മുഖാമുഖം നില്ക്കും. ചില രാശിക്കാര്‍ക്ക് ഇത് ദോഷഫലം ഉണ്ടാകും. ജ്യോതിഷ പ്രകാരം ശനി പ്രതിലോമത്തിലും ചൊവ്വ എതിര്സ്ഥാനത്തും നില്ക്കുന്നതിനാല് ചില രാശിക്കാര്‍ക്ക് ഈ സമയം ധനനഷ്ടത്തിന് സാധ്യതയുണ്ട്. സമസപ്തകയോഗം കാരണം ഈ സമയം കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ചൊവ്വയും ശനിയും മുഖാമുഖം നില്ക്കുന്നതിനാല് മേടം രാശിക്കാര്‍ക്ക് ഈ സമയം ദോഷഫലങ്ങള്‍ കാണപ്പെടും. ഈ കാലയളവില്‍ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്‍ ഭക്ഷണപാനീയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. ജോലിക്കാര്‍ക്കും സമയം അല്പം കഠിനമായിരിക്കും. തൊഴില്‍ അന്തരീക്ഷം നല്ലതായിരിക്കില്ല. പ്രണയ ബന്ധങ്ങള്‍ക്കും ഈ കാലഘട്ടം അനുകൂലമല്ല. ഈ സമയത്ത് വാഹനം ശ്രദ്ധയോടെ ഉപയോഗിക്കുക. അപകടം അടുത്തുണ്ട്.
കര്‍ക്കിടകം
ചൊവ്വയും ശനിയും മുഖാമുഖം നില്‍ക്കുന്നതിനാലാണ് സമസപ്തക യോഗം ഉണ്ടാകുന്നത്. അത്തരമൊരു സാഹചര്യത്തില്‍, കര്‍ക്കിടകം രാശിക്കാര്‍ ഈ സമയം വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. സംസാരം അല്‍പ്പം കയ്പേറിയതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വലിയ പണമിടപാടുകള്‍ നടത്തുകയോ നിക്ഷേപങ്ങള്‍ നടത്തുകയോ ചെയ്യരുത്. തര്‍ക്കം ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധത്തെ ഇത് ബാധിച്ചേക്കാം. കുടുംബത്തില്‍ ഈ സമയം കലഹത്തിനുള്ള സാധ്യത കൂടുതലാണ്.

കന്നി
കന്നി രാശിയിലുള്ള ആളുകള്‍ ഈ സമയം സാമ്പത്തികമായി ബുദ്ധിമുട്ടാന്‍ സാധ്യതയുണ്ട്. ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് വലിയ പണം ചിലവഴിക്കേണ്ടി വന്നേക്കാം. ഏത് സാഹചര്യത്തിലും വളരെ ശ്രദ്ധാപൂര്‍വം തീരുമാനങ്ങള്‍ എടുക്കണം. വിദേശത്തേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ഈ സമയം ആരില്‍ നിന്നും പണം കടം വാങ്ങരുത്. ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ഈ സമയത്ത് നിങ്ങള്‍ക്ക് എന്തിനെക്കുറിച്ചെങ്കിലും ഓര്‍ത്ത് സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം ശാരീരിക പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹം കുറയും. കുടുംബ വഴക്കുകളില്‍ പുറത്തുനിന്നുള്ളവരെ ഇടപെടാന്‍ അനുവദിക്കരുത്. ജോലിസ്ഥലത്ത് മറ്റുള്ളവര്‍ നിങ്ങളെ മറികടക്കാന്‍ സാധ്യതയുണ്ട്. മകരം രാശിക്കാര്‍ക്ക് ഈ സമയത്ത് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നേക്കാം. വാഹനം ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് അപകടം നേരിടേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications